തിരയുക

Vatican News
മപൂത്തോയിലെ സിമ്പേത്തോ ആശപത്രിയിൽ പാപ്പാ... മപൂത്തോയിലെ സിമ്പേത്തോ ആശപത്രിയിൽ പാപ്പാ...   (Vatican Media)

ദരിദ്രർ അവരുടെ നിലവിളി കേൾക്കുന്നവരുടെ വ്യക്തിപരമായ ഇടപെടല്‍ ആഗ്രഹിക്കുന്നു.

മപൂത്തോയിലെ സിമ്പേത്തോ ആശപത്രിയിൽ പാപ്പാ നൽകിയ പ്രഭാഷണം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ആതുരാലയത്തിന്‍റെ ഡയറക്ടർ, ആരോഗ്യപ്രവർത്തകർ, രോഗികൾ, അവരുടെ കുടുംബാംഗങ്ങൾ, മറ്റും ഇവിടെ സന്നിഹിതരായ നിങ്ങൾ എല്ലാവരെയും ഹൃദ്യമായി അഭിവാദ്യം ചെയ്യുന്നു. നിങ്ങൾ കണ്ടുമുട്ടുന്ന നിരവധി വ്യക്തികളെ, പ്രത്യേകിച്ച് എച്ച്ഐവി-എയ്ഡ്സ് രോഗികളെയും, അമ്മമാരെയും, കുട്ടികളെയും നിങ്ങൾ സ്വീകരിക്കുന്നതും പരിപാലിക്കുന്നതുമായ നിങ്ങളുടെ കഴിവും, ‍‍നിങ്ങളുടെ ജോലിയുടെ വൈവിഷ്ടവും, സ്നേഹവും കാണുമ്പോൾ നല്ല ഇടയന്‍റെ ഉപമയെക്കുറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു.

നല്ല സമരിയാക്കാരന്‍റെ  ഉപമയില്‍ വഴിയരികിൽ കിടന്ന മനുഷ്യനെപ്പോലെയാണ് ഇവിടെയെത്തുന്നവരെല്ലാം നിരാശയോടും വേദനയോടും കൂടി വരുന്നത്. ലേവ്യനും പുരോഹിതനും പ്രവര്‍ത്തിച്ചത് പോലെ “ഒന്നും ചെയ്യാനില്ല” അല്ലെങ്കിൽ “ഈ രോദനത്തെ പരിഹരിക്കുന്നത് അസാധ്യമാണ്” എന്ന് പറഞ്ഞ് വേദനിക്കുന്നവനെ ഉപേക്ഷിച്ചു പോകുന്ന പ്രലോഭനത്തിന് വഴങ്ങാതെ പകരം, പരിഹാരങ്ങൾ കണ്ടെത്തുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ച് കൊണ്ട് അവരോടു  അനുകമ്പ കാണിക്കാൻ തയ്യാറാണെന്ന് ഈ കേന്ദ്രം കാണിച്ചുതരുന്നു.

കാസിൽഡാ സൂചിപ്പിച്ചതുപോലെ,  എണ്ണമറ്റ സ്ത്രീകളുടെ നിശബ്ദമായ നിലവിളി നിങ്ങൾ ശ്രദ്ധിച്ചു. അവരിൽ പലരും ലജ്ജയോടെ ജീവിക്കുകയും പാർശ്വവൽക്കരിക്കപ്പെടുകയും എല്ലാവരാലും  വിധിക്കപ്പെടുകയും  ചെയ്യുന്നു. അതുകൊണ്ടാണ് റോഡരികിൽ കിടക്കുന്നവർ, ക്യാൻസർ അല്ലെങ്കിൽ ക്ഷയരോഗം ബാധിച്ചവർ, പോഷകാഹാരക്കുറവുള്ള നൂറുകണക്കിലുള്ള വ്യക്തികൾ, പ്രത്യേകിച്ച് കുട്ടികൾ, യുവജനങ്ങൾ എന്നിവർക്കൊപ്പം  ദൈവം വസിക്കുന്ന  ഈ ഭവനം നിങ്ങൾ തുറന്നത്. ഈ ആരോഗ്യസംരക്ഷണ സമൂഹത്തിന്‍റെ ഭാഗമായ നിങ്ങളെല്ലാവരും യേശുവിന്‍റെ ഹൃദയത്തിന്‍റെ അടയാളമായിത്തീരുന്നു. അതിനാൽ‌ “അവന്‍റെ അല്ലെങ്കിൽ‌ അവളുടെ നിലവിളി കേട്ടിട്ടില്ല” എന്ന് ആരും ചിന്തിക്കുന്നില്ല. നിങ്ങൾക്കുള്ളവ ആവശ്യമുള്ളവരുമായി പങ്കിടുന്നതിന്‍റെ അടയാളമാണത്.

