തിരയുക

Vatican News
Pope Francis at the Altar Pope Francis at the Altar 

നമുക്കായ് മുറിക്കപ്പെടുന്ന അപ്പം - ദിവ്യകാരുണ്യം

ജൂണ്‍ 20-Ɔο തിയതി വ്യാഴാഴ്ച

പാപ്പാ ഫ്രാന്‍സിസ് പരിശുദ്ധ ദിവ്യകാരുണ്യത്തിന്‍റെ മഹോത്സവനാളില്‍ കണ്ണിചേര്‍ത്ത ആദ്യത്തെ സാമൂഹ്യശ്രൃംഖല സന്ദേശം:

“നമുക്കായ് സ്വയം മുറിക്കപ്പെട്ട അപ്പമായ ഈശോ, നമ്മെത്തന്നെ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാന്‍  ആവശ്യപ്പെടുന്നു. നാം നമുക്കായി ജീവിക്കുകയല്ല, മറിച്ച് അപരനുവേണ്ടി ജീവിക്കണം.” #ദിവ്യകാരുണ്യം

Jesus became bread broken for us, and He asks us to give ourselves to others, no longer to live for ourselves, but for one another. #CorpusDomini

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂശ്രൃഖല മാധ്യമങ്ങളില്‍ പങ്കുവച്ചു. പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ചയാണ് യൂറോപ്പിലും മറ്റു ചില രാജ്യങ്ങളിലും പരിശുദ്ധ കുര്‍ബ്ബാനയുടെ മഹോത്സവം ആചരിക്കുന്നത്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും അജപാലനപരമായ കാരണങ്ങളാല്‍ ദിവ്യകാരുണ്യമഹോത്സവം ത്രിത്വത്തിന്‍റെ തിരുനാള്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്.
 

20 June 2019, 18:17