അതിരുകള്‍ തേടിയുള്ള അപ്പസ്തോലികയാത്ര
- ഫാദര്‍ വില്യം നെല്ലിക്കല്‍
മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്ക്
മൊസാംബിക്, മഡഗാസ്ക്കര്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേയ്ക്കാണ് സമാധാന ദൂതുമായി ഈ അപ്പസ്തോലിക യാത്ര. സെപ്തംബര്‍ 4-Ɔο തിയതി ബുധനാഴ്ച ആരംഭിക്കുന്ന യാത്ര 10-Ɔο തിയതി ചൊവ്വാഴ്ചയാണ് സമാപിക്കുന്നത്. സമാധാനം, സാഹോദര്യ കൂട്ടായ്മ, പ്രത്യാശ എന്നീ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്കിക്കൊണ്ടുള്ളതാണ് ഒരാഴ്ച നീളുന്ന ഈ അപ്പസ്തോലിക സന്ദര്‍ശനം. മൊസാംബക് ആഫ്രിക്കാ ഭൂഖണ്ഡത്തിന്‍റെ തെക്കു-കിഴക്കന്‍ അതിര്‍ത്തിയില്‍ കിടക്കുമ്പോള്‍, മഡഗാസ്ക്കറും, മൗറീഷ്യസും അങ്ങകലെ ഇന്ത്യാമഹാസമുദ്രത്തില്‍ കിടക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുമാണ്. അതിരുകള്‍ തേടിയുള്ള അജപാലനയാത്രയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ 31-Ɔമത് പ്രേഷിതയാത്ര.
വിശുദ്ധനായ മുന്‍ഗാമിയുടെ കാല്പാടുകളില്‍
തന്‍റെ മുന്‍ഗാമി, വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 1988-ല്‍ മൊസാംബിക്കിലേയ്ക്കും, 1989-ല്‍ മഡഗാസ്ക്കര്‍, മൗറീഷ്യസ് എന്നീ നാടുകളിലേയ്ക്കും രണ്ടു വ്യത്യസ്ത ഘട്ടങ്ങളിലായി നടത്തിയ അപ്പസ്തോലിക യാത്രയാണ് പാപ്പാ ഫ്രാന്‍സിസ് ഒരാഴ്ച നീളുന്ന പ്രേഷിത യാത്രയാക്കി പദ്ധതിയൊരുക്കിയിരിക്കുന്നത്.
ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്കുള്ള
31-Ɔമത് അപ്പസ്തോലിക യാത്രയുടെ വിശദാംശങ്ങള്‍ :
ശ്രദ്ധിക്കുക : നല്കിയിരിക്കുന്നത് അതാതു രാജ്യങ്ങളിലെ പ്രാദേശിക സമയമാണ്.
(A) മൊസാംബിക്
സെപ്തംബര്‍ 4 ബുധന്‍ ആദ്യദിനം : റോം – മപൂത്തോ യാത്ര
രാവിലെ പ്രാദേശിക സമയം രാവിലെ 8 മണിക്ക്
റോമിലെ ഫുമിച്ചീനോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും പുറപ്പെടും.
മൊസാംബിക്കിലെ സമയം വൈകുന്നേരം 6.30-ന്
തലസ്ഥാന നഗരമായ മപൂത്തോയില്‍ പാപ്പാ വിമാനമിറങ്ങും.
എയര്‍പ്പോര്‍ട്ടിലെ ഔദ്യോഗിക സ്വീകരണച്ചടങ്ങുകള്‍ക്കുശേഷം
പാപ്പാ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്കു പുറപ്പെടും.
സെപ്തംബര്‍ 5 വ്യാഴം രണ്ടാംദിനം - മൊസാംബിക് - മപൂത്തോ
രാവിലെ 9.45-ന് പോന്താ വരെസാലായിലെ പ്രസിഡന്‍ഷ്യന്‍ മന്ദിരത്തില്‍
പ്രസിഡന്‍റുമായുള്ള സ്വകാര്യ കൂടിക്കാഴ്ച
10.15-ന് രാഷ്ട്രപ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച
പാപ്പായുടെ പ്രഭാഷണം.
11.00 മക്സക്യൂന്‍ സ്റ്റേഡിയത്തില്‍വച്ച് യുവജനങ്ങളുമായുള്ള
മതസൗഹാര്‍ദ്ദ സമ്മേളനം.