ദരിദ്രർക്ക് ഇടനിലക്കാരെ ആവശ്യമില്ല,  മറിച്ച് അവരുടെ നിലവിളി കേൾക്കുന്ന എല്ലാവരുടെയും വ്യക്തിപരമായ ഇടപെടല്‍ അവരാഗ്രഹിക്കുന്നു.പലപ്പോഴും മറ്റ് സംരംഭങ്ങളുമായുള്ള നമ്മുടെ സഹകരണം വിശ്വാസത്താലല്ല, മാനുഷിക ഐക്യദാർഡ്യത്താൽ പ്രചോദിതമായി രൂപപെടുന്നതാണ്. അത് കൊണ്ടാണ് നമുക്ക് മറ്റുള്ളവരെ സഹായിക്കാനുള്ള സാധ്യത ലഭിക്കുന്നത്. അല്ലാത്തപക്ഷം നമുക്ക്  സഹായം നൽകാൻ സാധിക്കുകയില്ല. ഈ യാഥാർഥ്യത്തിൽ വളരെയധികം ദാരിദ്ര്യത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ,  നമ്മുടെ പ്രവർത്തനങ്ങൾ പരിമിതവും, ദുർബ്ബലവും അപ്രാപ്യവുമാണെന്ന് തിരിച്ചറിയും. ഈ തിരിച്ചറിവ് മറ്റുള്ളവരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതിനാൽ പരസ്പര സഹകരണത്തിലൂടെ നമ്മുടെ ലക്ഷ്യങ്ങൾ കൂടുതൽ ഫലപ്രദമായി കൈവരിക്കാൻ കഴിയും. ക്രിസ്ത്യാനികളായ നാം വിശ്വാസത്താലും ദാനധർമ്മത്തിന്‍റെ അനിവാര്യതയാലും പ്രചോദിതരാണ്. എന്നാൽ ഒരേ ലക്ഷ്യങ്ങൾക്കായി ലക്ഷ്യമിടുന്ന മറ്റ് സഹായങ്ങളെയും ഐക്യദാർഡ്യത്തെയും അംഗീകരിക്കാൻ നമുക്ക് കഴിയണം.

വിവിധ മേഖലകളിലെ നിരവധി വ്യക്തികളുടെ സൗജന്യവും സ്വമേധയാ ഉള്ള പ്രതിബദ്ധതയും കാണാന്‍ കഴിയും. പ്രത്യേകിച്ച് ഡെർമറ്റോളജി, ഇന്‍റേണൽ മെഡിസിൻ, ന്യൂറോളജി, റേഡിയോളജി തുടങ്ങിയ മേഖലകളില്‍. അയ്യായിരത്തിലധികം ഡോക്ടർമാർ, നഴ്‌സുമാർ, ബയോളജിസ്റ്റ് കോർഡിനേറ്റർമാർ, സാങ്കേതിക വിദഗ്ധര്‍ വർഷങ്ങളായി ടെലിമെഡിസിൻ വഴി ഉദാരമായി സഹകരിച്ച് കൊണ്ട് പ്രാദേശിക തലത്തില്‍ പലരെയും പരിശീലിപ്പിക്കുന്നതിന്, മാനുഷികവും സുവിശേഷവുമായ മൂല്യമുണ്ട്. അതേസമയം, ഏറ്റവും ദരിദ്രരായ രോഗികളോടുള്ള ശ്രവണം ദുർബ്ബലമായ മറ്റൊരു ലോകത്തിന്‍റെ ഭാഗവുമായി നമ്മെ ബന്ധപ്പെടുന്നതെങ്ങനെയെന്ന് കാണുന്നത് അതിശയകരമാണ്. മണ്ണിലും,ജലത്തിലും,വായുവിലും എല്ലാത്തരം ജീവിതങ്ങളിലും പ്രകടമായ രോഗലക്ഷണങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു. ദരിദ്രരിൽ ഏറ്റവും ഉപേക്ഷിക്കപ്പെട്ടതും ഉപദ്രവിക്കപ്പെടുന്നതുമായ ഭൂമിയാണിതെന്ന് നാം ഓര്‍ക്കണം.  

