തിരയുക

Vatican News
പേപ്പല്‍ ഫൗണ്ടേഷൻ അംഗങ്ങളുമായി പാപ്പാ പേപ്പല്‍ ഫൗണ്ടേഷൻ അംഗങ്ങളുമായി പാപ്പാ  (Vatican Media)

പേപ്പല്‍ ഫൗണ്ടേഷൻ അംഗങ്ങളുമായി പാപ്പാ കൂടിക്കാഴ്ച നടത്തി

മെയ് പത്താം തീയതി വെള്ളിയാഴ്ച ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ വച്ചാണ് ഇവരുമായി കൂടിക്കാഴ്ച നടത്തിയത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

പേപ്പല്‍ ഫൗണ്ടേഷൻ സ്ഥാപിച്ചത് മുതൽ ഈ വർഷം വരെ സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അരൂപിയെ പരിപോഷിപ്പിക്കുന്നതിൽ ഫൗണ്ടേഷൻ നടത്തുന്ന സംഭാവനയെ അഭിനന്ദിച്ച പാപ്പാ വിദ്യാഭ്യാസം, ഉപവി പ്രവർത്തനങ്ങൾക്ക് നൽകുന്ന സഹായത്തിലൂടെ അൽമായരും, സമർപ്പിതരും, വൈദികരും പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്നും അങ്ങലെ മാനവ കുടുംബത്തിലെ സമഗ്ര വികസനത്തിന് ഫൗണ്ടേഷൻ സഹായിക്കുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി. കലാപങ്ങൾ, സംഘർഷങ്ങൾ, ആത്മീയതയിലും ഭൗമീകതയിലുമുള്ള ദാരിദ്ര്യം,  വിഭാഗിയ മനോഭാവങ്ങൾ എന്നിവ സമൂഹത്തിൽ നില നിൽക്കുമ്പോൾ പേപ്പല്‍ ഫൗണ്ടേഷന്‍റെ പ്രവർത്തനങ്ങളുടെ ആത്മാർപ്പണവും, ഹൃദയവിശാലതയും പ്രത്യാശയുടെയും കാരുണ്യത്തിന്‍റെ സുവിശേഷം മറ്റുള്ളവർക്ക് നൽകുന്നുവെന്ന് പാപ്പാ ചൂണ്ടികാണിച്ചു. 

10 May 2019, 15:02