തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഒരു നവജാത ശിസുവിന് മാമ്മോദീസാ നല്കുന്നു 13/01/2019 ഫ്രാന്‍സീസ് പാപ്പാ ഒരു നവജാത ശിസുവിന് മാമ്മോദീസാ നല്കുന്നു 13/01/2019  (ANSA)

നാം പരിശുദ്ധാരൂപിയാല്‍ നയിക്കപ്പെടണം!

പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സൃഷ്ടിക്ക് നന്മ ചെയ്യണമെങ്കില്‍ നാം ദൈവമക്കള്‍ക്കടുത്തവിധം ജീവിക്കണമെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

വ്യാഴാഴ്ച (09/05/2019) തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നത്.

“ദൈവമക്കള്‍ക്കടുത്തവിധം ജീവിക്കുകയും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാന്‍ അനുവദിക്കുകയും ചെയ്യുകയാണെങ്കില്‍ നമ്മള്‍ അഖിലസൃഷ്ടിക്കും നന്മ ചെയ്യുകയായിരിക്കും ചെയ്യുക” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത് 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

09 May 2019, 15:47