തിരയുക

 സോഫിയ നഗരത്തിലുള്ള വിമാനത്താവളത്തില്‍ പാപ്പായെ സ്വാഗതം ചെയ്യുന്നു സോഫിയ നഗരത്തിലുള്ള വിമാനത്താവളത്തില്‍ പാപ്പായെ സ്വാഗതം ചെയ്യുന്നു 

ബൾഗേറിയാ നാട്ടിൽ പരിശുദ്ധ പിതാവിന്‍റെ അനുഗ്രഹ സാന്നിധ്യം

സോഫീയാ നഗരത്തിലെ വിമാനത്താവളത്തിൽ എത്തിയ പാപ്പായെ ബൾഗേറിയായുടെ പ്രധാനമന്ത്രി Bojko Metodiev Borisov സ്വീകരിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പാരമ്പര്യ വസ്ത്രധാരികളായ നാലു കുട്ടികൾ പാപ്പായ്ക്ക് പുഷ്പങ്ങള്‍ നൽകി. അതിനുശേഷം വിമാനത്താവളത്തിലെ ഒരു മുറിയിൽ പാപ്പായും പ്രധാനമന്ത്രിയും അൽപസമയം സ്വകാര്യ സംഭാഷണം നടത്തി. ഈ ലോകത്തിൽ വിശ്വാസത്തിന്‍റെ അടയാളമായിരിക്കുന്ന പരിശുദ്ധ പിതാവിനെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്ന പാപ്പായുടെ പ്രാർത്ഥന കിഴക്ക് ഉക്രൈൻ വരെയും പടിഞ്ഞാറ് ബാൽക്കൻ പ്രദേശംവരെയും വ്യാപിച്ചിരിക്കുന്ന അവരുടെ പ്രദേശങ്ങളിലേക്ക് ആവശ്യമാണെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. അതിനുശേഷം പ്രധാനമന്ത്രി മന്ത്രി Bojko Metodiev Borisov  ബൾഗേറിയ തൈര് പാപ്പായ്ക്ക്  കുടിക്കുവാൻ നൽകി. അർജന്‍റീനായില്‍ കുട്ടിയായിരുന്നപ്പോൾ മുത്തശ്ശി തനിക്ക് ആദ്യമായി ബൾഗേറിയ തൈർ നൽകിയിരുന്നുവെന്ന് പാപ്പാ അനുസ്മരിച്ചു. തുടർന്ന് ഓർത്തഡോക്ക്സ് വിശുദ്ധ ചിഹ്നങ്ങളും ഓർത്തഡോക്ക്സ് പാരമ്പര്യമുള്ള മെത്രാന്മാരണിയുന്ന വസ്ത്രങ്ങളും പാപ്പായ്ക്ക് സമ്മാനമായി പ്രധാനമന്ത്രി Bojko  നൽകി. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം അവിടെ നിന്നും 9.8 കിലോമീറ്റർ ദൂരമുള്ള പ്രസിഡണ്ടിന്‍റെ കൊട്ടാരത്തിലേക്ക് പാപ്പാ യാത്രയായി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 May 2019, 15:05