തിരയുക

Vatican News
ആധുനിക സമ്പര്‍ക്കമാദ്ധ്യമോപാധികളുമായി...... ആധുനിക സമ്പര്‍ക്കമാദ്ധ്യമോപാധികളുമായി......  (ANSA)

അമ്പത്തിനാലാം സാമൂഹ്യവിനിമയ ദിനാചരണം!

“നിന്‍റെ പുത്രന്മാരെയും പൗത്രന്മാരെയും വര്‍ണ്ണിച്ചു കേള്‍പ്പിക്കാനും ഗ്രഹിക്കാനും നിനക്കു സാധിക്കുന്നതിന്”, (പുറപ്പാട്10,2) ജീവിതം ചരിത്രം സൃഷ്ടിക്കുന്നു. അമ്പത്തിനാലാം ലോക സാമൂഹ്യവിനിമയദിനാചരണത്തിന്‍റെ വിചിന്തനപ്രമേയം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അമ്പത്തിനാലാം ലോക സാമൂഹ്യവിനിമയദിനത്തിനുള്ള വിചിന്തന പ്രമേയം ഫ്രാന്‍സിസ് പാപ്പാ പരസ്യപ്പെടുത്തി.

“നിന്‍റെ പുത്രന്മാരെയും പൗത്രന്മാരെയും വര്‍ണ്ണിച്ചു കേള്‍പ്പിക്കാനും ഗ്രഹിക്കാനും നിനക്കു സാധിക്കുന്നതിന്”, (പുറപ്പാട്10,2) ജീവിതം ചരിത്രം സൃഷ്ടിക്കുന്നു. എന്നതാണ് വിചിന്തനപ്രമേയം.

പുറപ്പാടിന്‍റെ പുസ്തകം പത്താം അദ്ധ്യായത്തിലെ രണ്ടാം വാക്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത, കര്‍ത്താവ് മോശയോടു പറയുന്ന വാക്കുകളാണ് ഈ പ്രമേയത്തിന്‍റെ ആദ്യ ഭാഗം. അതിനോടു കൂട്ടിച്ചേര്‍ത്തതാണ് “ജീവിതം ചരിത്രം സൃഷ്ടിക്കുന്നു” എന്ന വാക്യം.

ശനിയാഴ്ച (28/09/19)യാണ് പരിശുദ്ധസിംഹാസനം ഈ പ്രമേയം പരസ്യപ്പെടുത്തിയത്

ഓര്‍മ്മയെന്ന സമ്പത്തിന് ആശയവിനിമയത്തിലുള്ള അതീവ പ്രാധാന്യം പാപ്പാ ഈ പ്രമേയത്തിലൂടെ എടുത്തുകാട്ടുന്നുവെന്ന് ഈ പ്രമേയത്തെ അധികരിച്ചുള്ള ഒരു പ്രസ്താവന വിശദീകരിക്കുന്നു.

ജീവിതത്തില്‍ നിന്നും, അപരനുമായുള്ള സമാഗമത്തില്‍ നിന്നുമാണ് എല്ലാ വിവരണങ്ങളും ജന്മം കൊള്ളുന്നതെന്ന് ഈ പ്രമേയം നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്നും അതില്‍ കാണുന്നു.

പോള്‍ ആറാമന്‍ പാപ്പാ 1967-ല്‍ ആണ് സാമൂഹ്യവിനിമയ ദിനാചരണം ഏര്‍പ്പെടുത്തിയത്. അനുവര്‍ഷം പന്തക്കൂസ്താതിരുന്നാളിനു തൊട്ടുമുമ്പു വരുന്ന ഞാറാഴ്ച ആണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നതെങ്കിലും പ്രാദേശിക സഭകള്‍ സൗകര്യപ്രദമായ ഒരു ദിനം ഇതിനായി തിരഞ്ഞെടുക്കുന്നു.

 

28 September 2019, 13:30