തിരയുക

Vatican News
ഫ്രാൻസിസ് പാപ്പായ്ക്ക്  റൊമേനിയായിൽ ഔദ്യോഗിക സ്വീകരണം .... ഫ്രാൻസിസ് പാപ്പായ്ക്ക് റൊമേനിയായിൽ ഔദ്യോഗിക സ്വീകരണം ....  (Vatican Media)

രാഷ്ട്രങ്ങളുടെ നേതാക്കൾക്ക് പാപ്പായുടെ ടെലിഗ്രാം സന്ദേശം.

പാപ്പാ യാത്ര ചെയ്യുന്ന വിമാനം കടന്നു ചെല്ലുന്ന രാഷ്ട്രങ്ങളുടെ നേതാക്കൾക്ക് പാപ്പായുടെ ടെലിഗ്രാം സന്ദേശം.

സി.റൂബിനി സി.റ്റി.സി , വത്തിക്കാന്‍ ന്യൂസ്

ഇറ്റലി, ക്രൊവാഷിയാ, ബോസ്നിയാ ഹെർസിഗോവിനാ, മോന്തേനെഗ്രോ, സെർബിയാ, ബൾഗേറിയാ എന്നീ രാഷ്ട്രങ്ങളുടെ തലവന്മാർക്കാണ് റൊമേനിയായിലേക്കുള്ള യാത്രാ മദ്ധ്യേ വിമാനത്തിൽ വച്ച് പാപ്പാ സന്ദേശമയച്ചത്. മെയ് 31 മുതൽ ജൂൺ രണ്ടുവരെ ഫ്രാൻസിസ് പാപ്പാ റൊമാനിയയിൽ സന്ദർശനം നടത്തുന്നു. ഇറ്റലി പ്രസിഡണ്ട് സെർജ്ജിയോ മത്തരെല്ലായ്ക്കയച്ച സന്ദേശത്തിൽ റൊമാനിയായിലേക്കുള്ള തന്‍റെ യാത്ര സമീപസ്ഥമായെന്നും, സമാധാനത്തിന്‍റെയും, സൗഹൃദത്തിന്‍റെയും സന്ദേശം പ്രസിഡണ്ടിനും, ഇറ്റാലിയൻ ജനങ്ങൾക്കും നേരുന്നുവെന്നും പാപ്പാ സൂചിപ്പിച്ചു. ക്രൊവാഷിയാ, ബോസ്നിയാ ഹെർസിഗോവിനാ, മോന്തേനെഗ്രോ, സെർബിയാ രാഷ്ട്രങ്ങളിലെ നേതാക്കള്‍ക്കയച്ച സന്ദേശത്തില്‍ സമാധാനവും, സമൃദ്ധിയും ലഭിക്കുന്നതിനുവേണ്ടി തന്‍റെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്ത പാപ്പാ ബൾഗേറിയയിൽ നടത്തിയ അപ്പോസ്തോലിക സന്ദർശനത്തെ സന്തോഷപൂർവ്വം അനുസ്മരിക്കുന്നതായും സൂചിപ്പിച്ചു.

31 May 2019, 15:45