ഉച്ചഭക്ഷണം വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍
രണ്ടാംദിനം ഉച്ചതിരിഞ്ഞുള്ള പരിപാടി
വൈകുന്നേരം 4.15-ന് അമലോത്ഭവനാഥയുടെ നാമത്തിലുള്ള ഭദ്രാസന ദേവാലയത്തില്‍വച്ച് മെത്രാന്മാരും, വൈദികരും, സന്ന്യസ്തരും, വൈദികവിദ്യാര്‍ത്ഥികളും, മതാദ്ധ്യാപകരുമായുള്ള കൂടിക്കാഴ്ച. പാപ്പായുടെ പ്രഭാഷണം.
സെപ്തംബര്‍ 6, വെള്ളി മൂന്നാംദിനം
രാവിലെ 8.45-ന് മപൂത്തോയ്ക്ക് അടുത്തുള്ള സിംപേത്തൊ ആശുപത്രി സന്ദര്‍ശനം.
അന്തേവാസികള്‍ക്കുള്ള പാപ്പായുടെ ആശംസ
രാവിലെ 10 മണിക്ക് സിംപേത്തൊ സ്റ്റേഡിയത്തില്‍
പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹബലിയര്‍പ്പണം, വചനപ്രഭാഷണം..
12.25-ന് മപൂത്തൊ എയര്‍പ്പോര്‍ട്ടിലെ യാത്രയയപ്പ്
(B) മഡഗാസ്ക്കറിലേയ്ക്ക്
മഡഗാസ്ക്കര്‍ : മപൂത്തൊ – അന്‍റനാനാരീവൊ
12.40 മൊസാംബിക്കിലെ മപൂത്തോയില്‍നിന്നും മഡഗാസ്ക്കറിലെ
അന്‍റനാനരീവൊയിലേയ്ക്കുള്ള യാത്ര.
വൈകുന്നരം 4.30-ന് അന്‍റനാനാരീവൊയില്‍ വിമാനമിറങ്ങും.
വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണച്ചടങ്ങ്.
സ്ഥലത്തെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ വിശ്രമിക്കും.
സെപ്തംബര്‍ 7, ശനിയാഴ്ച നാലാം ദിനം
മഡഗാസ്ക്കര്‍ - അന്‍റനാനരീവൊ
രാവിലെ 9.30-ന് ഇവളോഹാ കൊട്ടാരത്തില്‍വച്ചു പ്രസിഡന്‍റുമായുള്ള സ്വകാര്യകൂടിക്കാഴ്ച
10.15-ന് രാഷ്ട്രപ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച
പാപ്പായുടെ പ്രഭാഷണം
11.15-ന് സ്ഥലത്തെ കര്‍മ്മലീത്ത ആശ്രമത്തില്‍വച്ച് ത്രികാലപ്രാര്‍ത്ഥനയും
പാപ്പായുടെ പ്രഭാഷണവും
വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ ഉച്ചഭക്ഷണം.
ശനിയാഴ്ച നാലാം ദിനം – ഉച്ചതിരിഞ്ഞുള്ള പരിപാടികള്‍
വൈകുന്നേരം 4 മണിക്ക് അന്തൊഹാലോ ഭദ്രാസനദേവാലയത്തില്‍വച്ച് മഡഗാസ്ക്കറിലെ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ച
വൈകുന്നേരം 5.10-ന് വാഴ്ത്തപ്പെട്ട വിക്ടോര്‍ റൊസമേനറീവോയുടെ സ്മൃതിമണ്ഡപ സന്ദര്‍ശനം
വൈകുന്നേരം 6.00 മണിക്ക് സ്വവാമന്ത്രാക്കീസെ രൂപതാ മൈതാനിയില്‍
ജാഗരപ്രാര്‍ത്ഥനയും യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയും
സെപ്തംബര്‍ 8, ഞായറാഴ്ച അഞ്ചാദിനം
മഡഗാസ്ക്കര്‍ - അന്‍റനാനരീവൊ
രാവിലെ 10 മണിക്ക് സ്വവാമന്ത്രാക്കീസെ രൂപതാ മൈതാനിയില്‍
പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹബലിയര്‍പ്പണം.
പാപ്പായുടെ വചനപ്രഭാഷണം
അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തില്‍ ഉച്ചഭക്ഷണം വത്തിക്കാന്‍റെ പ്രതിനിധികള്‍ക്കൊപ്പം.
ഞായറാഴ്ച - ഉച്ചകഴിഞ്ഞുള്ള പരിപാടികള്‍
ഉച്ചതിരിഞ്ഞ് 3.10-ന് അക്കാമസോവയിലെ “സ്നേഹിതരുടെ കൂട്ടായ്മ” എന്ന അഗതിമന്ദിര സന്ദര്‍ശനം. അന്തേവാസികള്‍ക്കുള്ള പാപ്പായുടെ ആശംസകള്‍.
