തിരയുക

Vatican News
സിറിയയിൽ  ഈദുൽഫിത്‌ർ തിരുന്നാൾ ദിന പ്രാർത്ഥനയിൽ പങ്കുകൊള്ളുന വിശ്വാസികള്‍ സിറിയയിൽ ഈദുൽഫിത്‌ർ തിരുന്നാൾ ദിന പ്രാർത്ഥനയിൽ പങ്കുകൊള്ളുന വിശ്വാസികള്‍   (AFP or licensors)

ഈദുൽഫിത്‌ർ (Eid al-Fitr) തിരുന്നാളിനെ പാപ്പായ്ക്ക് സമർപ്പിച്ചു

അഗതികളുടെ പിതാവായ പാപ്പായ്ക്ക് ഇറ്റലിയിലുള്ള മുസ്ലിം സംഘടനകള്‍ ഈദുൽഫിത്‌ർ (Eid al-Fitr) തിരുന്നാളിനെ സമർപ്പിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പാവപ്പെട്ടവരുടെയും, സമൂഹം മാറ്റിനിർത്തിയവരുടെയും അവകാശങ്ങളെ സാധ്യമാക്കുന്നതിനും, സംരക്ഷിക്കുന്നതിനും പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ പ്രവർത്തിക്കുന്ന കാരുണ്യ പ്രവർത്തനങ്ങളെയും, സാമൂഹിക പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കി പാപ്പായെ അനുമോദിക്കാന്‍ ആഗ്രഹിക്കുന്നതായി ഇറ്റലിയിലുള്ള മുസ്ലിം സംഘടനകളായ CO-MAI, COLI-ITALIA  അറിയിച്ചു.

ജൂൺ 3ആം തിയതി, ചൊവ്വാഴ്ച മുസ്ലിം മതവിശ്വാസികൾ ഈദുൽഫിത്‌ർ (Eid al-Fitr) പെരുന്നാൾ ആഘോഷിക്കുന്നു. ദുർബ്ബലർ, കുടിയേറ്റക്കാർ എന്നിവർക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും, വിവിധ മത സംസ്ക്കാരങ്ങള്‍ തമ്മിലുള്ള സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും മനുഷ്യാവകാശങ്ങൾക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നതിനും പാപ്പാ നൽകുന്ന സംഭാവനകളെ അനുസ്മരിച്ചുകൊണ്ടാണ് ഈ തിരുന്നാളിനെ സമർപ്പണം ചെയ്യുന്നതായി ഇസ്ലാം സംഘടനകള്‍ വ്യക്തമാക്കി.

04 June 2019, 16:12