തിരയുക

Vatican News
വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാള്‍ ദിനത്തില്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നിലത്ത് രചിക്കപ്പെട്ട ഒരു പുഷ്പചിത്രം  29/09/2019 വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാള്‍ ദിനത്തില്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നിലത്ത് രചിക്കപ്പെട്ട ഒരു പുഷ്പചിത്രം 29/09/2019  (AFP or licensors)

വിശുദ്ധി അടങ്ങിയിരിക്കുന്നത് താഴ്മയില്‍!

പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വിശുദ്ധരായ പത്രോസും പൗലോസും ദൈവതിരുമുമ്പില്‍ തുറവുള്ളവരായിരുന്നുവെന്ന് പാപ്പാ.

റോമാനഗരത്തിന്‍റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥരായ വിശുദ്ധരായ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുന്നാള്‍ ആചരിക്കപ്പെട്ട ശനിയാഴ്ച (29/06/2019) വിശുദ്ധരായപത്രോസ്പൗലോസ് എന്ന ഹാഷ്ടാഗോടുകൂടി (#StsPeterandPaul) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രബോധനമുള്ളത്.

"വിശുദ്ധരായ പത്രോസും പൗലോസും ദൈവത്തിനു മുമ്പില്‍ സരളരായിരുന്നു. അവര്‍ ജീവിതാന്ത്യം വരെ ഈ വിനയഭാവം നിലനിര്‍ത്തി. സ്വയം ഉയര്‍ത്തിക്കാട്ടുന്നതിലല്ല പ്രത്യുത സ്വയം താഴ്ത്തുന്നതിലാണ് വിശുദ്ധി അടങ്ങിയിരിക്കുന്നത് എന്ന് ഇരുവരും മനസ്സിലാക്കി" എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.  

 

29 June 2019, 12:41