തിരയുക

ഫ്രാന്‍സീസ് പാപ്പായുടെ തായ് ലന്‍റ് സന്ദര്‍ശനത്തിന്‍റെ ചിഹ്നം 20-23 നവമ്പര്‍ 2019 ഫ്രാന്‍സീസ് പാപ്പായുടെ തായ് ലന്‍റ് സന്ദര്‍ശനത്തിന്‍റെ ചിഹ്നം 20-23 നവമ്പര്‍ 2019 

പാപ്പായുടെ ഭാവി ഇടയസന്ദര്‍ശനം: തായ് ലന്‍റ്, ജാപ്പാന്‍

നവമ്പര്‍ 19 മുതല്‍ 26 വരെ പാപ്പാ തായ് ലന്‍റിലും ജപ്പാനിലും അപ്സ്തോലിക സന്ദര്‍ശനം നടത്തും.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ തായ്ലന്‍റിലും ജപ്പാനിലും ഇടയസന്ദര്‍ശനം നടത്തും.

ഇക്കൊല്ലം നവമ്പര്‍ 19-26 (19-26/11/2019) വരെ ആയിരിക്കും പാപ്പായുടെ ഈ അജപാലന സന്ദര്‍ശനം.

ഈ ഇടയസന്ദര്‍ശനത്തിന്‍റെ പ്രഥമ ഘട്ടം തായ്ലന്‍റില്‍ ആയിരിക്കും. നവമ്പര്‍ 20-ന് അന്നാട്ടില്‍ എത്തുന്ന പാപ്പാ 23 വരെ അവിടെ ചിലവഴിക്കും.

തായ്ലന്‍റിന്‍റെ സര്‍ക്കാരിന്‍റെയും അന്നാട്ടിലെ കത്തോലിക്കാമെത്രാന്മാരുടെയും ക്ഷണം സ്വീകരിച്ചാണ് പാപ്പാ അവിടെ എത്തുക.

ജപ്പാനിലും, അന്നാടിന്‍റെ സര്‍ക്കാരിന്‍റെയും പ്രാദേശികമെത്രാന്മാരുടെയും ക്ഷണം സ്വീകരിച്ച്, നവമ്പര്‍ 23-ന് എത്തുന്ന പാപ്പാ 26-വരെ അന്നാട്ടിലുണ്ടാകും.

ജപ്പാനില്‍ പാപ്പായുടെ ഇടയസന്ദര്‍ശന വേദികള്‍ ടോക്കിയൊ, നാഗസാക്കി, ഹിരോഷിമ എന്നീ നഗരങ്ങള്‍ ആയിരിക്കും. 

പരിശുദ്ധസിംഹാസനത്തിന്‍റെ പ്രസ്സ് ഓഫീസിന്‍റെ മേധാവി മത്തേയൊ ബ്രൂണി വെള്ളിയാഴ്ച (13/09/19) പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. 

ജപ്പാനിലെ സന്ദര്‍ശനത്തിന്‍റെ  മുദ്രാവക്യവും ചിഹ്നവും

“എല്ലാം ജീവനും സരക്ഷണമേകുക” എന്നതാണ് ജപ്പാനിലെ ഇടയ സന്ദര്‍ശനത്തിന്‍റെ മുദ്രാവാക്യം.

സകലജീവനെയും സ്നേഹത്താല്‍ പൊതിയുന്ന സൂര്യനെ ആവിഷ്ക്കരിക്കുന്ന ചുവന്ന വൃത്തത്തിനുള്ളില്‍ ചുവപ്പ്, നീല, പച്ച നിറങ്ങള്‍ ചേര്‍ന്ന നാളവും ഈ വൃത്തത്തെ താങ്ങി നിറുത്തുന്ന കുരിശും അടങ്ങിയതാണ് ജപ്പാനിലെ ഇടയ സന്ദര്‍ശനത്തിന്‍റെ  ചിഹ്നം അഥവാ, ലോഗൊ. 

