തിരയുക

Vatican News
Losharik tragedy fire in russian submarine Losharik tragedy fire in russian submarine  (ANSA)

അന്തര്‍വാഹിനി ദുരന്തത്തില്‍ പാപ്പാ ദുഃഖം രേഖപ്പെടുത്തി

ദുരന്തത്തില്‍പ്പെട്ട റഷ്യന്‍ അന്തര്‍വാഹിനി ചാരക്കപ്പലെന്നും ആരോപണം

- ഫാദര്‍ വില്യം നെല്ലിക്കല്‍

ജൂലൈ 1- Ɔο തിയതി തിങ്കളാഴ്ചയാണ് സമുദ്രഗര്‍ത്തത്തില്‍ പരീക്ഷണത്തിലായിരുന്ന റഷ്യന്‍ അന്തര്‍വാഹിനിയില്‍ അഗ്നിബാധയുണ്ടായതും അതിലുണ്ടായിരുന്ന 14 നാവികരും മരണമടഞ്ഞതും.

അനുശോചനവും പ്രാര്‍ത്ഥനയും
ദുരന്തവാര്‍ത്ത പാപ്പാ ഫ്രാന്‍സിസ് അറിഞ്ഞതായും, അതില്‍ ദുഃഖം രേഖപ്പെടുത്തിയതായും റോമില്‍ മാധ്യമപ്രവര്‍ത്തകരുടെ അന്വേഷണത്തിന് മറുപടിയായി വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി ആലസാന്ദ്രോ ജിസോത്തി അറിയിച്ചു. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് തന്‍റെ സാന്ത്വന സാമീപ്യവും പ്രാര്‍ത്ഥനയും പാപ്പാ ഫ്രാന്‍സിസ് നേര്‍ന്നതായി ജിസോത്തി ജൂലൈ 3- Ɔο തിയതി ബുധനാഴ്ച നടന്ന റോമിലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചാരക്കപ്പലെന്ന ആരോപണം
റഷ്യയുടെ ബാരന്‍റ്സ് സമുദ്രാതിര്‍ത്തിയിലെ ആഴക്കടലില്‍വച്ചാണ് പരീക്ഷണത്തിലായിരുന്ന റഷ്യന്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടതെന്നു രാജ്യാന്തര ഏജെന്‍സികള്‍ പ്രസ്താവിക്കുമ്പോള്‍, അത് റഷ്യയുടെ ന്യൂക്ലിയര്‍ സാങ്കേതികതകളുള്ള ചാരക്കപ്പലായിരുന്നെന്നും വാര്‍ത്തയുണ്ട്. റഷ്യന്‍ പ്രസിഡന്‍റ്, വ്ലാഡ്മീര്‍ പ്യൂട്ടിന്‍ ജൂലൈ 4- Ɔο തിയതി വ്യാഴാഴ്ച സ്വകാര്യകൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ദുരന്തവാര്‍ത്തയറിഞ്ഞ് പാപ്പാ ഫ്രാന്‍സിസ് സാന്ത്വനസന്ദേശം പ്രസിദ്ധപ്പെടുത്തിയത്.

 

03 July 2019, 19:23