തിരയുക

Vatican News
ബൾഗേറിയായിലെ ഗവൺമെന്‍റ് അധികാരികളുമായും, മറ്റുനേതാക്കന്മാരുമായും, ജനപ്രതിനിധികളുമായും പാപ്പാ സംഭാഷണത്തില്‍ ബൾഗേറിയായിലെ ഗവൺമെന്‍റ് അധികാരികളുമായും, മറ്റുനേതാക്കന്മാരുമായും, ജനപ്രതിനിധികളുമായും പാപ്പാ സംഭാഷണത്തില്‍  (Vatican Media)

ബൾഗേറിയാ പ്രസിഡണ്ടിന്‍റെ കൊട്ടാരത്തിൽ സ്വാഗതം

ബൾഗേറിയ പ്രസിഡന്‍റ് Rumen Radev കൊട്ടാരത്തിന്‍റെ വാതില്‍ക്കലില്‍ നിന്ന് തന്നെപാപ്പായെ സ്വീകരിച്ച് കൊട്ടാരത്തിനുള്ളിൽ കൊണ്ടു ചെന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ബൾഗേറിയാ പട്ടാളക്കാരുടെ മാർച്ചും, ആദരവും പാപ്പായ്ക്ക് നൽകപ്പെട്ടു. അതിനു ശേഷം പാപ്പായും പ്രസിഡന്‍റ് Rumen Radev മും സ്വകാര്യ സംഭാഷണം നടത്തി. അതിനു ശേഷം സമ്മാനങ്ങൾ പരസ്പരം കൈമാറി. വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പാ അദ്ധ്യക്ഷനായിരുന്നപ്പോൾ 1931, ഒക്ടോബർ 16 ആം തിയതി ബൾഗേറിയായുടെ അപ്പോസ്തോലിക്ക് പ്രതിനിധിയായി നിയമിക്കപ്പെട്ടതിന്‍റെ ഒരു പകര്‍പ്പ്‌ പ്രസിഡണ്ടിന് പാപ്പാ സമ്മാനിച്ചു. ബൾഗേറിയൻ പ്രസിഡണ്ടിനെ സന്ദർശിച്ചതിനുശേഷം കൊട്ടാരത്തിന് മുൻപിൽ ഉണ്ടായിരുന്ന Atanas Burov  ചത്വരത്തിൽ ബൾഗേറിയായിലെ ഗവൺമെന്‍റ് അധികാരികളുമായും, മറ്റുനേതാക്കന്മാരുമായും, ജനപ്രതിനിധികളുമായും പാപ്പാ സംഭാഷണം ചെയ്തു. പ്രസിഡന്‍റ് Radev പാപ്പായെ സ്വീകരിച്ചുകൊണ്ടുള്ള സ്വാഗത പ്രസംഗം ചെയ്തു.പ്രസിഡന്‍റ് Radev ന്‍റെ പ്രസംഗത്തിനു ശേഷം ബൾഗേറിയാ രാഷ്ട്രത്തിന് പാപ്പാ തന്‍റെ ആദ്യ പ്രഭാഷണം നൽകി.

 

07 May 2019, 15:23