തിരയുക

Vatican News
പാപ്പാ  .മൗറീഷ്യസ്സിലെ  പ്രസിഡണ്ടിന്‍റെ കൊട്ടാരത്തിൽ വച്ച് അധികാരികളുമായുള്ള കൂടിക്കാഴ്ച്ചയിൽ... പാപ്പാ .മൗറീഷ്യസ്സിലെ പ്രസിഡണ്ടിന്‍റെ കൊട്ടാരത്തിൽ വച്ച് അധികാരികളുമായുള്ള കൂടിക്കാഴ്ച്ചയിൽ...   (Vatican Media)

വ്യത്യസ്ഥതകളിലേക്ക് തുറവുള്ളവരായിരിക്കുക!

മൗറീഷ്യസ്സിലെ പോർട്ട് ലൂയിസ്സിൽ പ്രസിഡണ്ടിന്‍റെ കൊട്ടാരത്തിൽ വച്ച് അധികാരികളുമായുള്ള കൂടിക്കാഴ്ച്ചയിൽ പാപ്പാ നൽകിയ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പ്രസിഡന്‍റിനേയും, പ്രധാനമന്ത്രിയേയും,സര്‍ക്കാര്‍ അധികാരികളേയും, നയതന്ത്രജ്ഞരേയും,പൊതുജന  പ്രതിനിധികളേയും, വിവിധ മതനേതാക്കളേയും, അഭിസംബോധന ചെയ്ത പാപ്പാ തനിക്ക് മൌറീഷ്യസ് രാഷ്ട്രം നല്കിയ ക്ഷണത്തിനും  പ്രധാന മന്ത്രിയുടെ വാക്കുകൾക്കും പ്രസിഡന്‍റ് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും നന്ദി!

വ്യത്യസ്ഥതകളിലേക്കുള്ള തുറവുള്ളവരായിരിക്കുക

സാംസ്കാരിക, വർഗ്ഗീയ, മത വൈവിധ്യങ്ങൾക്കും നിലവിലുള്ള വൈവിധ്യങ്ങളെ  പൊതു പദ്ധതിയ്ക്കായി സ്വീകരിക്കാനും, ബഹുമാനിക്കാനും ഒന്നിപ്പിക്കാനും കഴിവുള്ള ഒരു ജനതതിയെ കണ്ടുമുട്ടാൻ കഴിഞ്ഞ  ഈ ചെറിയ സന്ദർശനത്തിന്  പാപ്പാ നന്ദി പറഞ്ഞു. പല ചക്രവാളങ്ങിൽ നിന്നും ഭൂഖണ്ഡങ്ങളിൽ നിന്നും ഇവിടെ എത്തി അവരവരുടെ മത സംസ്ക്കാരിക പാരമ്പര്യങ്ങൾക്കൊപ്പം  കൊണ്ടുവരികയും പതുക്കെ മറ്റുള്ളവരുടെ വൈവിധ്യങ്ങൾക്കൊപ്പം ജീവിക്കാനും പൊതു നന്മയ്ക്കായി ഒരു സമൂഹം കെട്ടിപ്പടുക്കാൻ പഠിക്കുകയും ചെയ്ത നിങ്ങളുടെ ചരിത്രത്തെ ഇതു സംഗ്രഹിക്കുന്നു. ജീവിതത്തിൽ ഇക്കാര്യങ്ങൾ പ്രാവർത്തികമാക്കിയ നിങ്ങൾ ഇക്കാര്യത്തിൽ  ഒരു ആധികാരിക ശബ്ദമാണ്. "വൈവിധ്യം അനുരഞ്ജനത്തിന്‍റെ വഴിയിൽ ഒരു മനോഹര പ്രതിഭാസമാണെന്നും, അനുരഞ്ജിത വൈവിധ്യത്തിന്‍റെ ഒരു സാംസ്കാരിക ഉടമ്പടി മുദ്ര വയ്ക്കുകയും ചെയ്യുന്നു എന്ന ദൃഢവിശ്വാസത്തിൽ ആരംഭിക്കുമ്പോൾ "  (Evangelii Gaudium, 230) ഈ ശബ്ദം നിലയ്ക്കാത്ത സമാധാനം നേടാൻ കഴിയുമെന്ന് ഓർമ്മിപ്പിക്കുന്നു.

