പ്രേഷിത സഭയ്ക്കായി 13 പുതിയ കർദിനാൾമാരെ പാപ്പാ പ്രഖ്യാപിച്ചു
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പ്രേഷിത സഭയ്ക്കായി 13 പുതിയ കർദിനാൾമാരുടെ പേരുകള്‍ പാപ്പാ പ്രഖ്യാപിച്ചു
വരാനിരിക്കുന്ന ആമസോണ്‍ സിനഡിന്‍റെ തലേ ദിവസം ഒക്ടോബർ 5ന് ചുവന്ന തൊപ്പി സ്വീകരിക്കുന്ന 13 കര്‍ദിനാളന്മാരുടെ പേരുകൾ ഫ്രാൻസിസ് പാപ്പാ വെളിപ്പെടുത്തി. പുതിയ പേരുകൾ കര്‍ദിനാളന്മാരുടെ ഇവയാണ്:
1. ബിഷപ്പ് മിഗുവൽ ഏഞ്ചൽ അയ്യൂസോ ഗുക്സോട്ട്, എംസിജെ - മതാന്തര സംവാദത്തങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്
2. ആർച്ച് ബിഷപ്പ് ജോസ് ടൊലെന്‍റീനോ മെഡോണിയ - റോമാ സഭയുടെ റിക്കാര്‍ഡു സൂക്ഷിപ്പുകാരനും, ഗ്രന്ഥശാലാധികാരിയും
3. ആർച്ച് ബിഷപ്പ് ഇഗ്നേഷ്യസ് സുഹാരിയോ ഹാർഡ്‌ജോട്ട്മോഡ്ജോ - ജക്കാർത്ത അതിരൂപത -
4. ആർച്ച് ബിഷപ്പ് ജുവാൻ ഡി ലാ കരിഡാഡ് ഗാർസിയ റോഡ്രിഗസ് - ഹബാനയിലെ ഡി സാൻ ക്രിസ്റ്റൊബാൽ ആർച്ച്ബിഷപ്പ്
5. ആർച്ച് ബിഷപ്പ് ഫ്രിഡോലിൻ അംബോംഗോ ബെസുങ്കു, Ofm കപ്പൂച്ചിന്‍ - കിൻഷാസ അതിരൂപത
6. ആർച്ച്ബിഷപ്പ് ജീൻ-ക്ലോഡ് ഹല്ലെറിച്, എസ്ജെ - ലക്സംബർഗ്ഗ് അതിരൂപത
7. ബിഷപ്പ് അൽവാരോ എൽ. റമാസ്സിനി ഇമേരി - ഹ്യൂഹുറ്റെനാംഗോ രൂപത
8. ആർച്ച്ബിഷപ്പ് മാറ്റിയോ സുപ്പി - ബൊലോഗ്ന അതിരൂപത
9. ആർച്ച്ബിഷപ്പ് ക്രിസ്റ്റബൽ ലോപ്പസ് റൊമേറോ, എസ്ഡിബി - റബാത്ത് അതിരൂപത
10.ഫാ.മൈക്കൽ സെർനി, എസ്.ജെ - സമഗ്ര മനുഷ്യവികസനം പ്രോത്സാഹിപ്പിക്കുന്നതിനായി ഡികാസ്റ്ററിയിലെ കുടിയേറ്റക്കാര്‍, അഭയാർത്ഥി വിഭാഗത്തിന്‍റെ കീഴിലുള്ള സെക്രട്ടറി
11.ആർച്ച്ബിഷപ്പ് മൈക്കൽ ലൂയിസ് ഫിറ്റ്സ്ജെറാൾഡ് - ഈജിപ്തിലെ മുൻ അപ്പസ്തോലിക ന്യൂണ്‍ഷിയോ -
12. ആർച്ച്ബിഷപ്പ് സിഗിതാസ് താംകെവിയസ്, എസ്ജെ – കൗനാസിന്‍റെ മുന്‍ ആർച്ച്ബിഷപ്പ്
13.ബിഷപ്പ് യുജെനിയോ ഡാൽ കോർസോ, psdp – ബെങ്ങ്വേലാ രൂപതയുടെ മുന്‍മെത്രാന്‍
അവരുടെ പേരുകൾ വായിച്ചതിനുശേഷം, പുതിയ കർദിനാൾമാർക്കുവേണ്ടി പ്രാർത്ഥിക്കാൻ മാർപ്പാപ്പാ എല്ലാവരോടും ആവശ്യപ്പെട്ടു ക്രിസ്തുവിനോടുള്ള അവരുടെ അടുപ്പം സ്ഥിതീകരിച്ച്, ദൈവത്തിന്‍റെ വിശ്വസ്ഥരായ വിശുദ്ധ ജനതയുടെ നന്മയ്ക്കായി റോമിലെ മെത്രാനായ തന്‍റെ ശുശ്രൂഷയിൽ സഹായിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു.
