തിരയുക

New director of the Holy See's press office  - Matteo Bruni with Pope Francis New director of the Holy See's press office - Matteo Bruni with Pope Francis 

ഡോ. മത്തെയോ ബ്രൂണി വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി

ഇംഗ്ലണ്ടിലെ വിഞ്ചേസ്റ്റര്‍ സ്വദേശിയായ ബ്രൂണി നലംതികഞ്ഞ മാധ്യമപ്രവര്‍ത്തകനുമാണ്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ജൂലൈ 22-ന് മത്തെയോ ബ്രൂണി സ്ഥാനമേല്‍ക്കും
വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവിയായി ഡോ. മത്തെയോ ബ്രൂണിയെയാണ് പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്. ആശയ വിനിമയത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലില്‍ (Pontifical Council for Social Communication) 2009-മുതല്‍ പ്രവര്‍ത്തിച്ചു പരിചയസമ്പന്നനായ മാധമപ്രവര്‍ത്തകനും ജോര്‍ണലിസ്റ്റുമായ ഡോ. മത്തെയോ ബ്രൂണിയെയാണ് ജൂലൈ 18- Ɔ൦ തിയതി വ്യാഴാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫീസ് മേധാവിയായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്. ജൂലൈ 22- Ɔ൦ തിയതി തിങ്കളാഴ്ച മുതല്‍ മത്തെയോ ബ്രൂണി സ്ഥാനമേല്‍ക്കും.

വത്തിക്കാനില്‍ 10 വര്‍ഷക്കാലത്തെ പരിചയസമ്പത്ത്
2009-മുതല്‍ ആശയവിനിമയത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലില്‍ ആഗോള മാധ്യമപ്രവര്‍ത്തകരെ പാപ്പായുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുപ്പിക്കാനുള്ള അംഗീകാരപത്രിക നല്കുന്നതിന്‍റെ ചുമതലയും, പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രായോഗികമായ മറ്റു ആശയവിനിമയ ജോലികളിലും അദ്ദേഹം വ്യാപൃതനായിരുന്നു. 
2013-മുതല്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ വിദേശപര്യടനങ്ങളില്‍ രാജ്യാന്തര മാധ്യമപ്രവര്‍ത്തകരെ സ്വീകരിക്കുന്ന ഉത്തരവാദിത്വം  നിര്‍വ്വഹിക്കുകയായിരുന്നു.

ബഹുഭാഷാപണ്ഡിതന്‍
2016-ല്‍ കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തോടെ പാപ്പാ ഫ്രാന്‍സിസിന്‍റെയും പരിശുദ്ധസിംഹാസനത്തിന്‍റെയും വൈവിധ്യമാര്‍ന്ന മാധ്യമപരിപാടികളുടെ ഉത്തരവാദിത്വം ബ്രൂണി വഹിച്ചിട്ടുണ്ട്. മാനവവികസന പദ്ധതിയിലും, പ്രായമായവരെ പരിരക്ഷിക്കുന്ന സഭാപദ്ധതികളിലും അദ്ദേഹം പരിചയസമ്പത്തു നേടിയിട്ടുണ്ട്.  43 വയസ്സുള്ള മത്തെയോ ബ്രൂണി ഇംഗ്ലണ്ടിലെ വിഞ്ചേസ്റ്റര്‍ സ്വദേശിയാണ്. കുടുംബസ്ഥനായ അദ്ദേഹം ജോലി സംബന്ധമായി ഭാര്യയോടും മകളോടുമൊപ്പം റോമില്‍ പാര്‍ക്കുന്നു. ഇറ്റാലിയനു പുറമേ, ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രെഞ്ച് എന്നീ ഭാഷാപരിജ്ഞാനവും അദ്ദേഹത്തിനു കൈമുതലാണ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 July 2019, 17:40