തിരയുക

കുടുംബങ്ങള്‍ പ്രാര്‍ത്ഥനയിലും സ്നേഹത്തിലും വളരണം

പാപ്പാ ഫ്രാന്‍സിസ് നല്കുന്ന ആഗസ്റ്റ് മാസത്തെ പ്രാര്‍ത്ഥനാനിയോഗം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആഗസ്റ്റ് 1-Ɔ൦ തിയതി വ്യാഴാഴ്ച പ്രസിദ്ധപ്പെടുത്തിയ പ്രതിമാസ പ്രാര്‍ത്ഥനാനിയോഗത്തിലാണ്, കുടുംബങ്ങള്‍ പ്രാര്‍ത്ഥനയിലും സ്നേഹത്തിലും വളര്‍ന്ന് മാനവപുരോഗതിയുടെ പാഠശാലകളാകണമെന്ന് പാപ്പാ ഫ്രാന്‍സിസ് @pontifex എന്ന ഹാന്‍ഡിലിലുള്ള ‘ട്വിറ്ററി’ലൂടെ ഉദ്ബോധിപ്പിച്ചു. 


1. ഏതു തരത്തിലുള്ള ലോകമാണ് നാം ഭാവിതലമുറയ്ക്കായ് നീക്കിവയ്ക്കാന്‍ ആഗ്രഹിക്കുന്നത്?

2. അത് കുടുംബങ്ങളുടെ ലോകമായിരിക്കണം.

3. കുടുംബങ്ങളെ ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം അവ ഭാവിയുടെ യഥാര്‍ത്ഥമായ പാഠശാലകളും, സ്വാതന്ത്ര്യത്തിന്‍റെ മേഖലകളും മാനവിക കേന്ദ്രങ്ങളുമാണ്.

4. കുടുംബങ്ങളില്‍ ഒറ്റയായും കൂട്ടമായും പ്രാര്‍ത്ഥിക്കാനുള്ള ഒരു പ്രത്യേക ഇടം സൂക്ഷിക്കേണ്ടതുണ്ട്.

5. പ്രാര്‍ത്ഥനയുടെയും സ്നേഹത്തിന്‍റെയും ജീവിതത്തിലൂടെ നമ്മുടെ കുടുംബങ്ങള്‍ പൂര്‍വ്വോപരി മാനവപുരോഗതിയുടെ യഥാര്‍ത്ഥമായ പാഠശാലകളായിത്തീരട്ടെയെന്നു പ്രാര്‍ത്ഥിക്കാം.
 

01 August 2019, 16:42