തിരയുക

Vatican News
ക്രിസ്തുവിന്‍റെ പരിശുദ്ധതമ ശരീരരരക്തങ്ങളുടെ തിരുന്നാള്‍ ക്രിസ്തുവിന്‍റെ പരിശുദ്ധതമ ശരീരരരക്തങ്ങളുടെ തിരുന്നാള്‍ 

ക്രിസ്തുവിന്‍റെ തിരുമാംസനിണങ്ങളുടെ തിരുന്നാള്‍!

വിശുദ്ധകുര്‍ബ്ബാനാര്‍പ്പണവും ദിവ്യകാരുണ്യാരാധനയും ദിവ്യകാരുണ്യപ്രദക്ഷിണവും തന്നെത്തന്നെ നമുക്ക് ഭോജ്യമായി നല്കിയ ക്രിസ്തുവിനോടുള്ള ആരാധനയുടെയും അവിടുന്നിലുള്ള നമ്മുടെ ആശ്രയത്തിന്‍റെയും സാക്ഷ്യം, പാപ്പാ ഫ്രാന്‍സീസ്.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദിവ്യകാരുണ്യത്തില്‍ കര്‍ത്താവിന്‍റെ യഥാര്‍ത്ഥ സാന്നിധ്യം ഉണ്ടെന്ന നമ്മുടെ വിശ്വാസത്തെ നവീകരിക്കുന്നതിനുള്ള സവിശേഷാവസരമാണ് ക്രിസ്തുവിന്‍റെ തിരുമാംസനിണങ്ങളുടെ തിരുന്നാള്‍ എന്ന് മാര്‍പ്പാപ്പാ.

ബുധനാഴ്ച (19/06/19) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചാവേളയില്‍ പോളണ്ടുകാരായ തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും പ്രത്യേകം അഭിവാദ്യം ചെയ്യവേ ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍ ഈ വ്യാഴാഴ്ചയും (20/06/2019) മറ്റിടങ്ങളില്‍ ഇരുപത്തിമൂന്നാം തീയതി ഞായറാഴ്ചയും (23/06/2019) ആചരിക്കപ്പെടുന്ന ഈ തിരുന്നാളിനെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു.

വിശുദ്ധകുര്‍ബ്ബാനാര്‍പ്പണവും ദിവ്യകാരുണ്യാരാധനയും ദിവ്യകാരുണ്യപ്രദക്ഷിണവും തന്നെത്തന്നെ നമുക്ക് ഭോജ്യമായി നല്കിയ ക്രിസ്തുവിനോടുള്ള ആരാധനയുടെയും അവിടുന്നിലുള്ള നമ്മുടെ ആശ്രയത്തിന്‍റെയും സാക്ഷ്യമാണെന്ന് പാപ്പാ പറഞ്ഞു.

തന്‍റെ സ്നേഹത്താല്‍ നമ്മെ പോഷിപ്പിക്കാനും സ്വര്‍ഗ്ഗീയപിതാവിന്‍റെ മഹത്വത്തിലുള്ള തന്‍റെ ജീവിതത്തില്‍ നമ്മെ പങ്കുചേര്‍ക്കാനുമാണ് ക്രിസ്തു അവിടത്തെ ശരീരവും രക്തവും നമുക്കു നല്കുന്നതെന്ന് പാപ്പാ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

 

20 June 2019, 07:33