തിരയുക

Vatican News
 ജോർജിയ-റഷ്യ-രാഷ്ട്രീയ-പ്രതിഷേധ പ്രകടനം ജോർജിയ-റഷ്യ-രാഷ്ട്രീയ-പ്രതിഷേധ പ്രകടനം  (AFP or licensors)

പാപ്പായും -വ്ലാഡിമിർ പുടിനും തമ്മിലുള്ള കൂടികാഴ്ച്ചയില്‍ ലോക സമാധാനവും, ഭൂമി സംരക്ഷണവും ചർച്ചചെയ്യപ്പെടും

ഫ്രാൻസിസ് പാപ്പായും റഷ്യൻ പ്രസിഡണ്ടായ വ്ലാഡിമിർ പുടിനും തമ്മില്‍ ജൂലൈ 4 ആം തിയതി നടക്കുന്ന കൂടിക്കാഴ്ചയെക്കുറിച്ച് മോസ്കോയിലെ മെത്രാപോലിത്ത പാവോളോ പേത്സിയുമായി ഫെഡറികോ പിയാന നടത്തിയ അഭിമുഖം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഫ്രാൻസിസ് പാപ്പായും പുടിനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് താൻ അത്യധികം ആവേശഭരിതനാണെന്നു പാവോളോ പേത്സി. വളരെ കാലം മുമ്പ് തുടങ്ങിയ ചർച്ചകളുടെ തുടർച്ചയാണിതെന്നു വിശേഷിപ്പിച്ച അദ്ദേഹം 2013 നവംബർ 25 നു ആദ്യം അവർ തമ്മിൽ കണ്ടതു മുതൽ ഇത് മൂന്നാമത്തെ കൂടിക്കാഴ്ചയാണെന്നും ഓർമ്മിച്ചു. അവരുടെ കൂടിക്കാഴ്ചയിൽ പാപ്പാ ഏറ്റം ഹൃദ്യമായിക്കരുതുന്ന വിഷയങ്ങളായ ലോക സമാധാനത്തെക്കുറിച്ചും, നമ്മുടെ പൊതു വാസസ്ഥലമായ ഭൂമിയുടെയും സൃഷ്ടജാലങ്ങളുടെയും സംരക്ഷണത്തെക്കുറിച്ചും  ചർച്ചചെയ്യുമെന്ന് മുന്‍ക്കൂട്ടികാണുന്നു. ലോക സമാധാന ശ്രമങ്ങളിൽ റഷ്യയ്ക്കുള്ള സ്ഥാനം കണക്കിലെടുത്ത് ഈ ഒരു ലക്ഷ്യത്തിനായി റഷ്യയുടെ സഹകരണം തേടാൻ പാപ്പായ്‌ക്ക്‌ ഉത്സാഹമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പുടിൻ പാപ്പായെ റഷ്യയിലേക്ക് ക്ഷണിക്കുമോ എന്ന ചോദ്യത്തിന്, അത് താൻ വ്യക്തിപരമായി ആഗ്രഹിക്കുന്ന ഒന്നാണെങ്കിലും, ഒരു രാഷ്ട്രത്തിൽ അവിടത്തെ രാഷ്ട്ര നേതാക്കളാണ് ഔദ്യോഗീക ക്ഷണം നൽകേണ്ടതെന്നാണ് ഫ്രാൻസിസ് പാപ്പാ കരുതുന്നതെന്നും അതിലുപരിയായി അവിടുത്തെ മതനേതാക്കളാണ് പാപ്പായെ അവരുടെ അതിഥിയായി വേണമെന്ന് ആഗ്രഹിക്കേണ്ടത് എന്നതിനാലും എന്നാൽ റഷ്യയിലെ പ്രധാന മതവിഭാഗമായ ഓർത്തഡോക്ക്സ് സഭ ഇതുവരെ അങ്ങനെ ഒരു ഔദ്യോഗീക ക്ഷണം നൽകാത്തതിനാൽ റഷ്യൻ പ്രസിഡന്‍റ് റഷ്യൻ ഓർത്തഡോക്ക്സ് സഭയുടെ സഹകരണമില്ലാതെ അങ്ങനെ ഒരു ചുവടുവയ്പ് നടത്തുമെന്ന് കരുതുന്നില്ലെന്നും മെത്രാപ്പോലീത്താ അറിയിച്ചു.

02 July 2019, 15:23