തിരയുക

Vatican News
ഒരു പ്രകൃതി ദൃശ്യം-  മഞ്ഞു പുതച്ച മലനിരകള്‍ ഒരു പ്രകൃതി ദൃശ്യം- മഞ്ഞു പുതച്ച മലനിരകള്‍ 

പ്രകൃതിയെയും ജീവനെയും അപകടത്തിലാഴ്ത്തുന്ന പരിസ്ഥിതി മലിനീകരണം

ലാഭം കൊയ്യുകയെന്ന പ്രമാദപരമായ യുക്തിവിട്ട് പൊതുവായ ഭാവിയിലേക്കുറ്റുനോക്കുക- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മനുഷ്യന്‍റെ അഹന്തയും സ്വാര്‍ത്ഥ താല്പര്യവും സമാഗമത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും ഇടമായ സൃഷ്ടിയെ മത്സരത്തിന്‍റെയും സംഘര്‍ഷത്തിന്‍റെയും വേദിയാക്കി മാറ്റിയെന്ന് മാര്‍പ്പാപ്പാ.

കത്തോലിക്കാസഭ സെപ്റ്റമ്പര്‍ ഒന്നിനാചരിച്ച സൃഷ്ടിയുടെ പരിപാലനത്തനിനായുള്ള അഞ്ചാം ലോക പ്രാര്‍ത്ഥനാദിനത്തിന് ഞായറാഴ്ച (01/09/2019) നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

ഫ്രാന്‍സീസ് പാപ്പാ 2015 ആഗസ്റ്റ് 06-നാണ് ഈ ദിനാചരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കത്തു നല്കിയത്.

ദൈവം മനുഷ്യനു നല്കിയ ദാനങ്ങളോട്, അതായത്, വസിക്കാനുള്ള ഭൂമി, ജീവദായകമായ ജലം, ഫലവര്‍ഗ്ഗങ്ങള്‍, ജീവജാലങ്ങള്‍ എന്നിവയോടുള്ള മനുഷ്യന്‍റെ   പ്രതികരണം, ദൗര്‍ഭാഗ്യവശാല്‍, പാപത്താല്‍ മുദ്രിതമായിരുന്നുവെന്ന് പാപ്പാ പറയുന്നു.

പ്രകൃതിയെയും ജീവനെയും, നമ്മുടെ തന്നെ ജീവനെയും, വലിയ അപകടത്തിലാഴ്ത്തുന്ന പരിസ്ഥിതി മലീനികരണത്തിന് നാം കാരണക്കാരായിരിക്കയാണെന്നും ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലുമാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം നാം മറന്നുപോയെന്നും കുറ്റപ്പെടുത്തുന്ന പാപ്പാ ലാഭം കൊയ്യുകയെന്ന പ്രമാദപരമായ യുക്തിവിട്ട് പൊതുവായ ഭാവിയിലേക്കുറ്റുനോക്കാന്‍ എല്ലാവരെയും ആഹ്വാനം ചെയ്യുന്നു.

 

03 September 2019, 09:42