തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ കുമ്പസാരം കേള്‍ക്കുന്നു- പാനമയിലെ പാകൊറയിലുള്ള ഒരു കാരഗൃഹത്തില്‍- 25/01/2019 ഫ്രാന്‍സീസ് പാപ്പാ കുമ്പസാരം കേള്‍ക്കുന്നു- പാനമയിലെ പാകൊറയിലുള്ള ഒരു കാരഗൃഹത്തില്‍- 25/01/2019  (ANSA)

ദൈവിക പൊറുതിയില്‍ നിന്നു വീണ്ടും നാമ്പിടുന്ന ജീവിതം!

ദൈവം നല്കുന്ന മാപ്പിനെക്കുറിച്ച പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവം നമുക്കു മാപ്പു നല്കുന്നതില്‍ നിന്നാണ് നമ്മുടെ ജീവിതം പുനരാരംഭിക്കുകയെന്ന് മാര്‍പ്പാപ്പാ.

ചൊവ്വാഴ്ച (13/08/19) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റര്‍ സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്:

“ദൈവത്തില്‍ നിന്ന് മാപ്പു ലഭിക്കുമ്പോള്‍ നാം സത്യത്തില്‍ വീണ്ടും ജനിക്കുന്നു. ആ പൊറുതിയില്‍ നിന്നാണ് നാം വീണ്ടും തുടങ്ങുന്നത്. നാം നമ്മെത്തന്നെ കണ്ടെത്തുന്നത് നമ്മുടെ പാപങ്ങള്‍ ഏറ്റുപറയുന്നിടത്താണ്.” വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

13 August 2019, 12:28