തിരയുക

യേശുവിന്‍റെ തിരുഹൃദയം യേശുവിന്‍റെ തിരുഹൃദയം 

തിരുഹൃദയത്തിന്‍റെ ഉണ്മയായ ഭാവങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക!

യേശുവിന്‍റെ തിരുഹൃദയത്തിലേക്കു നോക്കുക, വൈദികര്‍ക്കും തന്‍റെ ശുശ്രൂഷാദൗത്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക - ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അജപാലനപ്രവര്‍ത്തനങ്ങള്‍ ക്രിസ്തുവിന് ഒരോ വ്യക്തിയോടുമുള്ള സ്നേഹത്താല്‍ മുദ്രിതമായി  ഭവിക്കും വിധം പത്രോസിന്‍റെ പിന്‍ഗാമിക്കടുത്ത തന്‍റെ ശുശ്രൂഷ നിര്‍വ്വഹിക്കാന്‍ കഴിയുന്നതിന് പാപ്പാ പ്രാ‍ര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിക്കുന്നു.

ബുധനാഴ്ച (26/06/2019) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത ഫ്രാന്‍സീസ് പാപ്പാ  ഈ വരുന്ന വെള്ളിയാഴ്ച (28/06/2019) യേശുവിന്‍റെ പരിശുദ്ധതമ ഹൃദയത്തിന്‍റെ തിരുന്നാള്‍ ആഘോഷിക്കപ്പെടാന്‍ പോകുന്നത് അനുസ്മരിച്ചുകൊണ്ടാണ് ഈ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചത്.

വൈദികര്‍ക്കായി പ്രാര്‍ത്ഥിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

യേശുവിന്‍റെ തിരുഹൃദയത്തിലേക്കു നോക്കാനും ആ ഹൃദയത്തിന്‍റെ ഏറ്റം ഉണ്മയായ ഭാവങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്താനും പാപ്പാ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 June 2019, 09:52