തിരയുക

സോണിയൻ പ്രദേശത്തിനായി മെത്രാൻമാര്‍ പങ്കെടുക്കുന്ന സിനഡിന്‍റെ പ്രത്യേക അസംബ്ലി ഉദ്ഘാടനത്തോടനുബന്ധിച്ച് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ അര്‍പ്പിക്കപ്പെട്ട ദിവ്യബലി സോണിയൻ പ്രദേശത്തിനായി മെത്രാൻമാര്‍ പങ്കെടുക്കുന്ന സിനഡിന്‍റെ പ്രത്യേക അസംബ്ലി ഉദ്ഘാടനത്തോടനുബന്ധിച്ച് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ അര്‍പ്പിക്കപ്പെട്ട ദിവ്യബലി  

മെത്രാൻമാര്‍ പരിശുദ്ധാത്മാവ് നൽകിയ സത്യത്തിനു കാവൽക്കാരായിരിക്കണം

പാൻ-ആമസോണിയൻ പ്രദേശത്തിനായി മെത്രാൻമാര്‍ പങ്കെടുക്കുന്ന സിനഡിന്‍റെ പ്രത്യേക അസംബ്ലി ഉദ്ഘാടനം ഒക്ടോബർ 6 ഞായറാഴ്ച രാവിലെ പത്തു മണിക്ക് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ അദ്ധ്യക്ഷതയിൽ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയില്‍ നല്‍കിയ വചന സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സേവനത്തിനായി നല്‍കപ്പെട്ട ദൈവദാനം

കൈവയ്പ്പിലൂടെ ലഭിച്ച ദൈവദാനം കൊണ്ടാണ് നാം മെത്രാൻമാരായത്. അല്ലാതെ ഒരു ഉടമ്പടി ഒപ്പിട്ടല്ല. അതിനാൽ ദൈവത്തിന്‍റെ മുന്നിൽ കൈയുയർത്തി പ്രാർത്ഥിക്കുവാനും, നമ്മുടെ സഹോദരീ സഹോദരർക്കായി സഹായഹസ്തം നൽകാനുമാണ് മെത്രാന്മാർക്ക് ആ ദാനം ലഭിച്ചതെന്നും മെത്രാന്മാർ ഒരു ദാനമായി മാറണമെന്നും പാപ്പാ ചൂണ്ടികാണിച്ചു. നാം സമ്മാനങ്ങൾ സ്വയം വാങ്ങുകയോ, വിൽക്കുകയോ, വ്യാപാരം ചെയ്യുകയോ ചെയ്യാറില്ലെന്നും സമ്മാനങ്ങൾ സ്വീകരിക്കുകയും, നൽകുകയുമാണ് ചെയ്യുന്നതെന്നും വ്യക്തമാക്കിയ പാപ്പാ ദാനങ്ങളെ നമുക്കിഷ്ടമുള്ളവർക്ക് നൽകി നമ്മിൽ തന്നെ കേന്ദ്രീകരിക്കുമ്പോൾ ഇടയന്മാരല്ലാതായിത്തീരുന്നുവെന്നും അങ്ങനെ ചെയ്യുമ്പോൾ ദാനത്തെ ജോലിയായി കാ​ണുകയും അതിന്‍റെ സൗജന്യമായ ഘടകത്തെ നഷ്ടപ്പെടുത്തുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

മെത്രാന്മാരുടെ ജീവിതം സേവനത്തെ ലക്ഷ്യമാക്കണം

മെത്രാൻമാരുടെ ജീവിതം സേവനത്തെ ലക്ഷ്യമാക്കിയിട്ടുള്ളതാണെന്നും"ഞങ്ങൾ പ്രയോജനമില്ലത്ത ദാസരാണ്" (ലൂക്കാ.7:10) എന്ന സുവിശേഷം ലാഭം പ്രതീക്ഷിക്കാത്ത വേലക്കാരാണ് നാമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും ദാനമായി ലഭിച്ചത് ദാനമായി തിരികെ നൽകണമെന്നും മെത്രാൻമാരുടെ സന്തോഷം സേവിക്കുന്നതിലായിരിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. മെത്രാന്മാര്‍ക്ക് ലഭിച്ചിരിക്കുന്ന ദാനം അഗ്നിയാണെന്ന് ആവർത്തിച്ച പാപ്പാ ദൈവത്തിനു വേണ്ടിയും സഹോദരങ്ങൾക്കുവേണ്ടിയും കത്തിജ്വലിക്കണമെന്നും ഓർമ്മിപ്പിച്ചു. തീ ഒരിക്കലും സ്വയം കത്തുകയില്ലെന്നും അതിന് വിറകാവശ്യമാണെന്നും അല്ലെങ്കിൽ അത് അണഞ്ഞുപോകുമെന്നും ചാരമായി തീരുമെന്നും പറഞ്ഞ പാപ്പാ  എല്ലാം പഴയത് പോലെ തന്നെ തുടരാമെന്നും "ഇങ്ങനെയാണ് എപ്പോഴും ചെയ്തിരുന്നതെന്ന്" പറഞ്ഞ് സംതൃപ്തരായാൽ  നിലവിലുള്ള സ്ഥിതി നിർത്താനുള്ള പരിശ്രമത്തിൽ ദാനം നഷ്ടമായിപ്പോകുമെന്നും യേശു ഒരു സായാഹ്നമന്ദമാരുതനായിരുന്നില്ല അവിടുന്ന് ഭൂമിയിൽ തീയിടാൻ വന്നവനാണെന്നും പാപ്പാ വ്യക്തമാക്കി. 

