തിരയുക

Vatican News
 Rkovski  കത്തോലിക്കാ സമൂഹത്തോടൊപ്പം ഫ്രാൻസിസ് പാപ്പാ Rkovski കത്തോലിക്കാ സമൂഹത്തോടൊപ്പം ഫ്രാൻസിസ് പാപ്പാ  (Vatican Media)

Rkovski കത്തോലിക്കാ സമൂഹത്തോടൊപ്പം ഫ്രാൻസിസ് പാപ്പാ

പ്രത്യാശയെ പണിതുയർത്തുന്ന സമൂഹങ്ങളായി മാറണം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

Rkovski  നഗരത്തിൽ  മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്‍റെ നാമത്തിൽ സ്ഥാപിതമായ ദേവാലയത്തിൽ കത്തോലിക്കാ സമൂഹത്തെ കാണുന്നതിൽ സന്തോഷിക്കുന്നു. നിങ്ങളുടെ നൃത്തചുവടുകളിയൂടെയും, പാരമ്പര്യമായ ആചാരങ്ങളിലൂടെയും എനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി.

വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പായ്ക്ക് എന്തുകൊണ്ട് ഈ ഭൂമി വളരെ പ്രധാനപ്പെട്ടതും, സ്നേഹിക്കപ്പെട്ടതുമായിരുന്നുവെന്ന് ആഴമായി അറിയുവാൻ സാഹചര്യം തന്നതിന് നന്ദി അർപ്പിക്കുന്നു. ഓര്‍ത്തോഡോക്ക്സ് സഹോദരങ്ങളുമായുള്ള സൗഹൃദത്തെ വളർത്തി അതിലൂടെ ഓരോ വ്യക്തികളും സമൂഹങ്ങളും തമ്മിലുണ്ടാകേണ്ട സാഹോദര്യത്തിന്‍റെ മാർഗ്ഗം വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പാകാണിച്ചു തന്നു.

വിഘ്നങ്ങളെ അതിജീവിക്കുന്ന സ്നേഹം

ദൈവശക്തിയിൽ ആശ്രയിച്ച് ജീവിക്കുന്നവർ ജീവിതത്തിലെ ഏതു പ്രതിസന്ധികളെയും കണ്ട് ഭയപ്പെടുകയില്ല. സ്നേഹം മരണമല്ല. അത് എല്ലാറ്റിനെയും അതിജീവിച്ച് വിജയിച്ചതാണ് എന്നതിന് സാക്ഷ്യപ്പെടുത്തി ജീവിക്കുവാൻ അവർ ധൈര്യപ്പെടാതിരിക്കുകയില്ല. മറ്റുള്ളവരുമായുള്ള സ്നേഹബന്ധത്തിൽ അവർ സ്വയം തങ്ങളെത്തന്നെ ഉൾപ്പെടുത്തുന്നു. എന്തുകൊണ്ടെന്നാൽ മറ്റുള്ളവർ അവർ ഏകരാണെന്നും, പുറന്തള്ളപ്പെട്ടവരാണെന്നും കരുതാതിരിക്കുവാൻ ദൈവം തന്നെത്തന്നെ സ്വയം മറ്റുള്ളവർക്കായി അർപ്പണം ചെയ്തു.

അഭയാർത്ഥി കേന്ദ്രം

ചില മണിക്കൂറുകള്‍ക്കു മുൻപ് എനിക്ക് സംഭവിച്ച ഒരു അനുഭവത്തെ നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്നു രാവിലെ രാവിലെ Vrabhdebna യിലുള്ള ഒരു അഭയാർത്ഥി കേന്ദ്രം സന്ദർശിക്കുവാൻ ചെന്നവസരത്തിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും ജീവിക്കാൻ ഭേദപ്പെട്ട ഒരു സ്ഥലം തേടി വന്ന അഭയാർത്ഥികളെയും, പ്രവർത്തകരെയും കണ്ടപ്പോൾ അവിടെയുള്ള എല്ലാവരെയും ഒരേപോലെയാണ് കാണുന്നതെന്നും  വിഭാഗീയ ചിന്തകൾ ഇല്ലാതെ എല്ലാവരും ദൈവമക്കൾ എന്ന നിലയിലാണ് സംരക്ഷിക്കപ്പെടുന്നതെന്നുമാണ് അവർ എന്നോടു പറഞ്ഞത്. അത് ഒരു വ്യക്തിയെ സ്നേഹിക്കുവാൻ അവരുടെ ജീവിതത്തിൽ വിലാസത്തെക്കുറിച്ച് അന്വേഷിക്കേണ്ട ആവശ്യമില്ല. എന്തുകൊണ്ടെന്നാൽ സ്നേഹം എല്ലാറ്റിനെയും കടന്നുചെല്ലുന്നു. സ്നേഹമാണ് എല്ലാറ്റിനും ആദ്യചുവട് വയ്ക്കുന്നത്. അത് കൂടാതെ സ്നേഹം സൗജന്യദാനമാണ്.

