തിരയുക

പാപ്പാ വീഡിയോ സന്ദേശം നല്‍കുന്നു. പാപ്പാ വീഡിയോ സന്ദേശം നല്‍കുന്നു. 

മൗറീഷ്യസ് ജനതയ്ക്കു പാപ്പായുടെ വീഡിയോ സന്ദേശം

മൗറീഷ്യസിലേക്കുള്ള തന്‍റെ അപ്പോസ്തോലിക യാത്രയ്ക്ക് മുന്നോടിയായി ഫ്രാൻസിസ് പാപ്പാ വീഡിയോ സന്ദേശമയച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മനോഹരമായ ദ്വീപിലേക്ക്‌ തന്നെ കൊണ്ടുവന്നെത്തിക്കുന്ന അപ്പോസ്തോലിക യാത്ര അടുത്തെത്തിക്കഴിഞ്ഞുവെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ റോമിൽ നിന്നുതന്നെ അവർക്കു തന്‍റെ സ്‌നേഹപൂർവ്വമായ അഭിവാദനങ്ങൾ അർപ്പിച്ചു. വളരെ കാലമായി ഈ ഒരു കണ്ടുമുട്ടലിനായി അവർ  നടത്തിക്കൊണ്ടിരിക്കുന്ന ഒരുക്കങ്ങൾക്ക് കൃതജ്ഞത അർപ്പിച്ചുകൊണ്ടാരംഭിക്കുന്ന സന്ദേശം സെപ്റ്റംബര്‍ മൂന്നാം തിയതിയാണ് പാപ്പാ അയച്ചത്. വിവിധ ജനവിഭാഗങ്ങൾ ഒരുമിച്ചുകണ്ടുമുട്ടി വളർന്നതിനാൽ തന്നെ വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും ധന്യതയാൽ സമ്പന്നമായ അവിടുത്തെ ജനങ്ങളുടെ മദ്ധ്യേ സുവിശേഷം പ്രഖ്യാപിക്കുക  ഒരു സന്തോഷമായിരിക്കുമെന്നും ഫ്രാൻസിസ് പാപ്പാ തന്‍റെ സന്ദേശത്തിൽ സൂചിപ്പിച്ചു. കത്തോലിക്കാ സഭ അതിന്‍റെ  ആരംഭം മുതലേ എല്ലാ ജനങ്ങളിലേക്കും അയക്കപെട്ടതാണ്.  ലോകത്തിലെ എല്ലാ ഭാഷകളും സംസാരിക്കുന്നതുമാണ്. എന്നാൽ സുവിശേഷത്തിന്‍റെ ഭാഷ, സ്നേഹമാണ്.  കർത്താവ്, കന്യകാമറിയത്തിന്‍റെ  അപേക്ഷയിലൂടെ പരിശുദ്ധാത്മാവിന്‍റെ ശക്തിയാൽ സുവിശേഷപ്രഘോഷണം നടത്താൻ തന്നെ അനുഗ്രഹിക്കട്ടെയെന്നും, അങ്ങനെ എല്ലാവർക്കും  അത് മനസ്സിലാക്കുന്നതിനും സ്വീകരിക്കുന്നതിനും ഇടയാകട്ടെയെന്നും പാപ്പാ ആശംസിച്ചു.  ഈ ദിനങ്ങളിൽ  അവരുടെ പ്രാര്‍ത്ഥന വർദ്ധിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു.  അവരെ തന്‍റെ ഹൃദയത്തിലും പ്രാർത്ഥനയിലും സൂക്ഷിക്കുന്നുവെന്നും അറിയിച്ചു അവർക്കു നന്ദിയും വേഗം കാണാമെന്നും ആശംസിച്ചു കൊണ്ട് പാപ്പാ തന്‍റെ വീഡിയോ സന്ദേശം ഉപസംഹരിച്ചു.

 

03 September 2019, 15:38