തിരയുക

Vatican News
Meeting the sick in Paul VI Hall prior to the General Audience Meeting the sick in Paul VI Hall prior to the General Audience  (Vatican Media)

പൊതുകൂടിക്കാഴ്ചയ്ക്കു മുന്‍പ് രോഗികളുമായൊരു നേര്‍ക്കാഴ്ച

വേനല്‍ച്ചൂടുമൂലം രോഗികളെ സമീപത്തുള്ള പോള്‍ ആറാമന്‍ ഹാളില്‍വച്ചു കണ്ടപ്പോള്‍...

- ഫാദര്‍ വില്യം നെല്ലിക്കല്‍

ജൂണ്‍ 26- Ɔο തിയതി ബുധനാഴ്ച
വത്തിക്കാനിലെ പൊതുകൂടിക്കാഴ്ച പരിപാടിക്കായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ വേദിയിലേയ്ക്കു പുറപ്പെടുന്നതിനു മുന്‍പ്, പോള്‍ ആറാമന്‍ ഹാളില്‍വച്ച് പാപ്പാ രോഗികളെ അഭിവാദ്യംചെയ്യുകയും, അവരെ ആശീര്‍വ്വദിക്കുകയും ചെയ്തു.

രോഗികളോടു പ്രത്യേക വത്സല്യം
വേനല്‍ വെയിലിന്‍റെ ആധിക്യംമൂലമാണ് രോഗികളെ തുറസ്സായ പൊതുവേദിയില്‍നിന്നും മാറ്റി, പ്രത്യേകം ഹാളില്‍ കാണണമെന്ന് പാപ്പാ ആവശ്യപ്പെട്ടത്. ഹാളിന്‍റെ സ്വൈര്യതയില്‍ അവര്‍ക്കു പൊതുകൂടിക്കാഴ്ച പരിപാടി വലിയ സ്ക്രീനില്‍ കാണാനാകുമെന്നു പറഞ്ഞ പാപ്പാ, അവര്‍ക്ക് പ്രാര്‍ത്ഥനയും, നല്ലൊരു ദിനത്തിന്‍റെ ആശംസകളും നേര്‍ന്നു. തനിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് വിവിധ പ്രായക്കാരും തരക്കാരുമായ രോഗികളോട് പാപ്പാ അഭ്യര്‍ത്ഥിച്ചു. എന്നിട്ടാണ് ചത്വരത്തിലെ പൊതുകൂടിക്കാഴ്ച വേദിയിലേയ്ക്കു തുറന്ന പേപ്പല്‍ വാഹനത്തില്‍ പുറപ്പെട്ടത്.

 

26 June 2019, 19:16