മെത്രാന്മാര്‍ പരിശുദ്ധാത്മാവ് നൽകിയ സത്യത്തിനു കാവൽക്കാരായിരിക്കണം

ഐക്യത്തിലേക്ക് ആകർഷിക്കുകയും, ഒരുമിപ്പിക്കുകയും ചെയ്യുന്ന ഉഷ്മളതയാണ് ദൈവാഗ്നി. എന്നാല്‍ നാശത്തിന്‍റെ അഗ്നി വ്യക്തികൾ‌ക്ക് അവരുടെ സ്വന്തം ആശയങ്ങൾ‌ മാത്രം പ്രോൽ‌സാഹിപ്പിക്കാനും അവരുടെ സ്വന്തം സമൂഹത്തെ രൂപീകരിക്കാനും എല്ലാവരേയും എല്ലാം ആകർഷണമാക്കാനുള്ള ശ്രമത്തില്‍ വ്യത്യാസങ്ങൾ‌ തുടച്ചുമാറ്റാനും ആഗ്രഹിക്കുന്നു. നേട്ടത്തിലൂടെയല്ല, പങ്കിടുന്നതിലൂടെയാണ് ദൈവാഗ്നി  നൽകപ്പെടുന്നതെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ ദാനത്തെ പുനർജ്ജീവിപ്പിക്കുന്ന പരിശുദ്ധാത്മാവ് നൽകിയ സത്യത്തിനു കാവൽക്കാരകണമെന്നും പരിശുദ്ധാത്മാവ് ഭീരുത്വത്തിന്‍റെ ആത്മാവല്ല മറിച്ച് വിവേകത്തിന്‍റെ ആത്മാവാണെന്നും വിവേകം തീരുമാനം എടുക്കാൻ അസാധ്യമായി നില്‍ക്കുന്നതും, പ്രതിരോധിക്കുന്ന മനോഭാവമോ അല്ലെന്നും പാപ്പാ വ്യക്തമാക്കി. ആത്മാവിന്‍റെ നവീനതയോടുള്ള വിശ്വസ്ഥത എന്നത് ഒരു ദാനമാണ്. അത് പ്രാർത്ഥനയിലൂടെ മെത്രാന്മാർ അപേക്ഷിക്കണമെന്നും അങ്ങനെ എല്ലാം നവീകരിക്കുന്ന ആത്മാവ് തന്‍റെ ധീരത  നിറഞ്ഞ വിവേകത്തെ നമുക്ക് നൽകുമെന്നും പാപ്പാ ഉത്‌ബോധിപ്പിച്ചു. ഈ സിനഡിലൂടെ ആമസോണിയയിലെ സഭയിൽ പ്രേഷിതാഗ്നി നിരന്തരമായി കത്തി ജ്വലിക്കട്ടെ എന്ന് ആശംസിച്ച പാപ്പാ സുവിശേഷവത്കരണത്തെക്കാള്‍ കോളനിവത്ക്കരണമാണ് നടന്നിട്ടുള്ളതെന്നും സൂചിപ്പിച്ചു.

ജീവിതം ബലിയായി തീരുന്നത് വരെ സുവിശേഷം പ്രസംഗിക്കുക

സുവിശേഷം പ്രസംഗിക്കുക എന്ന് പറഞ്ഞാൽ ജീവിതം ഒരു ബലിയായി സമർപ്പിക്കുന്നത് വരെ, എല്ലാവർക്കും എല്ലാമായി തീരുന്നതു വരെ, രക്തസാക്ഷിത്വം വരിക്കുന്നതു വരെയും നമ്മൾ സുവിശേഷത്തിനു സാക്ഷികളായി തീരണം എന്നാണ്. സുവിശേഷം പ്രഘോഷിക്കണ്ടത് ലോകത്തിന്‍റെ ശക്തി കൊണ്ടല്ല മറിച്ച് ദൈവത്തിന്‍റെ ശക്തി കൊണ്ട് മാത്രമാണ്. അത് സാധ്യമാകേണ്ടത് എളിമയുള്ള  സ്നേഹത്തിന്‍റെ  സ്ഥിരോത്സാഹത്തോടെയും സ്വജീവൻ നഷ്ടപെടുത്തുമ്പോൾ  നിത്യ ജീവൻ സ്വന്തമാക്കാം എന്ന വിശ്വാസത്തിലൂടെയുമാണ്. പാപ്പാ വ്യക്തമാക്കി. പ്രിയ സഹോദരീ സഹോദരന്മാരേ, ക്രൂശിതനായ യേശുവിനെയും, നമ്മുടെ രക്ഷയ്ക്കായി കുത്തിതുറക്കപ്പെട്ട അവിടുത്തെ ഹൃദയത്തിലേക്കും നോക്കാം. നമുക്ക് ജീവന്‍ നൽകിയ ദാനത്തിന്‍റെ ഉറവിടമായ യേശുവിന്‍റെ ഹൃദയത്തില്‍ നിന്നാരംഭിക്കാം. ആ ഹൃദയത്തിൽ നവീകരണത്തിന്‍റെ ആത്മാവ് നല്‍കപ്പെരിക്കുന്നു. അതിനാൽ, ജീവൻ നൽകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നു ചിന്തിക്കാം. അമസോണിയായിലെ നമ്മുടെ സഹോദരങ്ങൾ ഭാരമുള്ള കുരിശുകൾ വഹിക്കുകയും സുവിശേഷം നൽകുന്ന  വിമോചനത്തിനായും സാന്ത്വനത്തിനായും കാത്തിരിക്കുകയും ചെയ്യുന്നു. അവർക്കായി, അവരോടൊപ്പം നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 October 2019, 16:00