തിരയുക

Vatican News
 യുവജനങ്ങൾക്കു  സന്ദേശം നല്‍കുന്നവസരത്തില്‍...  യുവജനങ്ങൾക്കു സന്ദേശം നല്‍കുന്നവസരത്തില്‍...   (Vatican Media)

സമാധാന സന്ദേശത്തിന്‍റെ യാത്ര പൂർത്തിയയാക്കി പാപ്പാ വത്തിക്കാനിലെത്തി

ഇരുപത്തൊമ്പതാം അപ്പോസ്തോലിക യാത്ര പൂർത്തിയാക്കി പാപ്പാ വത്തിക്കാനിൽ തിരിച്ചെത്തി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

 

ഉച്ചകഴിഞ്ഞ് 4.45 ന് സ്ക്കോപ്ജിയായിലെ മെത്രാസനമന്ദിരത്തിൽ നിന്ന് പാസ്റ്റ്രല്‍ സെന്‍ററിലേക്ക് പുറപ്പെട്ടു. പുറപ്പെടുന്നതിനു മുമ്പ് മെത്രാസന   മന്ദിരത്തിലെ ഉപകാരികളായ 10 പേരുമായി സംഭാഷണത്തിലേർപ്പെട്ടു. അതിനു ശേഷം 4 മണിക്ക് എക്യുമെനിക്കൽ മതാന്തര സംഗമത്തിൽ പങ്കുകൊണ്ടു. രണ്ട് യുവാക്കൾ പാപ്പായെ അപ്പവും, ഉപ്പും നൽകി സ്വീകരിച്ചു. സ്ക്കോപ്ജിയായിലെ മെത്രാൻ പാപ്പായെ വേദിയിലേക്ക് ആനയിച്ചു. അവിടെ കത്തോലിക്കാ ഓർത്തഡോക്ക്സ് ദമ്പതികളുടെ സാക്ഷ്യവും രണ്ട് സംഗീത പരിപാടികളും അതിനുശേഷം മുസ്ലിം, കത്തോലിക്ക യുവാക്കളുടെ സാക്ഷ്യവും, നൃത്തച്ചുവടുകളും ഉണ്ടായിരുന്നു. അതിനുശേഷം പാപ്പാ പ്രഭാഷണം നൽകി. മദർ തെരേസായുടെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി പരിപാടി അവസാനിച്ചു. അതിനുശേഷം തിരുഹൃദയ  ദേവാലയത്തലെത്തിയ പാപ്പാ വൈദികര്‍, അവരുടെ കുടുംബാംഗങ്ങള്‍, സമർപ്പിതര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ദിവ്യകാരുണ്യ സഭയിലെ രണ്ടു സന്യാസിനികൾ പുഷ്പങ്ങൾ നൽകി പാപ്പായെ സ്വീകരിച്ചു. നിശബ്ദമായ പ്രാർത്ഥനയ്ക്ക് ശേഷം ബൈസൈൻടെന്‍, ലത്തീന്‍ റീത്തില്‍ നിന്നുള്ള വൈദികരുടെയും, കുടുംബതതിന്‍റെയും ഒരു സന്യാസിയുടെയും സാക്ഷ്യവും, സംഗീതവുമുണ്ടായിരുന്നു. അതിനു ശേഷം വിശുദ്ധ പൗലോസ്ലീഹായുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന അൾത്താരയുടെ ആശീർവ്വാദകർമ്മം പാപ്പാ നിർവഹിച്ചു. അതിനു ശേഷം 5.45 നു പാപ്പാ സ്കോപ്പ്ജിയായിലെ വിമാനത്താവളത്തിലെത്തി.  അവിടെ യാത്രയയപ്പ് പരിപാടിയായിരുന്നു. വടക്കൻ മസിഡോണിയാ പ്രസിഡന്‍റ് ഹാളില്‍ സ്വീകരിച്ച് അൽപസമയം അവർ തമ്മിൽ സംഭാഷണം നടത്തി. അതിനുശേഷം ആ രാഷ്ട്രത്തിന്‍റെ ബഹുമതി പാപ്പായ്ക്കു നല്‍കി.  അതിനുശേഷം പാപ്പാ വിമാനത്തിൽ കയറി. വിമാനത്തിൽ വാർത്താസമ്മേളനം ഉണ്ടായിരുന്നു. വടക്കൻ മെസിഡോണിയാ,അല്‍ബാലിയാ, ക്രൊവേഷ്യാ, മോന്തെനെഗ്രോ,ഇറ്റലി എന്നീ രാഷ്ട്രങ്ങളുടെ മുകളിൽ കൂടെയാണ് പാപ്പാ സഞ്ചരിച്ചത്. 8.30 ന് പാപ്പാ റോമിലെ ചാമ്പീനോ വിമാനത്താവളത്തിലെത്തി.

08 May 2019, 11:04