തിരയുക

സേവന മനോഭാവത്തോടെ ഒരു ഡോക്ടര്‍... സേവന മനോഭാവത്തോടെ ഒരു ഡോക്ടര്‍... 

പാപ്പാ:വൈദ്യശാസ്ത്രം മനുഷ്യജീവിതത്തിനായുള്ള സേവനമാണ്.

ശസ്ത്രക്രിയ വിദഗ്ദ്ധരുടെയും, ദന്തവൈദ്യരുടെയും ദേശീയ സംഘടനാംഗങ്ങളുമായി പാപ്പാ, വത്തിക്കാനിൽ ക്ലെമന്‍റീനാ ഹാളിൽ വച്ച് സെപ്റ്റംബര്‍ 20ആം തിയതി അഭിസംബോധന ചെയ്തവസരത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി വൈദ്യതൊഴിലിന്‍റെ പൊതുനന്മയ്ക്കായി പ്രവർത്തിക്കുന്നതിന് അവരെ അനുമോദിച്ച പാപ്പാ, മാറ്റപ്പെട്ട സാമൂഹീക പശ്ചാത്തലത്തിൽ നിന്ന് കൊണ്ട് കൂടുതൽ മികച്ച രീതിയിൽ അവരുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ പരിശീലിപ്പിക്കാമെന്നും ഫലദായകമായ മാറ്റങ്ങളെ കണ്ടെത്തി ജനങ്ങള്‍ക്ക് അവ പ്രദാനം ചെയ്യാനും തൊഴിൽ പ്രാവീണ്യത്തോടും  നല്ല മനുഷ്യ സമ്പർക്കത്തോടും പരിശ്രമിക്കുന്ന അവരുടെ സമർപ്പണത്തെ അനുസ്മരിക്കുകയും ചെയ്തു.

വൈദ്യശാസ്ത്രത്തിന്‍റെ  നിർവ്വചനമനുസരിച്ച് അത് മനുഷ്യജീവിതത്തിനുള്ള സേവനമാണ്. അതുപോലെ തന്നെ ഒരു വ്യക്തിയുടെ ആത്മീയവും ഭൗതികവുമായ സമഗ്രതയും, ആ വ്യക്തിയുടെ വ്യക്തിപരവും സാമൂഹികപരവുമായമാനവും ഉൾക്കൊണ്ടിരിക്കുന്നുവെന്ന് വ്യക്തമാക്കിയ പാപ്പാ വളരെ നീണ്ട ഈ പാരമ്പര്യത്തിന്‍റെ അടിസ്ഥാനത്തിൽ ഡോക്ടർമാരായവര്‍ സത്യത്തെക്കുറിച്ച് ബോധവാന്മാരാണെന്നും, ഈ ബോധ്യം ഭിഷഗ്വരനായി സ്ഥാനമേല്‍ക്കുമ്പോള്‍ രോഗിയുടെ നന്മയ്ക്കുവേണ്ടി താന്‍ യത്‌നിക്കുമെന്ന്‌ വാഗ്‌ദാനം ചെയ്‌ത അവബോധത്തിലേക്കാണ്  അവരെ നയിക്കുന്നതെന്നും ഈ ബോധ്യത്തിൽ നിന്നാണ് ഇന്നത്തെ വൈദ്യശാസ്ത്രം തുറന്നുകാട്ടുന്ന ചില അപകടങ്ങളെക്കുറിച്ച് നീതിപൂവ്വമായ ഉത്‌കണ്‌ഠതകള്‍ ഉയരുന്നതെന്നും പാപ്പാ വിശദീകരിച്ചു. ഈ വസ്തുതയെ മനസ്സിലാക്കി രോഗിയായി വരുന്ന വ്യക്തിയെ വൈദ്യമെന്ന വസ്തുതയിൽ മാത്രം ഒതുക്കിനിറുത്താതെ ആ വ്യക്തിയുടെ അവസ്ഥയെ പരിഗണിക്കണം. ഈ സമഗ്രമായ മാനുഷീക കാഴ്ചപ്പാടോടെ രോഗികളുമായി ബന്ധപ്പെടാനാണ് ഓരോ വൈദ്യനും വിളിക്കപ്പെട്ടിരിക്കുവെന്ന് ചൂണ്ടികാണിച്ച  പാപ്പാ രോഗിയായി വരുന്ന വ്യക്തി രോഗമുള്ള വ്യക്തിയെന്ന നിലയിൽ ആ രോഗിക്ക് ഏത് രോഗമുണ്ട് എന്നത് മാത്രമല്ല അദ്ദേഹത്തിന്‍റെ തനിമയത്വത്തെ പരിഗണിക്കുകയും വേണമെന്നും പാപ്പാ  നിര്‍ദേശിച്ചു. സാങ്കേതികവും, തൊഴിൽപരവുമായ  പ്രാവീണ്യത്തോടൊപ്പം മൂല്യങ്ങളുടെയും അർത്ഥങ്ങളുടെയും ഒരു നിയമ സംഹിത ഡോക്ടർമാർ കൈവശം കരുതണം. അത് രോഗത്തിനും, തൊഴിലിനും, മനുഷ്യനെ കണ്ടുമുട്ടുവാൻ സഹായിക്കുന്ന ഓരോ ചിഹില്‍സയ്ക്കും അർത്ഥം നൽകും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 September 2019, 10:25