തിരയുക

Vatican News

സെപ്തംബര്‍ 2019 : സമുദ്രങ്ങള്‍ സംരക്ഷിക്കാം

പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രാര്‍ത്ഥനാനിയോഗം

ഭൂമിയുടെ പകുതിയില്‍ അധികം വരുന്ന ജലസ്രോതസ്സുകളെയും അവയിലുള്ള ബൃഹത്തായ ജൈവവൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്നത് സമുദ്രങ്ങളാണ്. വിവിധ കാരണങ്ങളാല്‍ അവയുടെ നിലനില്പിനു ഭീഷണിയുണ്ട്.


മനുഷ്യകുലത്തിനു ദൈവം തന്ന സ്നേഹസമ്പത്താണ് സൃഷ്ടി.


“പൊതുഭവനമായ ഭൂമി”യോടുള്ള മനുഷ്യന്‍റെ ഐക്യദാര്‍ഢ്യം വിശ്വാസത്തില്‍നിന്നു വളര്‍ന്നിട്ടുള്ളതാണ്.


ലോകത്തുള്ള കടലുകളും സമുദ്രങ്ങളും സംരക്ഷിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും, ശാസ്ത്രജ്ഞന്മാരും സാമ്പത്തിക വിദഗ്ദ്ധരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഇടയാക്കണമേ, എന്നു ഈ മാസം പ്രാര്‍ത്ഥിക്കാം.
 

01 September 2019, 20:07