തിരയുക

Vatican News
പരിശുദ്ധപിതാവും ഓര്‍ത്തോഡോക്ക്സ് സഭ പാത്രീയാർക്കിസും ... പരിശുദ്ധപിതാവും ഓര്‍ത്തോഡോക്ക്സ് സഭ പാത്രീയാർക്കിസും ...  (Vatican Media)

ഐക്യത്തില്‍ ജീവിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രാര്‍ത്ഥന

ബക്കറെസ്റ്റിലെ പുതിയ ഓർത്തഡോക്ക്സ് കത്തീഡ്രലിൽ " സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥനയ്ക്ക് പരിശുദ്ധ പിതാവ് നൽകിയ ആമുഖം.

സി.റൂബിനി സി.റ്റി.സി , വത്തിക്കാന്‍ ന്യൂസ്

അനാഥരായി വിടുകയില്ലെന്ന  കർത്താവിന്‍റെ   വാഗ്ദാനം ഉൾക്കൊള്ളുന്ന പ്രാർത്ഥന

നമ്മെ ഐക്യത്തിൽ   ഒരുമിച്ച് കൂട്ടുന്ന ഈ പരിശുദ്ധ മന്ദിരത്തി ലായിരിക്കുന്നതിൽ എനിക്ക് നന്ദിയും സന്തോഷവുമുണ്ട്.  വലകള്‍ ഉപേക്ഷിച്ച് മനുഷ്യരെപിടിക്കുന്നവരാക്കാൻ അന്ത്രേയാസിനെയും, പത്രോസിനെയും യേശു വിളിച്ചു ( മാർക്കോസ്  1: 16 -17). ഒരു സഹോദരന്‍റെ വിളി മറ്റേ സഹോദരന്‍റെ വിളി കൂടാതെ പൂർത്തിയാകുന്നില്ല. ഇന്ന് ഈരാജ്യത്തിന്‍റെ ഹൃദയത്തിൽ നിന്ന് കൊണ്ട് ഒരുമിച്ചു നിന്ന് കർത്താവ് പഠിപ്പിച്ച പ്രാർത്ഥന അര്‍പ്പിക്കാന്‍ നമ്മൾ ആഗ്രഹിക്കുന്നു. ഒരിക്കലും അനാഥരായി വിടുകയില്ല  (യോഹ.14:18) എന്ന കർത്താവിന്‍റെ   വാഗ്ദാനം ഉൾക്കൊള്ളുന്ന ഈ പ്രാർത്ഥന നമ്മുടെ സഹോദരീ സഹോദരരാകുന്ന ദാനങ്ങളെ ക്ഷണിക്കുവാനും, സ്വീകരിക്കാനും നമുക്ക്  വിശ്വാസം പകരുന്നു. ഈ പ്രാർത്ഥനയ്ക്കൊരുക്കമായി കുറച്ച് ചിന്തകൾ പങ്കുവയ്ക്കുവാനും നമ്മുടെ സഹോദര്യയാത്രയ്ക്കായും റൊമേനിയാ രാഷ്ട്രം  എല്ലായിപ്പോഴും എല്ലാവർക്കും ഒരു ഭവനമായി മാറുന്നതിനും, കണ്ടുമുട്ടലിന്‍റെ തീരമാകുന്നതിനും, അനുരജ്ഞനത്തിന്‍റെയും പങ്കുവയ്‌ക്കലിന്‍റെയും, പൂന്തോട്ടമാകുന്നതിനും വേണ്ടി ഞാൻ ഈ പ്രാർത്ഥന അര്‍പ്പിക്കാം.

"സ്വർഗ്ഗസ്ഥനായ പിതാവേ..."

