തിരയുക

ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ കന്യകാമറിയം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ കന്യകാമറിയം 

കരുത്താര്‍ന്ന വിശ്വാസത്തിനായി പരിശുദ്ധ മറിയത്തോട് അപേക്ഷിക്കുക!

പാപ്പായുടെ ട്വീറ്റ് -വിശുദ്ധരായിത്തീരാന്‍ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പരിശുദ്ധ കന്യകാമറിയത്തിന്‍റെ സഹായം തേടാന്‍ മാര്‍പ്പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

ദൈവവമാതാവായ മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണത്തിരുന്നാളിന്‍റെ പിറ്റേന്ന് വെള്ളിയാഴ്ച (16/08/19 കണ്ണിചേര്‍ത്ത  ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ക്ഷണമുള്ളത്.

“നമ്മെ കാത്തുപരിപാലിക്കാനും നമുക്കു തുണയേകാനും പരിശുദ്ധ മറിയത്തോടു നമുക്ക് പ്രാര്‍ത്ഥിക്കാം; ശക്തവും ആനന്ദഭരിതവും കരുണ്യപൂരിതവുമായ ഒരു വിശ്വാസം നമുക്കുണ്ടാകുന്നതിനും വേണ്ടി നമുക്ക് അവളോടു യാചിക്കാം; വിശുദ്ധരായിത്തീരുന്നതിനും ഒരിക്കല്‍ സ്വര്‍ഗ്ഗത്തില്‍ വച്ച് പരിശുദ്ധ കന്യകയുമായി കണ്ടുമുട്ടുന്നതിനും അവള്‍ നമ്മെ സഹായിക്കട്ടെ” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്. 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 August 2019, 12:38