തിരയുക

Vatican News
Patriarch Bartholomew visited Pope Francis in Vatican Patriarch Bartholomew visited Pope Francis in Vatican  

പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ വത്തിക്കാനില്‍

കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.‌

- ഫാദര്‍ വില്യം  നെല്ലിക്കല്‍‍

ഒരു സാഹോദര്യക്കൂടിക്കാഴ്ച
സെപ്തംബര്‍ 17-Ɔο തിയതി ചൊവ്വാഴ്ച പ്രദേശിക സമയം മദ്ധ്യാഹ്നത്തിലാണ് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെത്തി പാപ്പാ ഫ്രാന്‍സിസുമായി സാഹോദര്യ കൂടിക്കാഴ്ച നടത്തിയതും, തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഉച്ചഭക്ഷണം കഴിച്ചതുമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫിസ് മേധാവി മത്തെയോ ബ്രൂണി പ്രസ്താവനയിലൂടെ അറിയിച്ചു.

കര്‍ദ്ദിനാള്‍ സംഘത്തെ അഭിസംബോധനചെയ്തു
പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ചയ്ക്കു തൊട്ടുമുന്‍പ് വത്തിക്കാനില്‍ സമ്മേളിച്ചിരുന്ന സഭാനവീകരണത്തിനുള്ള കര്‍ദ്ദിനാള്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് സെമെറാരോയുടെ ക്ഷണപ്രകാരം പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ കര്‍ദ്ദിനാളന്മാരുടെ കൂട്ടായ്മയില്‍ എത്തുകയും, സഭയില്‍ ഐക്യദാര്‍ഢ്യത്തിനുള്ള ആവശ്യകതയെക്കുറിച്ച് അവരെ ഉദ്ബോധിപ്പിക്കുകയും ചെയ്തതായി പ്രസ്താവന വ്യക്തമാക്കി.

പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിപാടി

കിഴക്കന്‍ സഭകളുടെ കാനോന നിയമം സംബന്ധിച്ച് റോമിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിട്യൂട്ട് സംഘടിപ്പിച്ച 24-Ɔമത് രാജ്യാന്തര സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ. “കിഴക്കന്‍ സഭയുടെ കാനോന നിയമങ്ങളെ സംബന്ധിച്ച സൊസൈറ്റിയുടെ രൂപീകരണത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്‍റെയും അവസരം കണക്കിലെടുത്താണ് പാത്രിയര്‍ക്കിസ് റോമില്‍ എത്തിയത്. അദ്ദേഹം പൗരസ്ത്യകാനോന നിയമം സംബന്ധിച്ച സൊസൈറ്റിയുടെ (Society for the Canon Law of the Eastern Churches)  പ്രഥമ വൈസ്പ്രസിഡന്‍റായിരുന്നു.  ജൂബിലി സമ്മേളനത്തെ റോമിലെ "വില്ലാ ഔറേലിയ"യിലെ (Villa Aurelia) ഓഡിറ്റോറിയത്തില്‍വച്ചാണ് കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് അഭിസംബോധനചെയ്തത്.
 

19 September 2019, 09:07