ഓരോ പ്രാവശ്യം നാം  "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ചൊല്ലുമ്പോള്‍ വിളിക്കുന്ന  "പിതാവേ" എന്ന പദത്തിനു  ഒരിക്കലും "നമ്മുടെ" എന്ന പദമില്ലാതെ  തനിച്ച് നിൽക്കാൻ കഴിയുകയില്ല.  യേശുവിന്‍റെ പ്രാർത്ഥനയിൽ ഒരുമിക്കുന്നത്, നമ്മെ യേശുവിന്‍റെ സ്നേഹത്തിന്‍റെയും, മധ്യസ്ഥതയുടെയും അനുഭവത്തില്‍ പങ്കുകാരാക്കി,  "എന്‍റെയും,   നിങ്ങളുടെയും  പിതാവും, എന്‍റെയും നിങ്ങളുടെയും ദൈവവും" ( യോഹ. 20. 17 )   എന്ന് പറയാൻ ഇടവരുത്തുന്നു. എന്‍റേത് നമ്മുടേതാക്കുവാനും, "നമ്മുടേത്"  ഒരു പ്രാർത്ഥനയാക്കാനും നമ്മെ ക്ഷണിക്കുന്നു. ഞങ്ങളുടെ സഹോദരരുടെ ജീവിത ഗൗരവമായിട്ടെടുക്കുവാനും അവരുടെ ചരിത്രം ഞങ്ങളുടേതാക്കാനും, അവരുടെ പ്രവർത്തികളെയും, കുറവുകളേയും വിധിക്കാതിരിക്കാനും, അവരെ പുത്രരായി സ്വാഗതം ചെയ്യാനും,  ജ്യേഷ്‌ഠ സഹോദരന്‍റെ മനോഭാവത്തോടെയായിരിക്കാനും, സ്വന്തം കാര്യം നോക്കിനടക്കുന്ന ,സ്വന്തം സഹോദരരെ മറക്കുന്ന പ്രലോഭനങ്ങളിൽ വീണുപോകാതിരിക്കാനും (ലൂക്ക 15:25-32) സഹായിക്കണമേ.

"നിന്‍റെ നാമം പൂജിതമാകണമേ "

എല്ലാവരെയും പുണരുന്ന ദുഷ്ടന്മാരുടെയും  നല്ലവരുടെയും മേൽ, നീതിമാന്‍റെയും അല്ലാത്തവന്‍റെയും മേൽ  ഒരുപോലെ സൂര്യനെ ഉദിപ്പിക്കുന്ന (മത്താ 5 : 45 )  "സ്വർഗ്ഗസ്ഥനായ " പിതാവേ ഈ ലോകത്തിൽ ഞങ്ങൾക്ക് നിലനിർത്താൻ കഴിയാതിരുന്ന   സമാധാനത്തിനായും ഐക്യത്തിനായും  അങ്ങയോടു കേഴുന്നു. വിശ്വസ്സിച്ച്, ജീവിച്ച്,   ക്രിസ്ത്യാനികളെന്ന പേരിൽ മാത്രം പീഡനങ്ങളേറ്റു മരിച്ച് ഇന്ന്  അങ്ങയോടൊപ്പം സ്വർഗ്ഗത്തിൽ കഴിയുന്ന  എല്ലാ സഹോദരീ സഹോദരരുടെയും മധ്യസ്ഥത്തിലാണ് ഞങ്ങൾ ഇത് അപേക്ഷിക്കുന്നത്. ഞങ്ങള്‍ ചെയ്യുന്ന എല്ലാ പ്രവർത്തികളുടെയെയും കേന്ദ്രമാക്കിക്കൊണ്ടുഅവരോടൊപ്പം ഞങ്ങൾ   നിന്‍റെ നാമം "വാഴ്ത്തുന്നു." ഞങ്ങളുടേതല്ലാ മറിച്ച് അവിടുന്ന് പ്രവര്‍ത്തിക്കുന്ന   എല്ലാ പ്രവർത്തികളുടെയും കേന്ദ്രമാക്കിക്കൊണ്ടുള്ള നാമമായിരിക്കട്ടെ  ഉപവി പ്രവർത്തികൾ നിര്‍വ്വഹിക്കാന്‍ ഞങ്ങളെ ഉണർത്തുകയും, നയിക്കുകയും  ചെയ്യുന്ന ചാലകം. പ്രാർത്ഥനകളിൽ ഞങ്ങൾക്ക് സമ്മാനങ്ങൾ ചോദിച്ച്, നിന്‍റെ നാമത്തിന്‍റെ സ്തുതിപ്പും, നിന്‍റെ ആരാധനയും, നിന്‍റെ ജീവിക്കുന്ന പ്രതിരൂപങ്ങളായി ഞങ്ങളുടെ കൂടെയുള്ള സഹോദരരെ കാണാനും  കഴിയാതെ പോയിട്ടുണ്ട്. കടന്നുപോകുന്ന എല്ലാറ്റിലും  മനസ്സുടക്കിപ്പോകാതെ സത്യമായി നിത്യം നിലനിൽക്കുന്ന നിന്‍റെ സാന്നിധ്യത്തെയും സഹോദരീസഹോദരരേയും അന്വേഷിക്കാൻ സഹായിക്കണമേ. ‌

"നിന്‍റെ രാജ്യം വരേണമേ"