സെപ്റ്റംബർ 1, സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാർത്ഥനദിനമാണ്. സുസ്ഥിരവും വ്യക്തിപരവും കുടുംബപരവുമായ ജീവിതശൈലിയിൽ നിന്ന് ആരംഭിച്ച് നമ്മുടെ പൊതു ഭവനമായ പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള അവബോധവും പ്രതിബദ്ധതയും ചലിപ്പിക്കുന്നതാണ് സഭയുടെ പ്രാർത്ഥന. സെപ്റ്റംബർ ഒന്ന് മുതൽ വിശുദ്ധ ഫ്രാൻസിസ് ഓഫ് അസീസിയുടെ തിരുന്നാൾ ദിനമായ ഒക്ടോബർ 4 വരെ പരിസ്ഥിയെ പ്രതി ദൈവത്തെ സ്തുതിക്കുന്നതിനുള്ള അവസരമാണ്. ഇറ്റലിയില്‍ നിന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും നിങ്ങളെ എല്ലാവരെയും അഭിവാദ്യം ചെയ്ത പാപ്പാ, വരും ദിവസങ്ങളിൽ റോമിൽ നടക്കാനിരിക്കുന്ന ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാസഭയിലെ മെത്രാന്മരുടെ സിനഡ് പ്രമാണിച്ചു വിവിധ രാഷ്ട്രങ്ങളിൽ നിന്നുമെത്തിയ എല്ലാവരെയും പാപ്പാ തന്‍റെ അനുമോദനം അർപ്പിച്ചു. സെന്‍റ് ജോസഫ് ബെനഡിക്റ്റ് കോട്ടോലെൻഗോ സമൂഹത്തിലെ സിസ്റ്റേഴ്സിനെയും രൂപീകരണത്തിലായിരിക്കുന്ന യുവതികളെയും പാപ്പാ അഭിവാദ്യം ചെയുകയും അവരുടെ സാക്ഷ്യത്തിനും, അവരുടെ പ്രവർത്തനങ്ങൾക്കും നന്ദി പറഞ്ഞു. കുനാർഡോയിലെ സൈക്ലിലിലെത്തിയവര്യും സെറോ ഡി ബോട്ടാനുക്കോയുടെ വിശ്വസികളെയും, ലെക്സിലെ കാത്തലിക് ആക്ഷൻ സംഘത്തെയും സാൻ മാറ്റിയോ ഡെല്ല ഡെസിമ, ഗാലോ ഫെരാരീസ്, കാപ്രിയേറ്റ് സാൻ ഗെർവാസിയോ എന്നിവിടങ്ങളിൽ നിന്നുമെത്തിയ യുവജനങ്ങൾക്കും പാപ്പാ തന്‍റെ ആശംസ അറിയിച്ചു. സെപ്റ്റംബർ 4 ആം തിയതി ബുധനാഴ്ച, ദൈവം തിരുമനസാ കുന്നതനുസരിച്ചു മൊസാംബിക്ക്, മഡഗാസ്കർ, മൗറീഷ്യസ് എന്നിവിടങ്ങളിലെ ജനങ്ങളെ സന്ദർശിക്കാൻ ആഫ്രിക്കയിലേക്കുള്ള അപ്പോസ്തലികയാത്രയെ അനുസ്മരിപ്പിച്ച പാപ്പാ ഈ അപ്പോസ്തലിക സന്ദർശനത്തിലൂടെ ആഗ്രഹിക്കുന്ന ഫലം പുറപ്പെടുവിക്കുമെന്നു പ്രത്യാശിക്കുകയും ചെയ്തു.