തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ് പാപ്പാ  (ANSA)

പാപ്പാ അല്‍ബാനൊ രൂപതയിലേക്ക്!

വത്തിക്കാനില്‍ നിന്ന് ഏതാണ്ട് 30 കിലോമീറ്റര്‍ അകലെയുള്ള അല്‍ബാനൊ രൂപത സെപ്റ്റംബര്‍ 21-ന് പാപ്പാ സന്ദര്‍ശിക്കും.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ ഇറ്റലിയിലെ അല്‍ബാനൊ രൂപത സന്ദര്‍ശിക്കും.

സെപ്റ്റംബര്‍ 21-ന് വൈകുന്നേരമായിരിക്കും ഈ സന്ദര്‍ശനം.

അല്‍ബാനൊ രൂപതയുടെ മെത്രാന്‍ മര്‍ച്ചേല്ലൊ സെമെറാറൊയാണ് ഈ സന്ദര്‍ശനവിവരം വെളിപ്പെടുത്തിയത്.

പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിതരണ കാര്യാലയത്തിന്‍റെ - പ്രസ്സ് ഓഫീസിന്‍റെ ഇടക്കാല മേധാവി അലെസ്സാന്ത്രൊ ജിസോത്തി അതിന് സ്ഥീരീകരണം നല്കി.

വത്തിക്കാനില്‍ നിന്ന് ഏതാണ്ട് 30 കിലോമീറ്റര്‍ തെക്കുമാറിയാണ് അല്‍ബാനൊ രൂപത സ്ഥിതിചെയ്യുന്നത്. 

 

13 July 2019, 12:15