തിരയുക

പ്രപഞ്ചനാഥന്‍ യേശു പ്രപഞ്ചനാഥന്‍ യേശു 

ക്രൈസ്തവന്‍റെ ജീവിത സാരം!

ഫ്രാന്‍സീസ് പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ജീവിക്കുന്ന യേശുവാണ് ജീവിതത്തിന്‍റെ പൊരുള്‍ എന്ന് പാപ്പാ 

രക്തസാക്ഷിയായ വിശുദ്ധ ലോറന്‍സിന്‍റെ തിരുന്നാള്‍ദിനത്തില്‍, അതായത്, ഈ ശനിയാഴ്ച (10/08/2019) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ “വിശുദ്ധലോറന്‍സ്നിണസാക്ഷി” (#StLawrenceMartyr) എന്ന ഹാഷ്ടാഗോടുകൂടി ക്രൈസ്തവ ജീവിതത്തിന്‍റെ ഈ രഹസ്യത്തെക്കുറിച്ച് പറയുന്നത്.

"യേശു ജീവിക്കുന്നുവെന്നും അവിടന്നാണ് ജീവിതത്തിന്‍റെ കേന്ദ്രരഹസ്യമെന്നുമാണ് ക്രൈസ്തവ സാക്ഷി മൗലികമായി പ്രഘോഷിക്കുന്നത്" എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്. 

 

10 August 2019, 12:36