"നിന്‍റെ രാജ്യം വരാൻ" ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഈ ലോകത്തിന്‍റെ പ്രവർത്തനങ്ങൾ നിന്‍റെ രാജ്യത്തിന്‍റെ സാഫല്യത്തിന് അനുകൂലമായ ല്ല, പണത്തിന്‍റെയും,വ്യക്തിപരമായ താല്പര്യങ്ങളുടെയും അധികാരത്തിന്‍റെയും പിറകെയാണ് നടക്കുന്നത്. അതിനാൽ പിതാവേ, ഞങ്ങൾ പ്രാർത്ഥിക്കുന്നതിൽ വിശ്വസിച്ച് അധികാരത്തിന്‍റെ സുഖകരമായ സുരക്ഷിതത്വത്തിൽനിന്നും , വഞ്ചനയാർന്ന ലൗകീക വശീകരണങ്ങളിൽ നിന്നും, വ്യർത്ഥമായ സ്വയം പര്യാപ്തയില്‍ നിന്നും, കപടവേഷ ഭാവത്തിൽ നിന്നും പുറത്തുവരാൻ സഹായിക്കണമേ. ഇങ്ങനെ നീ ഞങ്ങളെ വിളിക്കുന്ന രാജ്യം ഞങ്ങളുടെ മുന്നിൽ നിന്ന് മായാതിരിക്കട്ടെ.

"നിന്‍റെ തിരുമനസ്സ് പോലെയാകണമേ"  

ഞങ്ങളുടേതല്ല , "നിന്‍റെ തിരുമനസ്സ് പോലെയാകട്ടെ" എല്ലാവരും രക്ഷപെടണമെന്നാണ് ദൈവഹിതം (വി. ജോണ്‍ കാസിയൻ, Spritual Conferences , IX,20) എല്ലാവരെയും പുണരാനുള്ള നിന്‍റെ  കരുണാദ്ര, രക്ഷാകര മനസ്സിന് തടയിടുന്ന ഞങ്ങളുടെ ചക്രവാളങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. പിതാവേ. ധൈര്യത്തിന്‍റെയും സന്തോഷത്തിന്‍റെയും ആത്മാവിനെ പെന്തക്കോസ്തായിൽ  അയച്ചതുപോലെ   ഞങ്ങളുടെ സമൂഹ,ഭാഷാ,സംസ്കാര,രാജ്യ പരിമിതികൾക്കപ്പുറം സുവിശേഷം പ്രഘോഷിക്കാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്ന ആത്മാവിനെ ഞങ്ങൾക്കും നൽകേണമേ.

"അനുദിന അപ്പമായ" ദൈവത്തെ തരണമെ"

എന്നും ഞങ്ങൾക്ക് "അനുദിന അപ്പമായ" ദൈവത്തെ വേണം. ഞങ്ങൾ അവിടുത്തേ പ്രിയ മക്കളാണെന്നും ഒറ്റപ്പെട്ട അനാഥരല്ലെന്നും ഞങ്ങളെ അറിയിക്കുന്ന  ജീവന്‍റെ അപ്പമാണവൻ (യോഹ. 6:35-45). പരസ്പരം സേവകരാകാൻ വിളിക്കുവാന്‍ ഞങ്ങൾക്ക് മുറിച്ച് നൽകപ്പെടുന്ന സേവനത്തിന്‍റെ അപ്പമാണവൻ(യോഹ.13:14) പിതാവേ, നീ ഞങ്ങൾക്ക് അനുദിനം അപ്പം നൽകുമ്പോൾ ഞങ്ങളുടെ സഹോദരരിലെത്താനും സേവിക്കാനുമുള്ള ശക്തി പകരണമേ. അന്നന്നുള്ള അപ്പത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഇന്ന് യുവാക്കൾ ജീവിതത്തിന്‍റെ  അനിശ്ചിതത്വങ്ങളിൽ ജീവിതം കെട്ടിപ്പടുക്കുവാൻ അടിത്തറയില്ലാത്തവരായി നീങ്ങുമ്പോൾ, ഞങ്ങളുടെ പൊതുവായ   കൃസ്തീയ തനിമയുടെ വേരുകളെ പരിപോഷിപ്പിക്കാൻ കഴിയുന്ന  "ഓർമ്മയുടെ അപ്പത്തിനായി" കൂടി അപേക്ഷിക്കുന്നു. ഞങ്ങൾ ചോദിക്കുന്ന അപ്പം ഒരു ധാന്യ മണിയിൽനിന്നു തുടങ്ങി വിളവെടുത്തു അപ്പമായിത്തീരുന്നത്പോലെ, ക്ഷമാപൂർവം സംസർഗ്ഗത്തിന്‍റെ സംസ്കാരം വളർത്തിയെടുക്കുന്നവരാകാനും, സംശയങ്ങളകറ്റി, ഐക്യരൂപമാകാൻ നിർബന്ധിക്കാതെ വൈവിധ്യങ്ങളുടെ   അനുരഞ്ജനത്തിന്‍റെ  സാഹോദര്യ സന്തോഷം കൈവരിക്കാനും ഇടയാക്കണമേ.

