തിരയുക

Vatican News
റൊമേനിയായിൽ നിന്നും വന്ന ഒരു TV പ്രവർത്തകൻ രക്തസാക്ഷിത്വം വരിച്ച  മെത്രാന് സമർപ്പിക്കപ്പെട്ട പുസ്തകത്തെ സമ്മാനായി പാപ്പായ്ക്ക് നൽകുന്നു റൊമേനിയായിൽ നിന്നും വന്ന ഒരു TV പ്രവർത്തകൻ രക്തസാക്ഷിത്വം വരിച്ച മെത്രാന് സമർപ്പിക്കപ്പെട്ട പുസ്തകത്തെ സമ്മാനായി പാപ്പായ്ക്ക് നൽകുന്നു  (Vatican Media)

വിമാനത്തിൽ മാധ്യമപ്രവർത്തകരുമായി പാപ്പാ കൂടിക്കാഴ്ച നടത്തി

റോമിൽ നിന്നും റൊമാനിയായിലേക്കുള്ള യാത്രയിൽ മാധ്യമ പ്രവർത്തകരുമായി വിമാനത്തിൽ വച്ച് കൂടിക്കാഴ്ച നടത്തിയ പാപ്പാ റോച്ചോയെന്ന മെക്സിക്കൻ വനിതയുടെ കഥ ഹൃദയത്തെ ആഘാതത്തിലാഴ്ത്തിയെന്ന് വെളിപ്പെടുത്തി.

സി.റൂബിനി സി.റ്റി.സി , വത്തിക്കാന്‍ ന്യൂസ്

സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കണമെന്ന് വിമാനയാത്രയിൽ വച്ച് Valentina Alazraki എന്ന  മാധ്യമപ്രവർത്തകയോടു പാപ്പാ നിർദ്ദേശിച്ചു. തുടർന്ന് മാധ്യമപ്രവർത്തകർ ഓരോരുത്തരെയും അഭിസംബോധന ചെയ്ത പാപ്പാ ഫ്രഞ്ച് റേഡിയോ പ്രവർത്തകനായ Mathilde Imbertyക്ക് വെള്ള നിറത്തിലുള്ള  ജപമാല സമ്മാനമായി നൽകി. ഇനി പ്രസിദ്ധികരിക്കാനിരിക്കുന്ന പാപ്പായെ കുറിച്ചുള്ള പുസ്തകത്തിന്‍റെ രചയിതാവായ സ്പാനിഷ്  മാധ്യമപ്രവർത്തക ഏവാ “ക്രിസ്തുസ് വിവിത്ത്” (CHRISTUS VIVIT) എന്ന പാപ്പായുടെ അപ്പോസ്തോലിക പ്രബോധബത്തിന്‍റെ പുസ്തക നിർമ്മാണത്തിൽ പ്രവർത്തിച്ച യുവാക്കൾ സമ്മാനിച്ച ഒരു ശില്പത്തെ പാപ്പായ്‌ക്ക്‌ സമ്മാനമായി നൽകി. ഈ അപ്പോസ്തോലികയാത്രയിൽ പാപ്പാ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തുവാനിരിക്കുന്ന ഏഴു ഗ്രീക്ക്-കത്തോലിക്കാ മെത്രാൻമാരിൽപെട്ട ഒരു മെത്രാന് സമർപ്പിക്കപ്പെട്ട പുസ്തകത്തെ റൊമേനിയായിൽ നിന്നും വന്ന ഒരു TV പ്രവർത്തകൻ സമ്മാനായി പാപ്പായ്ക്ക് നൽകി. കൂടാതെ ഹങ്കറിയില്‍ നിന്നുള്ള ഒരു മാധ്യമപ്രവർത്തകന്‍ അവിടെ താമസിക്കുന്ന റോമിലെ കുട്ടികൾ വരച്ച ചിത്രവും പാപ്പായ്ക്ക് സമ്മാനം നൽകുകയും ചെയ്തു.

31 May 2019, 16:03