ജപ്പാനിലെ സഭയുടെ അടിത്തറയായ നിണസാക്ഷികളെ സൂചിപ്പിക്കുന്നതാണ് അരുണവര്‍ണ്ണ നാളം. സ്വന്തം മക്കളായിക്കണ്ട് നരകുലത്തെ മുഴുവന്‍ ആശ്ലേഷിക്കുന്ന പരിശുദ്ധ കന്യകാമറിയത്തെ ദ്യോതിപ്പിക്കുന്നു നീല നാളം. പ്രത്യാശയുടെ സുവിശേഷം പ്രഘോഷിക്കുകയെന്ന ജപ്പാന്‍റെ ദൗത്യത്തെ സൂചിപ്പിക്കുന്നതാണ് ഹരിതനാളം.

തായ് ലന്‍റ് - മുദ്രാവാക്യവും ചിഹ്നവും

“ക്രിസ്തു ശിഷ്യര്‍.... പ്രേഷിത ശിഷ്യര്‍” എന്നതാണ് പാപ്പായുടെ തായ്ലന്‍റ്  സന്ദര്‍ശനത്തിന്‍റെ മുദ്രാവാക്യം.

ലംബരൂപമാര്‍ന്ന ദീര്‍ഘവൃത്തത്തില്‍, മുകളി‍ല്‍ ഇടത്തുവശത്തായി ആശീര്‍വാദം നല്കുന്ന സുസ്മേരവദനനായ ഫ്രാന്‍സീസ് പാപ്പാ. ആ ചിത്രത്തിനു താഴെയായി സുവിശേഷ പ്രഘോഷണം ദൈവവചനത്തില്‍ അധിഷ്ഠിതമാണെന്ന് ദ്യോതിപ്പിക്കുന്നതിന് വേദപുസ്തകത്തിന്മേല്‍ കുത്തി നിറുത്തിയിരിക്കുന്ന ഒരു കൈപ്പത്തി. തള്ളവിരലും ചൂണ്ടുവിരലും മാത്രം കാണത്തക്കരീതിയില്‍ ഒരു വച്ചിരിക്കുന്ന ആ കൈപ്പത്തിയുട തള്ളവിരലിനു താഴെയായി  പ്രകാശകിരണങ്ങള്‍ പ്രസരിക്കുന്ന ഒരു കുരിശ്. അത് തായ്ലന്‍റിലെ കത്തോലിക്കാസഭ സുവിശേഷത്തിന് സാക്ഷ്യമേകണം എന്ന് ഓര്‍മ്മപ്പെടുത്തുന്നു. തള്ളവിരലിനും ചൂണ്ടുവിരലിനും ഉള്ളിലായി ഒരു പായ്ക്കപ്പല്‍. കപ്പല്‍ സൂചിപ്പിക്കുന്നത് ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുക എന്ന ദൗത്യത്തെയാണ്. ഏറ്റവും മുകളില്‍ കാണപ്പെടുന്ന കൂരിശോടുകൂടിയ പായാകളകട്ടെ തായ്ലന്‍റിന്‍റെ  സ്യാം മിഷന്‍റെ പ്രേഷിതരെ നയിക്കുന്ന പരിശുദ്ധതമ ത്രിത്വത്തിന്‍റെ പ്രതീകവും. ഇവയടങ്ങിയതാണ് പാപ്പായുടെ തായ്ലന്‍റ്  സന്ദര്‍ശത്തിന്‍റെ, ദീര്‍വൃത്തരൂപമായ ചിഹ്നം. ഈ ചഹ്നത്തിനുള്ളില്‍ ദീര്‍ഘവൃത്തിന്‍റെ  അരികുചേര്‍ത്ത് ഒരു ലിഖിതവും ഉണ്ട്. 2019 നവമ്പര്‍ 20-23 വരെ ഫ്രാന്‍സീസ് പാപ്പായുടെ തായ്ലന്‍റ്  സന്ദര്‍ശനം എന്നും സ്യാം മിഷന്‍ അപ്പസ്തോലിക് വികാരിയാത്തിന്‍റെ 350-Ↄ○ വാര്‍ഷികം (1669-2019) എന്നുമാണ് ഉല്ലേഘനം ചെയ്തിരിക്കുന്നത്.    

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 September 2019, 12:28