തിരയുക

Vatican News
file foto :  Pope Francis General Audience file foto : Pope Francis General Audience  (ANSA)

ജീവനോടുള്ള അവഗണനയില്‍ പാപ്പായുടെ പ്രതികരണം

മനംനൊന്ത പാപ്പാ ഫ്രാന്‍സിസ് ട്വിറ്ററില്‍ പ്രതിഷേധിച്ചു.

ജൂലൈ 10-Ɔο തിയതി ബുധന്‍ - ജീവന്‍ അവസാനംവരെ സംരക്ഷിക്കപ്പെടണം @pontifex.  അപകടത്തില്‍ സംഭവിച്ച മസ്തിഷ്ക്കാഘാതത്തില്‍ മരണം പാര്‍ക്കുന്ന വിന്‍സെന്‍റ് ലാംബേര്‍ട്ടിന്‍റെ ജീവനുവേണ്ടി പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

“മരണത്തിനു പരിത്യക്തരായ രോഗികള്‍ക്കുവേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം. ആരംഭം മുതല്‍, അവസാനം സ്വാഭാവിക മരണം സംഭവിക്കുംവരെ, ജീവിക്കാന്‍ ഒരാള്‍ അര്‍ഹനാണോ അല്ലയോ എന്നൊരു മാനുഷിക വിധിതീര്‍പ്പില്ലാതെ മനുഷ്യത്ത്വമുള്ള സമൂഹം  അവസാനംവരെ ജീവനെപരിരക്ഷിക്കാന്‍ പരിശ്രമിക്കണം. ഡോക്ടര്‍മാര്‍ ജീവന്‍റെ ശുശ്രൂഷകരാണ്, മറിച്ച് അതിനെ നശിപ്പിക്കുന്നവരല്ല! ”

We pray for the sick who are abandoned and left to die. A society is human if it protects life, every life, from its beginning to its natural end, without choosing who is worthy to live or who is not. Doctors should serve life, not take it away.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

മസ്തിഷ്ക്കാഘാതമേറ്റ വിന്‍സെന്‍റ് ലാമ്പര്‍ട്ട്
മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍പ്പെട്ട്, മസ്തിഷ്ക്കാഘാതംമൂലം വടക്കു-കിഴക്കന്‍ ഫ്രാന്‍സിലെ സെബാസ്തോപോള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിന്‍സെന്‍റ് ലാമ്പര്‍ട്ട്. സ്വന്തമായി ഒന്നും ചെയ്യാനാവാതെയും എല്ലാപ്രതികരണശേഷികളും നഷ്ടപ്പെട്ടും കിടപ്പിലായ ഒരു ആശുപത്രി ജീവനക്കാരനാണ് വിന്‍സെന്‍റ് ലാമ്പര്‍ട്ട് (42 വയസ്സ്). 2008-ലാണ് വിനയായ ബൈക്ക് അപകടമുണ്ടായത്. അന്നു മുതല്‍ കിടപ്പിലാണ് ലാമ്പര്‍ട്ട്.

മരണത്തിലേയ്ക്കു തള്ളിവിടുന്ന സാമൂഹികസംവിധാനങ്ങള്‍
രോഗിയെ രക്ഷിക്കാനാവില്ല എന്ന വൈദ്യശാസ്ത്രത്തിന്‍റെ തീര്‍പ്പില്‍ ജൂലൈ ആദ്യവാരത്തില്‍ കോടതിയുടെ ഉത്തരവു വാങ്ങി ജീവസംരക്ഷണോപാധികള്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്, ആശുപത്രി അധികൃതര്‍ പിന്‍വലിച്ചു. തുടര്‍ന്ന് മാതാപിതാക്കളുടെ ഹിതത്തിന് എതിരായി, രോഗിക്കു നല്കുന്ന ഭക്ഷണ-പാനീയ സംവിധാനങ്ങള്‍പോലും എടുത്തുമാറ്റി. ഇതോടെ ഫ്രാന്‍സിലെ ന്യായപീഠവും ഡോക്ടര്‍മാരും ചേര്‍ന്നെടുത്ത വിന്‍സെന്‍റ് ലാമ്പര്‍ട്ടിനെ മരണത്തിലേയ്ക്കു തള്ളിവിടുന്ന തീരുമാനം നടപ്പിലായി.

ജീവന്‍ ദൈവത്തിന്‍റെ ദാനം!
ഈ തീരുമാനത്തില്‍ മനംനൊന്താണ് പാപ്പാ ഫ്രാന്‍സിസ് ട്വിറ്ററില്‍ ഉടനെ പ്രതികരിച്ചത്. പതിവുപോലെ ഇന്ന് ജൂലൈ 10 ബുധനാഴ്ച, രാവിലെ വിശ്വാസം എന്ന വിഷയത്തെക്കുറിച്ച് ട്വിറ്റര്‍ ഒരുക്കിയ പാപ്പാ വിന്‍സെന്‍റിന്‍റെ ക്ഷയിക്കുന്ന അവസ്ഥ അറിഞ്ഞിട്ട്, തന്‍റെ ആദ്യ ട്വിറ്റര്‍ റദ്ദാക്കിയിട്ടാണ് ജീവനുവേണ്ടി ഈ സന്ദേശം പങ്കുവച്ചത്.
 

10 July 2019, 18:16