തിരയുക

Vatican News
വിശുദ്ധ ജോണ്‍ ലാറ്ററൻ ബസിലിക്കയിൽ റോമാ രൂപതയുടെ സമ്മേളനത്തില്‍ പാപ്പാ പ്രഭാഷണം നല്‍കുന്നു വിശുദ്ധ ജോണ്‍ ലാറ്ററൻ ബസിലിക്കയിൽ റോമാ രൂപതയുടെ സമ്മേളനത്തില്‍ പാപ്പാ പ്രഭാഷണം നല്‍കുന്നു   (Vatican Media)

സഭയുടെ നവീകരണം ആരംഭിക്കേണ്ടത് എളിമയിലൂടെയാണെന്ന് പാപ്പാ

മെയ് ഒമ്പതാം തിയതി വിശുദ്ധ ജോണ്‍ ലാറ്ററൻ ബസിലിക്കയിൽ റോമാ രൂപതയുടെ സമ്മേളനം നടത്തപ്പെട്ടു. അതിൽ പങ്കെടുത്തവർക്ക് നൽകിയ പ്രബോധനത്തിൽ നഗരത്തെയും, രൂപതയെയും വസ്തുക്കളെയും മെരുക്കുന്നതിനേക്കാൾ യുവജനങ്ങളെയും കുടുംബങ്ങളെയും, ക്രമപ്പെടുത്തുന്നതിനുള്ള ആവശ്യകതയെ പാപ്പാ ഊന്നിപ്പറഞ്ഞു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

സഭയുടെ നവീകരണം ആരംഭിക്കേണ്ടത് എളിമയിലൂടെയാണ്. എളിമ ജന്മം കൊള്ളുന്നത് അപമാനിക്കപ്പെടുമ്പോളാണ്. അങ്ങനെ നമുക്ക് മഹത്വത്തിലേക്ക് പ്രവേശിക്കാൻ കഴിയും. നല്ലിടയന്‍റെ ഉപമയെ വ്യാഖ്യാനിച്ച പാപ്പാ നഷ്ടപ്പെട്ടു പോയ കുഞ്ഞാടിനെ വ്യക്തിപരമായി അന്വേഷിച്ചിറങ്ങിയ ക്രിസ്തുവിനെപ്പോലെ ഓരോരുത്തരെയും വ്യക്തിപരമായി ശ്രദ്ധിക്കുവാൻ തയ്യാറാകണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ഓരോരുത്തരും അവരവരുടെ ഇടവകയെ മാത്രം ക്രമീകരിക്കുന്നതിനും, സ്ഥാപനത്തിന്‍റെ ഭാവി ഉറപ്പാക്കുന്നതിനും, സ്വന്തം സമൂഹത്തെക്കുറിച്ച് മാത്രം അവബോധമുള്ളവരുമായിത്തീര്‍ന്നാല്‍ പാവങ്ങളുടെയും, കുടിയേറ്റക്കാരുടേയും, കാര്യങ്ങളെക്കുറിച്ച് ആരാണ് ബോധ്യമുള്ളവരാകുന്നതെന്ന്ചോദ്യമുയർത്തിയ പാപ്പാ ചില വിശ്വാസികൾ അവരുടെ ഇടയന്‍റെ ആജ്ഞകളെ ഭയന്ന് ഇടവകയില്‍ നിന്നും മാറിപ്പോയെന്നും ഓർമ്മിപ്പിച്ചു. പരിശുദ്ധാത്മാവിന്‍റെ പ്രേരണയോടെ ജനങ്ങളുടെ നിലവിളി കേൾക്കുവാൻ സന്നദ്ധമാകണമെന്നും ധ്യാനാത്മകമായ വീക്ഷണത്തോടും, സമീപനത്തോടും യാഥാർത്ഥ്യങ്ങളെ തൊടുവാൻ കഴിയുമെന്നും പാപ്പാ വ്യക്തമാക്കി.

10 May 2019, 14:57