വൈകുന്നേരം 4 മണിക്ക് മഹാത്-സാനാ നിര്‍മ്മിതിയുടെ സ്ഥാനത്ത് തൊഴിലാളികളുമായുള്ള നേര്‍ക്കാഴ്ചയും, പ്രാര്‍ത്ഥനയും
വൈകുന്നേരം 5.10-ന് സെന്‍റ് മൈക്കിള്‍സ് കോളെജില്‍
വൈദികരും, സന്ന്യസ്തരും, വൈദിക വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച.
(C) മൗറീഷ്യസിലേയ്ക്ക്...
സെപ്തംബര്‍ 9, തിങ്കള്‍ - ആറാം ദിനം
മഡഗാസ്ക്കര്‍ : അന്‍റനാനരീവൊ – പോര്‍ട് ലൂയിസ്, മൗറീഷ്യസ് - അന്‍റനാനരീവൊ.
രാവിലെ 7.30ന് അന്‍റനാനരീവൊയില്‍നിന്നും വിമാനത്തില്‍ പോര്‍ട്ട് ലൂയിസിലേയ്ക്ക്.
രാവിലെ 10.40ന് പോര്‍ട്ട് ലൂയിസ് വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങ്.
മദ്ധ്യാഹ്നം 12.15-ന് മറിയം സമാധാന രാജ്ഞി എന്ന സ്മാരകത്തിന്‍റെ മൈതാനിയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹബലിയര്‍പ്പണം.
പാപ്പായുടെ വചനപ്രഭാഷണം
ഇന്ത്യാസമുദ്ര (Indian Ocean) പ്രദേശത്തെ മെത്രാന്മാരുമായുള്ള ഉച്ചഭക്ഷണം
വൈകുന്നേരം 4.25-ന് മൗറീഷ്യസിന്‍റെ പ്രേഷിതനായ വാഴ്ത്തപ്പെട്ട ജാക്-ഡിസൈര്‍ ലവാലിന്‍റെ നാമത്തിലുള്ള തീര്‍ത്ഥാടന കേന്ദ്രസന്ദര്‍ശനം.
വൈകുന്നേരം 4.55-ന് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ - പ്രസിഡന്‍റുമായുള്ള സ്വകാര്യകൂടിക്കാഴ്ച
5.15-ന് പ്രധാനമന്ത്രിയുമായുള്ള വ്യക്തഗത കൂടിക്കാഴ്ച.
5.40-ന് പ്രസിഡന്‍റിന്‍റെ മന്ദിരത്തില്‍ - ഭരണകര്‍ത്താക്കളും, ജനപ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായുളള കൂടിക്കാഴ്ച.
പാപ്പായുടെ പ്രഭാഷണം
വൈകുന്നേരം 6.45-ന് പോര്‍ട്ട് ലൂയിസ് വിമാനത്താവളത്തിലെ യാത്രയയപ്പ്.
7.00 മണിക്ക് വിമാനമാര്‍ഗ്ഗം അന്‍റനാനാരീവൊയിലേയ്ക്ക്.
രാത്രി 8.00 മണിക്ക് അന്‍റനാനരീവൊയില്‍ വിമാനമിറങ്ങും.
അപ്പസ്തോലിക സ്ഥാനപിതിയുടെ മന്ദിരത്തില്‍ വിശ്രമിക്കും.
ചൊവ്വാഴ്ച, സെപ്തംബര്‍ 10, ഏഴാം ദിവസം
മഡഗാസ്ക്കറിലെ അന്‍റനാനരീവൊയില്‍നിന്നും – റോമിലേയ്ക്കുള്ള മടക്കയാത്ര
പ്രാദേശിക സമയം രാവിലെ 9.00 മണിക്ക്
അന്‍റനാനാരീവൊ വിമാനത്താവളത്തിലെ യാത്രയയപ്പ്.
9.20-ന് റോമിലേയ്ക്കുള്ള മടക്കയാത്രയുടെ ആരംഭം
ഇറ്റലിയിലെ സമയം രാത്രം 7.00 മണിക്ക് റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍
പാപ്പാ ഇറങ്ങും.
പാപ്പായ്ക്കു പ്രാര്‍ത്ഥനാപൂര്‍വ്വം ശുഭയാത്ര നേരുന്നു!