നിങ്ങളുടെ ജനത്തിന്‍റെ DNA യിൽ നിങ്ങളുടെ പൂർവ്വീകർ ഈ നാട്ടിലേക്ക് നടത്തിയ കുടിയേറ്റ നീക്കത്തിന്‍റെയും, വ്യത്യസ്ഥതകളിലേക്കുള്ള തുറവിയും അതിനെ സമന്വയിപ്പിച്ച് എല്ലാവരുടെയും നന്മയ്ക്കായി ഉപയോഗപ്പെടുത്തിയതിന്‍റെ  ഓർമ്മകളും നിലനിർത്തുന്നു. ഇക്കാരണത്താൽ, നിങ്ങളുടെ വേരുകളോടു തന്നെ വിശ്വസ്ഥരായിരുന്ന് ഇന്നത്തെ കുടിയേറ്റക്കാരെ സ്വീകരിക്കാനും സംരക്ഷിക്കാനുമുള്ള വെല്ലുവിളി സ്വീകരിക്കാന്‍ പാപ്പാ ആഹ്വാനം ചെയ്തു. ജോലിക്കും അവരുടെ കുടുംബങ്ങൾക്ക് ഒരു നല്ല ജീവിതവുംതേടി എത്തുന്ന അവരെ സ്വീകരിക്കാൻ പ്രയത്നിക്കാനും, കുടിയേറ്റക്കാരെ അവരുടെ മാന്യതയെയും അവകാശങ്ങളെയും മാനിക്കുന്ന ഒരു സത്യമാർന്ന കണ്ടുമുട്ടൽ സംസ്കാരത്തിന്‍റെ നായകരും രക്ഷകരുമായി മാറണം.

