തിരയുക

Vatican News
UN Day against Child Labour UN Day against Child Labour  (© Steve McCurry)

അന്തർദേശീയ ബാലവേല #വിരുദ്ധദിനം

UN DAY AGAINST CHILD LABOUR : കുട്ടികള്‍ ജോലിക്കാരല്ലെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ സാമൂഹ്യശ്രൃംഖല സന്ദേശം.

യുഎന്‍ ആചരിക്കുന്ന അന്തർദേശീയ ബാലവേല #വിരുദ്ധദിനത്തിലാണ് പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ ഈ സന്ദേശം പങ്കുവച്ചത് :

“സ്വപ്ന സാക്ഷാത്ക്കാരത്തിനുള്ള കുട്ടികളുടെ കഴിവ് മുതിര്‍ന്നവര്‍ തട്ടിയെടുക്കരുത്. അവരുടെ ജീവിത സ്വപ്നങ്ങള്‍ വളരുകയും, പങ്കുവയ്ക്കപ്പെടുകയുംചെയ്യുന്നൊരു ചുറ്റുപാടു വളര്‍ത്തിയെടുക്കാന്‍ നമുക്കു പരിശ്രമിക്കാം : കുട്ടികളുടെ പങ്കുവയ്ക്കപ്പെ‌ട്ട സ്വപ്നങ്ങള്‍ ജീവിതത്തില്‍ നവമായ പാതകള്‍ അവര്‍ക്കായ് തുറക്കുന്നു.”

As adults we must not rob children of their capacity to dream. Let us seek to promote an environment of hope, where their dreams may grow and be shared: A shared dream opens the path towards a new way of life. #NOChildLabourDay

അന്തർദേശീയ ബാലവേല #വിരുദ്ധദിനമായ ജൂണ്‍ 12- Ɔο തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ ഈ സന്ദേശം കണ്ണിചേര്‍ത്തു. 2002-ലാണ് ഐക്യരാഷ്ട്ര സംഘടനയുടെ തൊഴില്‍ വിഭാഗം (International Labour Organization) അന്തർദേശീയ ബാലവേല #വിരുദ്ധദിനത്തിന് തുടക്കമിട്ടത്. എന്നാല്‍ ഇന്നും ആഗോള തലത്തില്‍ നിലവിലുള്ള ബാലവേലയും, കുട്ടികളെ യുദ്ധക്കളത്തില്‍ കരുവാക്കുന്നതു പോലുള്ള അനീതിക്കെതിരെ പോരാടുവാനുള്ള ഒരു സാമൂഹ്യസംവിധാനവുമാണിത്.
 

12 June 2019, 17:22