കുറച്ചുപേർ മാത്രം ആവശ്യത്തിൽ കൂടുതൽ അനുഭവിക്കുമ്പോൾ അത്യാവശ്യത്തിനു പോലും വിശപ്പടക്കാനില്ലാത്ത അപ്പത്തിനുവേണ്ടിക്കൂടിയാണ് ഞങ്ങൾ ഇന്ന് പ്രാർത്ഥിക്കുന്നത്. നിന്‍റെ നാമത്തെ മലിനമാക്കുന്ന സ്വാർത്ഥതയ്ക്കും, ഉപേക്ഷയ്ക്കും ഇന്നത്തെ കാലത്തെ, സ്നേഹത്തിന്‍റെ ക്ഷാമത്തിനുമെതിരെയുള്ള     ഒരു വേദനയാർന്ന പ്രതിഷേധ സ്വരമാണ് സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിൽ. ജീവിതം ഞങ്ങളെത്തന്നെ സുഖകരമായി സൂക്ഷിക്കാനുള്ളതല്ല, സ്വയം മുറിച്ച് വിളമ്പാനുള്ളതാണെന്നും, കൂട്ടിവയ്ക്കാനല്ല പങ്കിടാനുള്ളതാണെന്നും പ്രാർത്ഥിക്കുവാന്‍ ഞങ്ങളെ ഓർമ്മിപ്പിക്കണമേ. അഭിവൃദ്ധി  അഭിവൃദ്ധിയാവുക അതു സകലരേയും ഉൾക്കൊള്ളുമ്പോഴാണ്.

"ഞങ്ങളുടെ കടങ്ങൾ പൊറുക്കേണമേ"

ഓരോ പ്രാവശ്യം ഞങ്ങൾ പ്രാർത്ഥിക്കുമ്പോഴും "ഞങ്ങളുടെ കടങ്ങൾ പൊറുക്കേണമേ" എന്നും ആവശ്യപ്പെടുന്നു. ഇത് മറ്റുള്ളവരുടെ കടങ്ങൾ പൊറുക്കാൻ ഞങ്ങളും തയ്യാറാക്കാനുള്ള ധൈര്യം നേടാൻ ഇടയാക്കണം. പിതാവേ,  അങ്ങ് ഞങ്ങളോടു പൊറുക്കുന്നതുപോലെ ഹൃദയത്തിൽ നിന്ന് സഹോദരരോടു പൊറുക്കാൻ ധൈര്യം കാട്ടാൻ സഹായിക്കണമേ.

"തിന്മയിൽ നിന്നും രക്ഷിക്കേണമേ"

ഹൃദയത്തിന്‍റെ  വാതിലിൽ “തിൻമ” പതിയിരിക്കുമ്പോൾ, ഞങ്ങളിൽത്തന്നെ ഒതുങ്ങാൻ ആഗ്രഹിക്കുമ്പോൾ, മറ്റുള്ളവർക്ക് പിന്തിരിഞ്ഞുനിൽക്കാൻ “പ്രലോഭനങ്ങള്‍” ഉണ്ടാകുമ്പോൾ പിതാവേ ഞങ്ങളെ വീണ്ടും നീ സഹായിക്കണമേ, കാരണം  പാപത്തിന്‍റെ കാതലെന്നത്അയൽക്കാരിൽ നിന്നും, നിന്നിൽ നിന്നും പിന്തിരിയുകയാണ്.  ഞങ്ങളുടെ ഓരോ സഹോദരരിലും നിന്നിലേക്കുള്ള ഞങ്ങളുടെ യാത്രയെ സഹായിക്കുന്ന   ശ്രോതസ്സ് തിരിച്ചറിയാൻ ഞങ്ങളെ സഹായിക്കണമേ. ഒന്നിച്ച്സ്വർഗ്ഗസ്ഥനായ പിതാവേ എന്ന് പറയാൻ ഞങ്ങളെ പ്രചോദിപ്പിക്കണമേ. ആമേൻ.

01 June 2019, 14:24