തിരയുക

Vatican News
"Football we love"എന്ന സമ്മേളനത്തിനെത്തിയവരെ പാപ്പാ അഭിസംബോധനം ചെയ്യുന്നു "Football we love"എന്ന സമ്മേളനത്തിനെത്തിയവരെ പാപ്പാ അഭിസംബോധനം ചെയ്യുന്നു   (Vatican Media)

കായികവിനോദങ്ങളില്‍ വ്യക്തിത്വം മഴുവനും അർപ്പണം ചെയ്യപ്പെടുന്നു

മെയ് 24 ആം തിയതി, വത്തിക്കാനിൽ പോൾ ആരാമന്‍ ഹാളിൽ വച്ച് "ലാ ഗസ്സറ്റ ദെല്ലോ സ്പോർട്ട്" "La Gazzetta dello Sport" എന്ന ഇറ്റാലിയൻ സ്പോർട്ട്സ്പത്രവും,ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷനും ചേർന്നൊരുക്കിയ "കാൽപന്തുകളി ഞങ്ങൾ ഇഷ്ടപ്പെടുന്നു" "Football we love"എന്ന സമ്മേളനത്തിനെത്തിയവർക്കായി നൽകിയ സന്ദേശത്തില്‍ കായികവിനോദത്തില്‍ ഒരു വ്യക്തിത്വത്തിന്‍റെ മുഴുവൻ തലങ്ങളും പങ്കുചേർക്കപ്പെടുന്നുവെന്ന് പാപ്പാ സൂചിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി

മെയ് 24 ആം തിയതി, വത്തിക്കാനിൽ പോൾ ആരാമന്‍ ഹാളിൽ വച്ച് "ലാ ഗസ്സറ്റ ദെല്ലോ സ്‌പോർട്ട്" "La Gazzetta dello Sport" എന്ന ഇറ്റാലിയൻ സ്പോർട്ട്സ്പത്രവും,ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷനും ചേർന്നൊരുക്കിയ "കാൽപന്തുകളി ഞങ്ങൾ ഇഷ്ടപ്പെടുന്നു"  "Football we love"എന്ന സമ്മേളനത്തിനെത്തിയവർക്കായി നൽകിയ സന്ദേശത്തില്‍ കായികവിനോദത്തില്‍  ഒരു വ്യക്തിത്വത്തിന്‍റെ  മുഴുവൻ തലങ്ങളും പങ്കുചേർക്കപ്പെടുന്നുവെന്ന് പാപ്പാ സൂചിപ്പിച്ചു.

കുട്ടികളെ  നേടണോ?   ഒരു പന്ത് മുകളിലേക്കിടുക, അത് താഴെ എത്തുന്നതിന് മുമ്പ് എത്രപേര്‍ നിങ്ങളുടെ അടുത്തെത്തുമെന്ന് കാണാമെന്ന് വിശുദ്ധ ഡോൺ ബോസ്കോ, നൽകിയ ഉപദേശത്തെ ഉദ്ധരിച്ച് കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്‍റെ  പ്രഭാഷണം ആരംഭിച്ചത്.  ഉരുളുന്ന പന്തിനു   പിന്നിൽ പലപ്പോഴും   ഒരു കുട്ടിയുടെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും, അവന്‍റെ ആത്മാവും ശരീരവുമുണ്ട്.  കായീകവിനോദത്തില്‍  മാംസപേശികള്‍ മാത്രമല്ല, വ്യക്തിത്വത്തിന്‍റെ  മുഴുവൻ തലങ്ങളും പങ്കുചേരുന്നുവെന്ന് പറഞ്ഞ പാപ്പാ, ഒത്തൊരുമയോടെ,  ഒരു സംഘമായി   ത്യാഗവും  പ്രതിബദ്ധതയും വഴി  തന്നെത്തന്നെ നൽകാൻ പഠിക്കാനുള്ള അവസരമാണ് കായീകവിനോദമെന്നും അവരെ ഓർമ്മിപ്പിച്ചു. ഇന്നത്തെ നവീന സാങ്കേതീക ലോകത്തില്‍  ദൂരത്തിലുള്ളവരുമായി  സാങ്കല്പീക ബന്ധങ്ങളിലേര്‍പ്പെട്ട്  ഒറ്റപെട്ടവരായി കഴിയാതെ  യഥാർത്ഥ മനുഷ്യബന്ധങ്ങളും, സൗഹൃദങ്ങളും തീർക്കാൻ കാല്പന്തുകളി സഹായിക്കുമെന്നും,  തനിച്ചല്ല  ഇതൊരു സംഘം  ചേർന്നുള്ള കളിയാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ഏറ്റവും മനോഹരമായ കളിയാണിതെന്നു പറയപ്പെടുമ്പോഴും  അതിന്‍റെ മനോഹാര്യത നഷ്ചപ്പെടുത്തുന്ന സംഭവങ്ങളുമുണ്ടെന്നു പറഞ്ഞ  ഫ്രാൻസിസ് പാപ്പാ അതിനെതിരെ ജാഗരൂകരായിരിക്കാൻ മാതാപിതാക്കളെയും, പരിശീലകരെയും  അസ്സോസിയേഷനുകളെയും ആഹ്വാനം ചെയ്തു.

ഇത് ഒരു വിനോദമാണെന്നു മറക്കരുതെന്നും, അത് വിനോദമായി തന്നെ നിലനിൽകണമെന്നും, മക്കളിലേക്കു വിനോദത്തിന്‍റെയും, സ്വാതന്ത്ര്യത്തിന്‍റെയും, സാമൂഹീകതയുടെയും മൂല്യങ്ങൾ പകർന്നു നൽകണമെന്നും, കളിയിലെ തോൽവികളിലും, അവരെ കളിക്കാനനുവദിക്കാതെ പരിശീലകർ മാറ്റിയിരുത്തുമ്പോള്‍  ചെറുതാക്കാനല്ലാ വളരാനുള്ള അവസരമാണതെന്നും, മറ്റുള്ളവർക്കും അവസരം  നൽകലാണെന്നും മനസ്സിലാക്കിക്കൊടുക്കാൻ പാപ്പാ ഓർമ്മിപ്പിച്ചു. പരിശീലകരോടു കുട്ടികളെ അനുയാത്രചെയ്യാൻ ആവശ്യപ്പെട്ട പാപ്പാ അവരെ വെല്ലുവിളികൾ നേരിടാനൊരുക്കുമ്പോൾ, മാതാപിതാക്കളുടെ മറ്റൊരു രൂപമായിനിന്ന് കുറുക്കുവഴികളും, തെറ്റായ രീതികളും തേടാതെ, സത്യസന്ധതയുടെ അടയാളങ്ങളായിരിക്കാൻ ഓർമ്മിപ്പിച്ചു. വളർന്നുവരുന്ന കുട്ടികള്‍  ആവേശമുള്ള വലിയ ഫുട്ബാൾ വീരന്‍മാരായിത്തീരുമ്പോള്‍ അവരാരംഭിച്ചയിടങ്ങളെ  മറക്കരുതെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ, അവർ നൽകേണ്ട മാതൃകയെ മറക്കരുതെന്നും ഉള്ളിൽ മഹത്വമുള്ളവരായിത്തീരുമ്പോഴും,ജീവിതവിജയികളാകുമ്പോഴും  ബലഹീനരെ മറക്കരുതെന്നും ആഹ്വാനം ചെയ്തു.

24 May 2019, 13:38