തിരയുക

ഫ്രാന്‍സീസ് പാപ്പാ, പാനമയില്‍ നിന്നുള്ള തീര്‍ത്ഥാടകരുമൊത്ത് വത്തിക്കാനില്‍, 13/06/2019 ഫ്രാന്‍സീസ് പാപ്പാ, പാനമയില്‍ നിന്നുള്ള തീര്‍ത്ഥാടകരുമൊത്ത് വത്തിക്കാനില്‍, 13/06/2019 

പഴയ - പുതിയ തലമുറകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തപ്പെടണം!

മുത്തശ്ശീമുത്തച്ഛന്മാരും യുവജങ്ങളും തമ്മിലുള്ള ബന്ധത്തിന് മൗലികവാദം, ആശയാധിപത്യം തുടങ്ങിയവ ഭീഷണി ആയിത്തീരുന്നുണ്ടെന്ന് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മുത്തശ്ശീമുത്തച്ഛന്മാരെയും യുവജനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ശക്തിപ്പെടുത്തപ്പെടേണ്ടതിന്‍റെ ആവശ്യകത മാര്‍പ്പാപ്പാ  ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടുന്നു.

ഇക്കഴിഞ്ഞ ജനുവരി 22-27 വരെ ആഗോളസഭാതലത്തില്‍ ആചരിക്കപ്പെട്ട ലോകയുവജനസംഗമത്തിന്‍റെ വേദിയായിരുന്ന, മദ്ധ്യ അമേരിക്കന്‍ നാടായ പാനമയില്‍ നിന്നെത്തിയ അമ്പതോളം പേരടങ്ങിയ തീര്‍ത്ഥാടകസംഘത്തെ വ്യാഴാഴ്ച (13/06/2019) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

മുത്തശ്ശീമുത്തച്ഛന്മാരും യുവജങ്ങളും തമ്മിലുള്ള ബന്ധത്തിന് മൗലികവാദം, ആശയാധിപത്യം തുടങ്ങിയവ ഭീഷണി ആയിത്തീരുന്നുണ്ടെന്ന വസ്തുത പാപ്പാ തദ്ദവസരത്തില്‍ ചൂണ്ടിക്കാട്ടി.

യുവജനസംഗമത്തോടനുബന്ധിച്ച് പാനമയിലെത്തിയ താന്‍ കണ്ടത് ഒരു കുലീന രാഷ്ട്രത്തെയാണെന്നും ഈ ആഭിജാത്യം ജനങ്ങളുടെ ആദരവിലും അവരുടെ സ്നേഹത്തിലും ആവിഷ്കൃതമാണെന്നും  പാപ്പാ അനുസ്മരിച്ചു. 

എന്നാല്‍ ഈ മാഹാത്മ്യത്തെ തകര്‍ക്കുന്ന നിരവധി അപകടങ്ങള്‍ ലത്തീനമേരിക്കയില്‍. ദൗര്‍ഭാഗ്യവശാല്‍, ഉണ്ടെന്നും പാപ്പാ പറഞ്ഞു.

പാനമ സന്ദര്‍ശനത്തിന് തന്ക്ക് നന്ദിപറയുക എന്ന ലക്ഷ്യത്തോടെയാണ് അന്നാട്ടില്‍ നിന്ന് തീര്‍ത്ഥാടക സംഘം എത്തിയതെന്ന് മനസ്സിലാക്കിയ പാപ്പാ പരസ്പരം നന്ദി പറയുകയെന്നത് എത്ര സുന്ദരമാണ് എന്നും “കൃതജ്ഞത”  എന്ന പദം വിവാഹജീവിതത്തെ വിജയത്തിലേക്കു നയിക്കുന്ന മൂന്നു മാന്ത്രിക വാക്കുകളില്‍ ഒന്നാണെന്നും വിശദീകരിച്ചു. അനുവാദം ചോദിക്കല്‍, പൊറുക്കല്‍ എന്നിവയാണ് ഈ വാക്കുകളില്‍ മറ്റു രണ്ടെണ്ണമെന്നും പാപ്പാ വ്യക്തമാക്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 June 2019, 12:45