വിവേചനങ്ങളെ  എതിർക്കാൻ ശക്തിയുള്ളവരായിരിക്കണം

മൗറീഷ്യസ് ജനതയുടെ സമീപകാല ചരിത്രം അനുസ്മരിച്ച് മൗറീഷ്യസ്സിനെ സമാധാനത്തിന്‍റെ തീരമാക്കുന്ന അവരുടെ ജനാധിപത്യപരമ്പര്യത്തിന് പാപ്പാ ആദരവ് അറിയിക്കുന്നു. ജനാധിപത്യം ജീവിക്കുന്ന ഈ കല എല്ലാത്തരം  വിവേചനങ്ങളെയും എതിർക്കാൻ പോന്ന വിധം വളർത്തിയെടുക്കണം. റിപ്പബ്ലിക്കിന്‍റെ രാഷ്ട്രീയ പൊതുപ്രവർത്തനങ്ങളിൽ മുഴുകുന്നവർ ജനങ്ങൾക്ക് പ്രത്യേകിച്ച് യുവാക്കൾക്ക് വിശ്വസിക്കാൻ കഴിയുന്ന മാതൃകകളാവട്ടെ എന്നും, അവരുടെ പ്രവർത്തികളും തീരുമാനങ്ങളും എല്ലാത്തരം അഴിമതികൾക്കും എതിരെയാകട്ടെ എന്നും, നിങ്ങളെ വിശ്വസിച്ച് നിങ്ങളുടെ പൗരന്മാർ ഭരമേൽപ്പിച്ച പൊതു നന്മയുടെ വലിയ ദൗത്യത്തിന് ചേർന്ന വിധം നിങ്ങളുടെ സമർപ്പണം ജീവിക്കാൻ ഇടവരട്ടെ എന്നും ആശംസിക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷം നാടനുഭവിക്കുന്ന സാമ്പത്തിക വികസനം സന്തോഷത്തിന് വക നൽകുന്നതാണ്, അതോടൊപ്പം ശ്രദ്ധിക്കേണ്ടതുമാണ്. പലപ്പോഴും ഇന്നിന്‍റെ  സാമ്പത്തീക വളർച്ചയുടെ പ്രക്രിയകളായ ഊഹകച്ചവടങ്ങളും സാമ്പത്തിക വിഗ്രഹാരാധനയും മൂലം ചിലർ ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും അതിനാൽ സാമ്പത്തീക നയങ്ങൾ എല്ലാജനങ്ങളെയും ലക്ഷ്യം വച്ച് ശരിയായ വരുമാന വിതരണവും, ജോലി സാധ്യതകളും, ദരിദ്രരുടെ സമൂല ഉദ്ധാരണവും ലക്ഷ്യം വച്ചുള്ളതാവണം എന്നും അല്ലാതെ പെട്ടെന്നുള്ള ലാഭം ലക്ഷ്യം വച്ച് ദരിദ്രരെയും, പരിസ്ഥിതിയെയും പ്രകൃതി വിഭവങ്ങളെയും ഊഹകച്ചവടത്തിന്‍റെയും ലാഭത്തിന്‍റെയും അൾത്താരയിൽ മനുഷ്യജീവിതങ്ങളെയും ബലിയർപ്പിക്കുന്നതാവരുതെന്നും  സുവിശേഷത്തിന്‍റെ സന്തോഷം. (Evangelii Gaudium 204) മൗറീഷ്യസിന്‍റെ  സ്വാതന്ത്ര്യത്തിന്‍റെ 50ആം  വാർഷികത്തിൽ കർദ്ദിനാൾ പിയാത്ത് ഓർമ്മിച്ചതുപോലെ  കാലാവസ്ഥയുടെ മഹാദുരന്തങ്ങൾ ഒഴിവാക്കാൻ മാത്രമല്ല നമ്മുടെ ജീവിത രീതി തന്നെ മാറ്റി, സാമ്പത്തിക വളർച്ച സകലർക്കും ഉപകാരപ്പെടുന്ന ഒന്നായി തീർക്കാൻ ഇടവരുത്തുന്ന  ഒരു സമൂല പരിസ്ഥിതി മാനസാന്തരത്തിനായി ആഹ്വാനം ചെയ്യുന്നു.

വിവിധ വിശ്വാസ സമൂഹങ്ങൾ പരസ്പരം ബഹുമാനിച്ച് ഒരുമിച്ച് സാമൂഹീക സ്വരച്ചേർച്ചയോടെ കഴിയുന്ന മൗറീഷ്യസിലെ ജനങ്ങളെ അഭിനന്ദിക്കുന്നു. ഇവിടത്തെ കത്തോലിക്കരോടു ഫലപ്രദമായ സംവാദത്തിൽ തുടർന്നും പങ്കു ചേരുവാൻ അഭ്യർത്ഥിക്കുന്നു. നി‌ങ്ങളുടെ വിശ്വാസ സാക്ഷ്യത്തിന് നന്ദി പറയുകയും ചെയ്യുന്നു.  ഒരിക്കൽ കൂടി നിങ്ങള്‍ നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന് നന്ദി. വിവിധ സംസ്കാരങ്ങളുടെയും മതവിശ്വാസങ്ങളുടേയും കൂടിക്കാഴ്ച വഴി യുവാക്കളെ,  പ്രത്യേകിച്ച്, ദുർബ്ബലരെ മറക്കാത്ത,  നീതിപൂർവ്വമായ ഒരു സമൂഹ നിർമ്മിതിക്കായി ദൈവാനുഗ്രഹം യാചിച്ച് ദൈവത്തിന്‍റെ സ്നേഹവും കരുണയും നിങ്ങളിലൂടെ അവർക്ക് സംരക്ഷണമാകട്ടെ എന്നാശംസിക്കുന്നു.

10 September 2019, 15:29