തിരയുക

Vatican News
പാപ്പാ ഫാന്‍സിസ്   കാമെരിനോയിലെ പ്ലാസാ കാവോറില്‍ വച്ച്   ദിവ്യബലിയർപ്പിക്കുന്നു പാപ്പാ ഫാന്‍സിസ് കാമെരിനോയിലെ പ്ലാസാ കാവോറില്‍ വച്ച് ദിവ്യബലിയർപ്പിക്കുന്നു  (Vatican Media)

ഓർമ്മിക്കുവാനും, നന്നാക്കുവാനും, പുനർനിർമ്മിക്കുവാനും ചെയ്യണം

കാമെരിനോയിലെ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേനൽകിയ വചന സന്ദേശത്തിലാണ് “ഓർമ്മിക്കുവാനും, നന്നാക്കുവാനും, പുനർനിർമ്മിക്കുവാനും പാപ്പാ ആഹ്വാനം ചെയ്തത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മൂന്ന് വർഷം മുമ്പ് 2016, ഓഗസ്റ്റ് 24 നും ഒക്ടോബർ 30 നും കമെരിനോയിലും അടുത്തുള്ള ഇറ്റാലിയൻ മലയോര നഗരങ്ങളിലും ഉണ്ടായ ഭൂകമ്പത്തിൽ 300 ഓളം പേർ മരിക്കുകയും കെട്ടിടങ്ങൾ തകർന്നടിയുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 6.6 തീവ്രതയോടെ, 2009 ൽ എൽ ലാക്വിലയെ തകർത്തതിനുശേഷം 30 വർഷത്തിനിടെ ഇറ്റലിയിൽ ഉണ്ടായ ഏറ്റവും വിനാശകരമായ ഭൂകമ്പങ്ങളായിരുന്നു അവ. 

"അവിടുത്തെ ചിന്തയിൽ വരാൻ മാത്രം മനുഷ്യന് എന്ത് മേന്മയാണുള്ളത്" എന്ന സങ്കീർത്തനം 8:5 ആം വാക്യത്തെ ആവർത്തിച്ച  ഫ്രാൻസിസ് പാപ്പാ കാമെരിനോയിലെ പ്രദേശത്തെയും ജനങ്ങളെയും കുറിച്ചോർത്തപ്പോൾ തന്‍റെ മനസ്സിൽ വന്ന വചനം ഇതായിരുന്നുവെന്നു ചൂണ്ടിക്കാണിച്ചു. "വീടുകളും, കെട്ടിടങ്ങളും തകർന്നുവീഴുമ്പോൾ  മനുഷ്യൻ ആരാണ്? അവന്‍റെ പ്രതീക്ഷകൾ പൊടിയിൽ അവസാനിക്കുമോ?" എന്ന ചോദ്യങ്ങൾ ഉയർന്നേക്കാമെന്നും വ്യക്തമാക്കി. ദൈവം നമ്മളെപ്പോലെ നമ്മെ ഓർക്കുന്നു. നമ്മുടെ ബലഹീനതയിൽ നമ്മിലേക്ക് മടങ്ങുന്നു. കാരണം അവന്‍റെ ഹൃദയത്തിൽ നാമുണ്ടെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ ഓർമ്മകൾ ജീവിതത്തില്‍ ഒരു സുപ്രധാന വാക്കാണെന്നും നമ്മെ തടവിലാക്കുകയും, തളർത്തുകയും ചെയ്യുന്ന നിഷേധാത്മകമായ ഓർമ്മകളിൽ നിന്നും മോചിതരാകണമെന്നും പാപ്പാ നിർദേശിച്ചു.

ഭാരത്തിനുള്ള പരിഹാരം വേഗത്തിലും, എളുപ്പത്തിലും യേശു നൽകുന്നില്ല. പകരം, ഭൂതകാലത്തിന്‍റെ മുറിവുകളെ രക്ഷയുടെ ഓർമ്മകളാക്കി മാറ്റുന്ന പരിശുദ്ധാത്മാവിനെ, ആശ്വാസകനായി നമ്മിലേക്ക് അയയ്ക്കുന്നു. പ്രത്യാശയുടെ സ്വഭാവത്തെക്കുറിച്ച് സംസാരിച്ച പാപ്പാ, ഭൗമീകമായ പ്രതീക്ഷകൾ ക്ഷണികമാണ്. അവയ്ക്ക് എല്ലായ്പ്പോഴും ഒരു കാലഹരണപ്പെടൽ തിയതിയുണ്ട്.  ​എന്നാല്‍ ആത്മാവിന്‍റെ പ്രത്യാശ വളരെക്കാലം നിലനിൽക്കുന്ന ഒന്നാണ്. കാരണം അത് ദൈവത്തിന്‍റെ വിശ്വസ്ഥതയെ അടിസ്ഥാനമാക്കിയുള്ളതാണ്.  നമ്മൾ ഒറ്റയ്ക്കല്ലെന്നു സ്ഥിരീകരിക്കുന്ന പ്രത്യാശയാണ്. ശക്തമായ വേരുകളുള്ള പ്രത്യാശയാണ്. ജീവിതത്തിലുണ്ടാകുന്ന ഒരു കൊടുങ്കാറ്റിനു പോലും അതിനെ  ഇല്ലാതാക്കാൻ കഴിയുകയില്ല.

പരിശുദ്ധ ത്രീത്വത്തിന്‍റെ തിരുന്നാളിനെ അനുസ്മരിപ്പിച്ച പാപ്പാ  പരിശുദ്ധത്രീത്വം ദൈവ സമീപനത്തിന്‍റെ ശ്രേഷ്ഠമായ  രഹസ്യമാണെന്ന് പ്രബോധിപിപ്പിച്ചു. കൂടുതൽ ബലമോടെ പണിയുന്നതിന് ദൈവം ആത്മാവിനെ അയയ്ക്കുന്നു. 2016 ൽ ഭൂകമ്പം ഉണ്ടായതിന് ശേഷം ഏതാണ്ട് മൂന്ന് വർഷം കഴിഞ്ഞു. അപകടസാധ്യതയെ കുറിച്ച് ആദ്യത്തെ വൈകാരികവും മാധ്യമപരവുമായ ഇടപെടലിന് ശേഷം ശ്രദ്ധകുറയുകയും വാഗ്ദാനങ്ങൾ മറന്നു പോകുകയും ചെയ്യുന്നു. എന്നാല്‍ കർത്താവ് നമ്മെ ഓർമ്മിക്കാനും, നന്നാക്കാനും.പുനർനിർമ്മിക്കാനും, ഒരുമിച്ച് പ്രവര്‍ത്തിക്കാനും പ്രേരിപ്പിക്കുന്നു. കഷ്ടപ്പെടുന്നവരെ ഒരിക്കലും മറക്കാതെ നിങ്ങളുമായി അടുത്തിടപഴകാനാണ് ഞാൻ ഇന്ന് ഇവിടെയെത്തിയതെന്ന് പറഞ്ഞു കൊണ്ട് പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിച്ചു.

 

17 June 2019, 16:24