തിരയുക

 ബൾഗേറിയാ ദേശീയ ഫുട്ബോൾ സംഘടനയുടെ 3 എന്ന സംഖ്യ പതിപ്പിച്ച  ഭവനരഹിതരായവരുടെ ഒരു വസ്ത്രത്തെ സമ്മാനമായി പാപ്പായ്ക്ക് നൽകുന്നു ബൾഗേറിയാ ദേശീയ ഫുട്ബോൾ സംഘടനയുടെ 3 എന്ന സംഖ്യ പതിപ്പിച്ച ഭവനരഹിതരായവരുടെ ഒരു വസ്ത്രത്തെ സമ്മാനമായി പാപ്പായ്ക്ക് നൽകുന്നു 

വിമാനത്തിൽ പാപ്പാ മാധ്യമ പ്രവർത്തകര്‍ക്കൊപ്പം

സോഫിയായെ ലക്ഷ്യംവെച്ച് A 321 അല്‍ ഇത്താലിയാ വിമാനം പറക്കാൻ ആരംഭിച്ചപ്പോൾ പരിശുദ്ധ സിംഹാസനത്തിന്‍റെ താൽക്കാലിക വാർത്താവിനിമയ മേധാവി അലക്സാൻഡ്രോ ജിസോട്ടി പാപ്പായുടെ ഈ അപ്പോസ്തലിക സന്ദർശനത്തിന്‍റെ കാര്യപരിപാടികൾ അറിയിക്കുവാന്‍ വിവിധ രാഷ്ട്രങ്ങളിൽ നിന്നുമെത്തിയ മാധ്യമ പ്രവർത്തകരുടെ പേരിൽ പാപ്പായെ സ്വാഗതം ചെയ്തു കൊണ്ട് സംസാരിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സോഫിയായെ ലക്ഷ്യംവെച്ച് A 321 അല്‍ ഇത്താലിയാ വിമാനം പറക്കാൻ ആരംഭിച്ചപ്പോൾ പരിശുദ്ധ സിംഹാസനത്തിന്‍റെ താൽക്കാലിക വാർത്താവിനിമയ മേധാവി  അലക്സാൻഡ്രോ ജിസോട്ടി പാപ്പായുടെ ഈ അപ്പോസ്തലിക സന്ദർശനത്തിന്‍റെ കാര്യപരിപാടികൾ അറിയിക്കുവാന്‍ വിവിധ രാഷ്ട്രങ്ങളിൽ നിന്നുമെത്തിയ മാധ്യമ പ്രവർത്തകരുടെ പേരിൽ പാപ്പായെ സ്വാഗതം ചെയ്തു കൊണ്ട് സംസാരിച്ചു. ഈ വർഷത്തിലെ ഫ്രാൻസിസ് പാപ്പായുടെ നാലാമത്തെ അപ്പസ്തോലിക സന്ദർശനമാണെന്ന് സൂചിപ്പിച്ച ജിസോട്ടി അമേരിക്കാ, ആഫ്രിക്കാ, ഏഷ്യാ എന്നീ മൂന്ന് ഭൂഖണ്ഡങ്ങളിലെ സന്ദർശനത്തിനുശേഷം ശേഷം ഇപ്പോൾ യൂറോപ്പ് ഭൂഖണ്ഡത്തിലേക്ക് പാപ്പാ സന്ദർശനം നടത്തുന്നതെന്നും പാപ്പായുടെ ഈ അപ്പോസ്തോലിക സന്ദർശനത്തില്‍  പോർച്ചുഗീസിലെ റെയ്നസെൻകാ എന്ന റേഡിയോയിലെ പ്രവർത്തകനായ ഔറാ  മിഗ്വേൽ നൂറാമത്തെ പ്രാവശ്യം വാർത്തകൾ അറിയിക്കുവാൻ ഈ യാത്രയിൽ ഉണ്ടെന്ന് പറഞ്ഞു  പാപ്പായുടെ മുന്നിൽ അദ്ദേഹത്തെ പരിചയപ്പെടുത്തുകയും ചെയ്തു. ഈ മാധ്യമ പ്രവർത്തകന്‍റെ പേര് പറഞ്ഞപ്പോൾ തന്നെ പോർച്ചുഗീസിൽ നിന്നാ​ണോയെന്ന് പാപ്പാ ചോദിച്ചപ്പോൾ മാധ്യമപ്രവർത്തകർ എല്ലാവരും ആനന്ദത്തോടെ സ്വരമുയർത്തി.

ബൾഗേറിയ മാധ്യമപ്രവർത്തകർ  ആ നാടിന്‍റെ ദേശീയ ഫുട്ബോൾ സംഘടനയുടെ 3 എന്ന സംഖ്യ പതിപ്പിച്ച  ഭവനരഹിതരായവരുടെ ഒരു വസ്ത്രത്തെ സമ്മാനമായി പാപ്പായ്ക്ക് നൽകി. വസ്ത്രത്തിൽ “പ്രത്യാശയുടെ സമൂഹം, ബൾഗേറിയാ ഫ്രാൻചെസ്കോ” എന്ന് ആലേഖനം ചെയ്യപ്പെട്ടിരുന്നു. കൂടാതെ ബൾഗേറിയ ടെലിവിഷന്‍റെ പുരാതനമായ ഒരു മുദ്രയും പാപ്പായ്ക്ക് സമ്മാനമായി നൽകപ്പെട്ടു. ചില മാധ്യമപ്രവർത്തകർ  അവരുടെ കുഞ്ഞുങ്ങൾ പാപ്പായ്ക്ക് അയച്ച സന്ദേശങ്ങളും, വരച്ച ചിത്രങ്ങളും, ചൈനയെ കുറിച്ചുള്ള ഒരു പുസ്തകത്തെയും പാപ്പയ്ക്ക് സമ്മാനമായി നൽകി. തുടർന്ന് വിവിധ രാഷ്ട്രങ്ങളിൽ നിന്നുമെത്തിയ എല്ലാ മാധ്യമപ്രവർത്തകർക്കും പാപ്പാ നന്ദി അർപ്പിച്ചു. ഈ അപ്പോസ്തോലിക സന്ദർശനം ചുരുങ്ങിയ  മൂന്നു ദിനങ്ങളിൽ ഒതുങ്ങുന്നതാണെങ്കിലും ഇതിന്‍റെ സംഘാടകർ ഒരുപാട് സംഭവങ്ങളെ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും പറഞ്ഞുകൊണ്ട് ഓരോ മാധ്യമപ്രവർത്തകരുടെയും കൈകൾ കുലുക്കി പാപ്പാ ആശംസകൾ നൽകി. ക്രൊവേഷിയാ, ബോൻസിയാ, എർച്ചകൊവിനാ, സെർബിയാ എന്നീ രാഷ്ട്രങ്ങളുടെ മീതേ വിമാനം പറന്നപ്പോൾ ആ രാഷ്ട്രങ്ങളുടെ രാഷ്ട്രീയ തലവന്മാർക്ക് പാപ്പാ ടെലഗ്രാം സന്ദേശമയച്ചു. രണ്ടു മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം പ്രാദേശിക സമയം 10 മണിക്ക് പാപ്പാ ബൾഗേറിയായിലെ സോഫിയ നഗരത്തിലുള്ള വിമാനത്താവളത്തിലെത്തി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 May 2019, 12:03