നിങ്ങൾ ഇത് തിരിച്ചറിഞ്ഞ് നിങ്ങളുടെ ശ്രദ്ധ ഊർജ്ജത്തെ തിരയുന്നതിനും ജലവിതരണങ്ങൾ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും സുസ്ഥിരമായ മാർഗ്ഗങ്ങൾ കണ്ടെത്താൻ നിങ്ങളെ നയിക്കട്ടെ. കുറഞ്ഞ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക ഒരു ഉത്തമ മാതൃകയാണ്. നമ്മുടെ ഗ്രഹത്തിന്‍റെ തകർച്ച സൃഷ്ടിച്ച അടിയന്തിര സാഹചര്യത്തിന്‍റെ വെളിച്ചത്തിൽ പിന്തുടരേണ്ട ഒരു ഉദാഹരണമാണത്. സുവിശേഷത്തില്‍ നല്ല സമരിയാക്കാരന്‍റെ ഉപമ അവസാനിക്കുന്നത് മുറിവേറ്റ വ്യക്തിയെ ഒരു സത്രത്തിലെത്തിക്കുകയും ചിലവുകളുടെ ഒരു ഭാഗം സത്രക്കാരനെ ഏൽപ്പിക്കുകയും മടങ്ങിയെത്തുമ്പോൾ ബാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുവെന്നാണ്. കാസിൽഡയെപ്പോലുള്ള സ്ത്രീകൾ, എച്ച്ഐവി-എയ്ഡ്സ് ഇല്ലാത്ത ചരിത്രത്തിന്‍റെ ഒരു പുതിയ പേജ് എഴുതാൻ കഴിയുന്ന ഏകദേശം 1,00,000 കുട്ടികളും,  പേരില്ലാത്തവരും ഇന്ന് പുഞ്ചിരിക്കുന്നു. കാരണം അവര്‍  സുഖം പ്രാപിച്ചുരിക്കുന്നു. ഇപ്പോൾ പല വ്യക്തികളുടെയും പ്രത്യാശയുടെ അടയാളമായി അവര്‍ മാറ്റപ്പെട്ടിരിക്കുന്നു. സ്വപ്‌നം കാണാനുള്ള അവരുടെ സന്നദ്ധത, മറ്റുള്ളവരുടെ സഹായഹസ്ഥം ആവശ്യമുള്ള വഴിയരികിൽ കിടക്കുന്ന അനേകർക്ക് പ്രചോദനമാകും. അത്പോലെ കർത്താവ് മടങ്ങിവരുമ്പോൾ നിങ്ങൾക്ക് പ്രതിഫലവും, സന്തോഷവും നല്‍കും.

ആരും നിങ്ങളെ പ്രശംസിക്കുകയോ അഭിനന്ദിക്കുകയോ ചെയ്തില്ലെന്നിരിക്കാം. എന്നാല്‍ നിങ്ങളുടെ ദൈനംദിന ജോലികളിലേക്ക് മടങ്ങുമ്പോൾ, നിങ്ങളുടെ അടുത്ത് വരുന്നവരെ സ്വീകരിക്കുന്നത് തുടരുക. പുറത്തുപോയി പരിക്കേറ്റവരെയും നിസ്സഹായരെയും തിരയുക. ഈ ആശുപത്രി എല്ലായ്പ്പോഴും പ്രതീക്ഷയ്ക്ക് ജന്മം നൽകുന്ന സ്ഥലമാകുമെന്ന് ഉറപ്പാക്കാനുള്ള നിങ്ങളുടെ പരിശ്രമങ്ങളെ നവീകരിക്കുക. പ്രിയപ്പെട്ട രോഗികളേയും കുടുംബാംഗങ്ങളേയും, ഇത്രയും വലിയ സ്നേഹത്തോടെ നിങ്ങളെ സഹായിക്കുന്നവരെയും, നിങ്ങളുടെ സ്ഥിരോത്സാഹത്തിന് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരെയും ദൈവം അനുഗ്രഹിക്കട്ടെ.

07 September 2019, 12:04