"ജനകീയ മുന്നേറ്റങ്ങളുടെ ജനനം, നമ്മുടെ കാലത്തെ റേരും നൊവാരും " എന്ന പുസ്തകത്തിന് പാപ്പാ ആമുഖമെഴുതി.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഈ ഗ്രന്ഥത്തിൽ 2004 മുതല്‍ അമേരിക്കൻ ഭൂഖണ്ഡത്തിൽ നടത്തിയ പ്രധാന അന്തർദേശീയ സമ്മേളനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പട്ടണ അതിർത്തികളിലും, അസ്ഥിത്വപരമായ പ്രാന്തപ്രദേശങ്ങളിലും ജീവിക്കുന്ന ജനങ്ങളെ ഒരു സഭയായി എത്തിപ്പിടിക്കുക മാത്രമല്ല അവരെ ഒരു വിത്തായി,സാമൂഹീക രൂപാന്തരീകരണത്തിന്‍റെ വില മതിക്കാനാവാത്ത നന്മകളായി ചിത്രീകരിക്കുന്ന പാപ്പാ, അവർ വെറും നിഷ്ക്രിയരായ കഥാപാത്രങ്ങളോ സാമൂഹിക സഹായം പറ്റുന്നവരോ അല്ല, പ്രത്യുത, മനുഷ്യ കുലത്തിന്‍റെ ഭാവിയുടെ സജീവനായകരാണെന്നും അവർ അവരുടെ സമാധാനപരമായ വിപ്ലവം വഴി ശാന്തശീലരും, എളിയവരുമായി പിതാവിന്‍റെ ഉപാധികളില്ലാത്ത ഐക്യദാര്‍ഡ്യം അനുഭവിക്കുന്നവരാണെന്ന് ആമുഖത്തില്‍ സൂചിപ്പിച്ചു. ദേശീയതയ്ക്കും, സംസ്കാരങ്ങൾക്കും അപ്പുറമുള്ള ഈ സാമൂഹീക മുന്നേറ്റങ്ങളിൽ പാപ്പാ ഒരു സമാഗമ സംസ്കാരം കണ്ടെത്തുന്നു.
നീതിക്കു വേണ്ടി പോരാടുന്ന ഈ മുന്നേറ്റങ്ങളുടെ നാനാത്വം അനുഭവങ്ങളായി ഈ ഗ്രന്ഥത്തിൽ കാണാമെന്നും, ഭയവും, വംശവാദവും, മുഖമുദ്രയായുള്ള ഒരു മനുഷ്യ സമൂഹത്തിൽ ഈ ജനകീയ മുന്നേറ്റങ്ങൾ സദാചാരശക്തി പകരുകയും ജനാധിപത്യത്തെ പുനർജീവിപ്പിക്കുകയും ചെയ്യും. ധർമ്മത്തിൽ നിന്നും അകന്ന ധനശാസ്ത്രം മുറിപ്പെടുത്തിയ ലോക സമൂഹത്തിൽ ഇവയ്ക്ക് പോപ്പുളിസത്തിന് മറുമരുന്നും, രാഷടീയത്തിൽ അപരനെക്കുറിച്ചുള്ള വ്യക്തമായ ബോധത്തോടെ പൗരന്മാർക്ക് പങ്കെടുക്കാനും ഉപകരിക്കുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. തൊഴിൽ ഓരോ വ്യക്തിയുടെയും ഒരു വിശുദ്ധമായ അവകാശമാണെന്നും ആമുഖത്തിൽ രേഖപ്പെടുത്തുന്നു.