തിരയുക

Vatican News
 ഫ്രാൻസിസ് മാർപാപ്പാ അന്തര്‍ദേശീയ യുവജന ചർച്ചാ വേദിയിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികളോടൊപ്പം ഫ്രാൻസിസ് മാർപാപ്പാ അന്തര്‍ദേശീയ യുവജന ചർച്ചാ വേദിയിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികളോടൊപ്പം  (ANSA)

2022 ലെ ലോക യുവജന സംഗമത്തിന്‍റെ പ്രമേയത്തെ പാപ്പാ പ്രഖ്യാപിച്ചു

ജൂൺ 22, ശനിയാഴ്ച നടന്ന അന്താരാഷ്ട്ര യുവജന ഫോറത്തിന്‍റെ സമാപനത്തിലാണ്, ഫ്രാൻസിസ് മാർപാപ്പാ 2022ല്‍ ലിസ്ബണിൽ സമ്മേളിക്കാനിരിക്കുന്ന ലോകയുവജനോല്‍സവത്തിന്‍റെ പ്രമേയമായി "മറിയം എഴുന്നേറ്റു തിടുക്കത്തിൽ പുറപ്പെട്ടു" എന്ന് പ്രഖ്യാപിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മേരിയെപ്പോലെ അവളുമായുള്ള ഐക്യത്തില്‍ നിങ്ങളുടെ സന്തോഷവും സ്നേഹവും എല്ലാ ദിവസവും മറ്റുള്ളവരിലേക്ക് കൊണ്ടുവരണമെന്ന് ഫ്രാൻസിസ് മാർപാപ്പാ ജൂൺ 22ന് അന്തര്‍ദേശീയ യുവജന ചർച്ചാ വേദിയിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികളോടു ആഹ്വാനം ചെയ്തു.

യുവജനങ്ങളെ, “ഉണരുക, എഴുന്നേൽക്കുക” ഈ രണ്ട് വാക്യങ്ങളെക്കുറിച്ച് വരുന്ന രണ്ട് വർഷങ്ങളിൽ ധ്യാനിക്കാൻ, ആവശ്യപ്പെടുന്നുവെന്നും യുവജനങ്ങൾ കണ്ടതിന് സാക്ഷ്യം വഹിക്കണമെന്നും വത്തിക്കാനിലെ അപ്പോസ്തോലിക അരമരനയില്‍ വച്ച് യുവജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മാർപ്പാപ്പാ ആവശ്യപ്പെട്ടു.

ലോകത്തിന്‍റെ അന്ധകാരത്തിലേക്ക് ക്രിസ്തുവിന്‍റെ വെളിച്ചം പകരാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓര്‍മ്മപ്പെടുത്തിയ പാപ്പാ ക്രിസ്തുവിലുള്ള പുതിയ ജീവിതത്തിന്‍റെ സന്തോഷം ഇതുവരെ അറിയാതെ ഇരുണ്ട രാത്രിയിൽ കഴിയുന്ന നിങ്ങളുടെ നിരവധി സുഹൃത്തുക്കൾക്ക് നിങ്ങള്‍ അനുഭവിച്ച പ്രകാശം പകരാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അന്തര്‍ദേശീയ യുവജന ചർച്ചാവേദിയിൽ പങ്കെടുക്കാനെത്തിയപ്രതിനിധികളോടു പറഞ്ഞു.അന്തര്‍ദേശീയ യുവജന ചർച്ചാവേദിയിൽ 250 ഓളം പേർ പങ്കെടുത്തു.യുവജനങ്ങളെ കേന്ദ്രീകരിച്ചു 2018ൽ വത്തിക്കാനിൽ നടന്ന മെത്രാന്മാരുടെ സിനഡിൽ പങ്കുവയ്ക്കപ്പെട്ട ആശയങ്ങൾ രൂപതകളിൽ എങ്ങനെ നടപ്പിലാക്കപ്പെടുന്നുവെന്ന് ചർച്ച ചെയ്യുന്നതിനായി അല്‍മായർ, കുടുംബം,ജീവൻ എന്നിവയ്ക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയാണ് ഈ യൂത്ത്ഫോറം ജൂൺ 19-22 തിയതികളിലായി സംഘടിപ്പിച്ചത്.

2022ലെ ലോക യുവജനസംഗമത്തിന് ആതിഥേയത്വം വഹിക്കുന്ന പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണ്‍ ഫാത്തിമയിൽ നിന്ന് 75 മൈൽ അകലെയാണ്, ലോകത്തിലെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണിത്. ഇവിടെയാണ് പരിശുദ്ധ കന്യാകാമറിയം 1916, 1917 കാലഘട്ടത്തിൽ മൂന്ന് ഇടയ കുട്ടികൾക്ക് സമാധാന സന്ദേശവും പ്രാർത്ഥനയ്ക്കുള്ള അഭ്യർത്ഥനയുമായി പ്രത്യക്ഷപ്പെട്ടത്.

24 June 2019, 16:01