മോള്‍ട്ടിസ് മെത്രാന്‍ സിനഡു കമ്മിഷനില്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
സിനഡിനൊരു പ്രൊ-സെക്രട്ടറി ജനറല്‍
മോള്‍ട്ടയിലെ ഗോസോ രൂപതയുടെ മെത്രാനും, അവിടത്തെ സാമൂഹിക പശ്ചാത്തലത്തില്‍ കൂടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുംവേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന ബിഷപ്പ് മാരിയോ ഗ്രെക്കിനെയാണ് മെത്രാന്മാരുടെ സിനഡുസമ്മേളനത്തിനുള്ള സെക്രട്ടറി ജനറല്‍ കര്‍ദ്ദിനാള്‍ ലോറെന്‍സോ ബാള്‍ദിസ്സേരിയുടെ (Pro Secretary General) പിന്‍തുടര്‍ച്ചക്കാരനായി പാപ്പാ ഒകോട്ബര്‍ 1-ന് ചൊവ്വാഴ്ച നിയോഗിച്ചത്.
കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരിയോടു ചേര്‍ന്ന്
ഒക്ടോബര്‍ 6-ന് വത്തിക്കാനില്‍ ആരംഭിക്കുന്ന ആമസോണിയന്‍ സിനഡിന് ഒരുക്കമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് ഈ നിയമനം നടത്തിയിരിക്കുന്നതെന്ന് സിനഡിന്‍റെ സെക്രട്ടറി ജനറല്‍, കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി ഒക്ടോബര്‍ 2-Ɔο തിയതി ബുധനാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കുടിയേറ്റക്കാരുടെ അജപാലകന്‍
മാള്‍ട്ടയിലെ ക്വാലയില്‍ 1957-ല്‍ ജനിച്ച മാരിയോ ഗ്രെക്ക്. 1984-ല്‍ പൗരോഹിത്യം സ്വീകരിച്ചു. മോള്‍ട്ടയോടു മുട്ടി മെഡിറ്ററേനിയനില്‍ കിടക്കുന്ന ചെറുദ്വീപായ ഗോസോയുടെ രൂപതാദ്ധ്യക്ഷനായി മാരിയോ ഗ്രെക്കിനെ നിയോഗിച്ചത് ബെനഡിക്ട് 16-Ɔമന്‍ പാപ്പായാണ്.
തന്‍റെ രൂപതയുടെ ഭൂമിശാസ്ത്രപരമായ ഘടനകൊണ്ടുതന്നെ മെഡിറ്ററേനിയനിലെത്തുന്ന കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുകയാണ് ബിഷപ്പ് ഗ്രേക്കിന്‍റെ അജപാലന ശുശ്രൂഷ.
മനുഷ്യജീവനെ തടയരുത്!
മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ 70-Ɔο വാര്‍ഷികം രാഷ്ട്രനേതാക്കള്‍ക്കൊപ്പം യുഎന്‍ ആചരിച്ചപ്പോള്‍, മനുഷ്യജീവനെ ഒരു രാഷ്ട്രവും തടയരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടു പ്രസ്താവന ഇറക്കിയത് ബിഷപ്പ് മാരിയോ ഗ്രെക്കായിരുന്നു. എവിടെല്ലാം മനുഷ്യര്‍ ഭീതി, നിരാശ, അനീതി, അതിക്രമം, ദാരിദ്യം എന്നിവയ്ക്ക് കീഴ്പ്പെടേണ്ടി വരുന്നുണ്ടോ അവിടെല്ലാം ക്രിസ്തു പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും ഉറക്കെപ്പറഞ്ഞത് ബിഷപ്പ് മാരിയോ ഗ്രെക്കാണ്.