Vrabhdebna  അഭയാർത്ഥി കേന്ദ്രത്തിലെ പല ക്രൈസ്തവ സഹോദരങ്ങളും ദൈവത്തിന്‍റെ പിതൃസഹജമായ കണ്ണുകളോടെ മറ്റുള്ളവരെ കാണുവാൻ ശീലിച്ചിരിക്കുന്നു. വിശ്വാസത്തിന്‍റെ കണ്ണുകളോടെ ഒരു വ്യക്തിയെ നമുക്ക് കാണുവാൻ കഴിയുമെങ്കിൽ ആ വ്യക്തി സ്നേഹിക്കപ്പെടുവാൻ യോഗ്യനാണോ എന്ന് നാം വേർതിരിച്ചു കാണുകയില്ല. ആ കാരിത്താസ് കേന്ദ്രത്തിലായിരിക്കുന്ന എല്ലാവരും പ്രശ്നങ്ങളെ കാണുവാനും, അവയെ ശ്രദ്ധിക്കുവാനും, സ്വീകരിക്കുവാനും, അതിജീവിക്കുവാനും പഠിക്കുന്നു.

പ്രത്യാശയെ പണിതുയർത്തുന്ന സമൂഹങ്ങൾ

ഒന്നിനും പ്രത്യാശ അര്‍പ്പിക്കാതെ തിന്മയെ മാത്രം പ്രതീക്ഷിച്ച് ജീവിക്കുന്ന മനോഭാവമുള്ള വ്യക്തി നന്മ പ്രവർത്തിക്കുന്നതായി കണ്ടിട്ടില്ലെന്ന് വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പാ പറഞ്ഞതിനെ ഞാനിപ്പോൾ അനുസ്മരിക്കുന്നു. നമ്മുടെ സമൂഹം പ്രത്യാശയെ പണിതുയർത്തുന്ന സമൂഹമായി മാരണം. ദൈവത്തിന്‍റെ കണ്ണുകളോടെ മറ്റുള്ളവരെ നാം കാണണമെങ്കിൽ മറ്റുള്ളവരുടെ സഹായവും നമുക്ക് ആവശ്യമാണ്. ഇവിടെയുള്ള Mitko , Mirslova  ദമ്പതികൾ തങ്ങളുടെ Bilyana  എന്ന കുഞ്ഞിനെ നല്ല രീതിയില്‍ വളർത്തുന്നതിന് ഇടവക ദേവാലയം നൽകിയ ആദരവിനെയും, സഹായത്തേയും പങ്കുവെച്ചു. ഇടവക എന്നത് ഭവനങ്ങൾക്കിടയിൽ ഒരു ഭവനമായി നിലനിൽക്കുന്നതാണ്. നമ്മുടെ ഭവനങ്ങളിൽ ഓരോ കോണിലും സന്നിഹിതരായിരിക്കുന്ന ദൈവം തന്‍റെ  ശിഷ്യന്മാരോടു അരുള്‍ചെയ്തതു പോലെ “സമാധാനം നിങ്ങളോടുകൂടെ” എന്നു നമ്മോടു പറയുന്നു.

