തിരയുക

ഫ്രാന്‍സിസ് പാപ്പാ  ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു 

ഉക്രൈന്‍ - റഷ്യ തടവുകാരുടെ കൈമാറ്റത്തെക്കുറിച്ച്പാപ്പാ ആഹ്ലാദം പ്രകടിപ്പിച്ചു.

വത്തിക്കാനില്‍ സെപ്റ്റംബര്‍ 15ആം തിയതി ഫ്രാന്‍സിസ് നയിച്ച ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തിന് ശേഷമാണ് പാപ്പാ സൂചിപ്പിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ് 

വളരെ നീണ്ട കാത്തിരുപ്പിനു ശേഷം കഴിഞ്ഞയാഴ്ച  ഉക്രൈനും റഷ്യയുമായി നടന്ന തടവുകാരുടെ കൈമാറ്റത്തെക്കുറിച്ച് സംസാരിച്ച പാപ്പാ അവരുടെ മോചനത്തിലും വീണ്ടും തങ്ങളുടെ പ്രിയപ്പെട്ടവരോടൊന്നിക്കാൻ അവർക്ക് കഴിഞ്ഞതിൽ താൻ സന്തോഷിക്കുന്നുവെന്നും, സംഘർഷങ്ങൾക്ക് വേഗം അറുതി വരുന്നതിനും കിഴക്കൻ ഉക്രൈനിൽ നിലയ്ക്കാത്ത സമാധാനം കൈവരാനും താൻ തുടർച്ചയായി പ്രാർത്ഥിക്കുന്നു എന്നും അറിയിച്ചു.

സെപ്റ്റംബര്‍ 14ആം തിയതി ഇറ്റലിയിലെ ഫോർളിയിൽ ദൈവദാസിയായി പ്രഖ്യാപിച്ച  1964 ൽ  വെറും 28  ആം വയസ്സിൽ മരിച്ച ബെനഡെത്താ ബ്യാങ്കി പോറൊയെ കുറിച്ച് പരാമർശിച്ച പാപ്പാ, ജീവിതകാലം മുഴുവൻ അസുഖങ്ങളാൽ വലഞ്ഞ അവൾക്ക് ദൈവം സഹിക്കാനുള്ള, ശരിയായി പറഞ്ഞാൽ, അവയെ വിശ്വാസത്തിന്‍റെയും, സ്നേഹത്തിന്‍റെയും തിളക്കമുള്ള സാക്ഷ്യമായി രൂപാന്തരപ്പെടുത്തുവാനുള്ള വരം നൽകിയെന്ന് അനുസ്മരിപ്പിച്ചു. സെപ്റ്റംബര്‍ 15ആം തിയതി ജർമ്മനിയിലെ ലിമ്ബർഗിൽ വിശ്വാസത്തോടുള്ള വെറുപ്പം മൂലമുണ്ടായ കലാപത്തില്‍ 1945ൽ ദെഷാവിൽ രക്തസാക്ഷിയായി മരിച്ച പള്ളോട്ടയിൻ വൈദീകനായിരുന്ന റിക്കാർദോ ഹെൻങ്കെസ്സിനേയും ദൈവദാസനായി പ്രഖ്യാപിച്ചു.

റോമിൽ നിന്നും,  വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടർ, കുടുംബങ്ങൾ , ഇടവക സമൂഹങ്ങൾ, സംഘനകൾ എന്നിവർക്ക് തന്‍റെ ആശംസ അറിയിച്ച പാപ്പാ  ഹോണ്ടുറാസിൽ നിന്നും ബൊളീവിയയിൽ നിന്നുമുള്ള വിശ്വസികളെയും അഭിവാദ്യം ചെയ്തു. ആഫ്രിക്കയുടെ ഭാവിക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരായ - ആഫ്രിക്കൻ യുവവ്യാപാരികളുടെ ഹരാംബെ എന്ന സംഘടനയ്ക്കും പോളണ്ടിൽ നിന്നും ഇലക്ട്രിക് കാറുകളുമായി തീർത്ഥാടനത്തിനെത്തിയവരെയും പാപ്പാ തന്‍റെ അനുമോദനം നൽകി. ദൈവദാസൻ ഫാ. ജിയാൻഫ്രാങ്കോ ചിറ്റിയുടെ സ്മരണയ്ക്കായി ഒത്തുകൂടിയ സൈനികരെയും, ഒബ്ലേറ്റ്സ് സന്യാസിനികളെയും,മോണ്ടെക്കിയോ എമിലിയയുടെയും അവരുടെ വെനിസ്വേലൻ സുഹൃത്തുക്കളെയും, വിശ്വസികളെയും ക്രോട്ടോണിന്‍റെ സ്ഥിരീകറിക്കപ്പെട്ട സ്ഥാനാർത്ഥികളെയും, ,യുണിറ്റാൽ‌സി എന്ന സംഘടനയെയും പാപ്പാ അഭിവാദ്യം ചെയ്തു. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ലൂർദ്ദിലേക്കുള്ള വലിയ ദേശീയ തീർത്ഥാടനത്തിനു തന്‍റെ  അനുഗ്രഹം നൽകുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 September 2019, 15:36