തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പായുടെ ഇരുപത്തിയൊമ്പതാം വിദേശ അപ്പസ്തോലിക പര്യടനം- പാപ്പാ ബള്‍ഗേറിയയു‌ടെ മണ്ണില്‍ പാദമൂന്നുന്നു 05/05/2019 ഫ്രാന്‍സീസ് പാപ്പായുടെ ഇരുപത്തിയൊമ്പതാം വിദേശ അപ്പസ്തോലിക പര്യടനം- പാപ്പാ ബള്‍ഗേറിയയു‌ടെ മണ്ണില്‍ പാദമൂന്നുന്നു 05/05/2019 

സമാധനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും തീര്‍ത്ഥാടകന്‍!

പ്രാര്‍ത്ഥനാസഹായാഭ്യര്‍ത്ഥനയുമായി പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

തന്‍റെ ഇരുപത്തിയൊമ്പതാം വിദേശ അപ്പസ്തോലിക പര്യടനത്തിന് പാപ്പാ പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിക്കുന്നു.

ശനിയാഴ്ച (04/05/19)  കണ്ണിചേര്‍ത്ത  ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ അഭ്യര്‍ത്ഥയുള്ളത്.

 “സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും തീര്‍ത്ഥാടകനായി ഞാന്‍ നാളെ ബള്‍ഗേറിയയിലും ഉത്തരമാസിഡോണിയയിലും നടത്താന്‍ പോകുന്ന യാത്രയില്‍ എന്നെ പ്രാര്‍ത്ഥനയാല്‍ തുണയ്ക്കണമെന്ന് നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു” എന്നാണ് അപ്പസ്തോലികയാത്ര (#ApostolicJourney) എന്ന ഹാഷ്ടാഗോടുകൂടി പാപ്പാ  ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

മെയ് 5-7 വരെയാണ് പാപ്പായുടെ ഈ ഇടയസന്ദര്‍ശനം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

04 May 2019, 16:37