തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമനു സമ്മാനിച്ച വിശുദ്ധ പത്രോസിന്‍റെ തിരുശേഷിപ്പടങ്ങിയ പേടകവുമായി എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസിന്‍റെ പ്രതിനിധിസംഘം വത്തിക്കാനില്‍, ക്രൈസ്തവൈക്യത്തിനായുള്ള  പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കുര്‍ത്ത് കോഹിനെയും ചിത്രത്തില്‍ കാണാം ഫ്രാന്‍സീസ് പാപ്പാ കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമനു സമ്മാനിച്ച വിശുദ്ധ പത്രോസിന്‍റെ തിരുശേഷിപ്പടങ്ങിയ പേടകവുമായി എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസിന്‍റെ പ്രതിനിധിസംഘം വത്തിക്കാനില്‍, ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കുര്‍ത്ത് കോഹിനെയും ചിത്രത്തില്‍ കാണാം 

എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസിന് പാപ്പായുടെ സമ്മാനം!

പാപ്പായുടെ സമ്മാനമായ വിശുദ്ധ പത്രോസിന്‍റെ തിരുശേഷിപ്പ് ഞായറാഴ്ച (30/06/2019) രാവിലെ ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ ഉപകാര്യദര്‍ശി മോണ്‍സിഞ്ഞോര്‍ അന്ത്രെയ പല്‍മിയേരി പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമന് ഔദ്യാഗികമായി കൈമാറി.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ പ്രഥമന് പാപ്പാ ഫ്രാന്‍സീസ് വിശുദ്ധ പത്രോസിന്‍റെ തിരുശേഷിപ്പ് സമ്മാനിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്ച,(29/06/19) പത്രോസ്പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാളില്‍, പതിവുപോലെ ഇക്കൊല്ലവും, പങ്കെടുക്കാനെത്തിയ കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസിന്‍റെ പ്രതിനിധിസംഘത്തെയാണ് പാപ്പാ ഈ തിരുശേഷിപ്പടങ്ങിയ പേടകം ഏല്പിച്ചത്.

വിശുദ്ധ പോള്‍ ആറാമന്‍ പാപ്പാ പേപ്പല്‍ ഭവനത്തിലെ കപ്പേളയില്‍ സൂക്ഷിച്ചതായിരുന്നു ഈ തിരുശേഷിപ്പ്.

വത്തിക്കാനില്‍ നിന്ന് ഈസ്താംബൂളിലെത്തിച്ച ഈ തിരുശേഷിപ്പ് ഞായറാഴ്ച (30/06/2019) രാവിലെ ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ ഉപകാര്യദര്‍ശി  മോണ്‍സിഞ്ഞോര്‍ അന്ത്രെയ പല്‍മിയേരി പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമന് ഔദ്യാഗികമായി കൈമാറി.

ഈ സമ്മാനം ലഭിച്ചതിലുള്ള അതിയായ സന്തോഷം പാത്രിയാര്‍ക്കീസ് ഞായറാഴ്ചത്തെ തിരുക്കര്‍മ്മവേളയില്‍ ഓര്‍ത്തഡോക്സ് സഭാവിശ്വാസികളുമൊത്ത് പങ്കുവയ്ക്കുകയും ചെയ്തു.

ഐക്യത്തിലേക്കുള്ള പാതയില്‍ അതിബൃഹത്തായ ഒരു ചുവടുവയ്പ്പാണിതെന്ന് തെല്‍മിസ്സോസ് ഓര്‍ത്തഡോക്സ് രൂപതയുടെ ആര്‍ച്ചുബിഷപ്പ് ജോബ് പ്രതികരിച്ചു.

അദ്ദേഹമായിരുന്നു വത്തിക്കാനിലെത്തിയ മൂന്നംഗ പ്രതിനിധിസംഘത്തിന്‍റെ തലവന്‍

 

01 July 2019, 08:26