തിരയുക

ഫ്രാന്‍സീസ് പാപ്പാ, ഒരു യുവാവിന് സ്നേഹാശ്ലേഷമേകുന്നു 23/03/2019 ഫ്രാന്‍സീസ് പാപ്പാ, ഒരു യുവാവിന് സ്നേഹാശ്ലേഷമേകുന്നു 23/03/2019 

ദൈവത്തിന്‍റെ നിസ്സീമ സ്നേഹം യുവതയ്ക്ക്!

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം -ദൈവത്തിന്‍റെ അപരിമേയ സ്നേഹത്തെക്കുറിച്ച്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവം തങ്ങളെ സ്നേഹിക്കുന്നു എന്നതില്‍ സംശയിക്കേണ്ടതില്ല എന്ന് പാപ്പാ യുവജനത്തോട്.

കത്തോലിക്കായുവജനത്തിന്‍റെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായ വിശുദ്ധ അലോഷ്യസ് ഗൊണ്‍സാഗയുടെ തിരുന്നാള്‍ ആചരിക്കപ്പെട്ട ജൂണ്‍ 21-ന്, വെള്ളിയാഴ്ച (21/06/2019) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“പ്രിയ യുവജനങ്ങളേ, ഞാന്‍ നിങ്ങളോരോരുത്തരോടായി പറയുന്നു: ദൈവം നിന്നെ സ്നേഹിക്കുന്നു; നിന്‍റെ ജീവിതത്തില്‍ എന്തും സംഭവിച്ചുകൊള്ളട്ടെ, ഇക്കാര്യത്തില്‍ സംശയം വേണ്ട; ഏതൊരു സാഹചര്യത്തിലും നീ നിസ്സീമമായി സ്നേഹിക്കപ്പെടുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 June 2019, 13:14