തിരയുക

ഫാന്‍സീസ് പാപ്പാ കുരിശുരൂപവുമായി, ഒരു പഴയ ചിത്രം-19/04/2019 ഫാന്‍സീസ് പാപ്പാ കുരിശുരൂപവുമായി, ഒരു പഴയ ചിത്രം-19/04/2019 

ക്രൈസ്തവന്‍റെ അടിത്തറയെന്ത്?

പാപ്പായു‌ടെ ട്വീറ്റ് :യേശുവുമായുള്ള നമ്മുടെ ബന്ധം!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

യേശുവുമായുള്ള അനുദിന ബന്ധത്തിലാണ് നമ്മുടെ വേരുകള്‍ നാം വീണ്ടും കണ്ടെത്തുകയെന്ന് മാര്‍പ്പാപ്പാ.

വെള്ളിയാഴ്ച (30/08/19) കണ്ണിചേര്‍ത്ത  ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആശയം പങ്കുവച്ചിരിക്കുന്നത്.

“യേശുവുമായുള്ള അനുദിന ബന്ധത്തിലും അവിടന്നേകുന്ന മാപ്പിന്‍റെ ശക്തിയിലുമാണ് നാം നമ്മുടെ വേരുകള്‍ വീണ്ടും കണ്ടെത്തുക” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്. 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

30 August 2019, 13:30