സമർപ്പിതരുടെ പ്രേഷിതത്വം

കോപത്തോടെ നിദ്രചെയ്യാൻ ചെല്ലരുതെന്ന് ഞാൻ പറഞ്ഞ ഉപദേശത്തെ നിങ്ങൾ മനസ്സിൽ ഓർമ്മിക്കുന്ന തിനെക്കുറിച്ച് ഞാൻ സന്തോഷിക്കുന്നു. സമര്‍പ്പിതര്‍ നിങ്ങളോടു പ്രകടിപ്പിക്കുന്ന കരുതലിനെ നിങ്ങൾ അഭിനന്ദിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.  ജനങ്ങളുടെ സഹായം വഴി ഏത് പ്രേക്ഷിത പ്രവർത്തിയും ചെയ്യാൻ കഴിയുമെന്ന് ഒരു വൈദികൻ എന്നോടു പങ്കുവച്ചത് കേട്ടപ്പോൾ സന്തോഷമുണ്ട്. നാം ഓരോരുത്തരും നമ്മുടെ ജീവിതം മറ്റുള്ളവർക്കായി അർപ്പണം ചെയ്തു ജീവിക്കുന്നു. ഒരു വ്യക്തിക്കും തനിക്ക് വേണ്ടി മാത്രം ജീവിക്കുവാൻ കഴിയുകയില്ല. ഇവിടെ തിരുസഭ ഒരു അമ്മയാണ്. തന്‍റെ മക്കളുടെ പ്രശ്നങ്ങളെ സ്വന്തം പ്രശ്നങ്ങളായി സ്വീകരിച്ച് ജീവന്‍റെയും, അനുരഞ്ജനത്തിന്‍റെയും പാതയിൽ ഒരുമയോടെ ജീവിക്കുവാൻ സഹായിക്കുന്നു അമ്മ.  കുടുംബങ്ങള്‍ക്കിടയിൽ ഒരു കുടുംബമായി നിലനിൽക്കുകയും ഇന്നത്തെ ലോകത്തിനു സാക്ഷ്യം വഹിക്കുവാൻ എപ്പോഴും തന്‍റെ വാതിലുകളെ തുറന്നിട്ട കുടുംബമായി തിരുസഭാ നിലനിൽക്കുന്നു.

ഇത്തരുണത്തിൽ ഞാൻ നിങ്ങൾക്കു ഒരു ജോലി നൽകുന്നു. വിശ്വാസത്തിന്‍റെ മക്കളാണ് നിങ്ങൾ. നിങ്ങളുടെ ജീവിതസാക്ഷ്യത്തിലൂടെ ദൈവസ്നേഹത്തെ നിങ്ങളുടെ നാട്ടിൽ വെളിപ്പെടുത്തുന്നവർ. വിശുദ്ധരായ സിറിലിന്‍റെയും, മെത്തോഡിയസിന്‍റെയും കാൽച്ചുവടുകൾ പിന്തുടർന്ന് ധീരതയോടും ക്രിയാത്മകതയോടും പ്രവർത്തിക്കണം. യുവതലമുറയ്ക്ക് ദൈവസ്നേഹത്തെ എങ്ങനെ പ്രഘോഷിക്കണമെന്നും, അവരുടെ പ്രതീക്ഷകളെ അറിയാനും, അവരുടെ സ്വപ്നങ്ങളെ പ്രോത്സാഹിപ്പിക്കുവാനും കഴിഞ്ഞാല്‍ ഒരു കുടുംബമെന്ന നിലയിൽ സൗഹൃദവും, പ്രത്യാശയും നിറഞ്ഞ  ഭാവിയെ ലക്ഷ്യം വയ്ക്കുന്നതിന് സഹായിക്കും. പുതിയ വെല്ലുവിളികളെ നേരിടാൻ ഭയപ്പെടരുത്. യേശുവുമായുള്ള നമ്മുടെ സൗഹൃദം വെല്ലുവിളികളെ അതിജീവിക്കുവാൻ നമ്മെ സഹായിക്കും. ചരിത്രത്തിൽ പ്രാധാന്യം നൽകുന്ന നമ്മൾ പുതിയ അദ്ധ്യായങ്ങൾ എഴുതാൻ പരിശ്രമിക്കാം. നമ്മുടെ ഒരു ശ്രോത്രത്തെ സുവിശേഷം ശ്രവിക്കുന്നതിനും മറ്റേതിനെ നമ്മോടൊപ്പം ജീവിക്കുന്നവരുടെ ഹൃദയ ശബ്ദം ശ്രവിക്കുന്നതിനും ഉപയോഗിക്കാം. നിങ്ങൾക്ക് എല്ലാവർക്കും നന്ദി. വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പായെ ഹൃദയത്തിൽ അനുസ്മരിച്ചുകൊണ്ട് ദൈവത്തിന്‍റെ പരിപാലനയെ വെളിപ്പെടുത്തുന്ന ആശീർവ്വാദം നിങ്ങൾക്കു ഞാൻ നൽകുന്നു.

09 May 2019, 10:01